»   » മമ്മൂട്ടിയും സന്തോഷ് പണ്ഡിറ്റും ഓണത്തിനില്ല, മാസ്റ്റര്‍പീസിന് ഇനിയും കാത്തിരിക്കണം, റിലീസ് മാറ്റി ?

മമ്മൂട്ടിയും സന്തോഷ് പണ്ഡിറ്റും ഓണത്തിനില്ല, മാസ്റ്റര്‍പീസിന് ഇനിയും കാത്തിരിക്കണം, റിലീസ് മാറ്റി ?

Posted By: Nihara
Subscribe to Filmibeat Malayalam

മാസ്റ്റര്‍ പീസുമായി മെഗാസ്റ്റാര്‍ ഓണത്തിന് എത്തില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രത്തിന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഓണം റിലീസായി ചിത്രം തിയേറ്ററുകളിലേക്കെത്തിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ശ്രമം. എന്നാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റിയെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. മഴയത്തും മുന്‍പേയ്ക്ക് ശേഷം വീണ്ടും മമ്മൂട്ടി കോളേജ് പ്രൊഫസറായി വേഷമിടുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. ഉദയ് കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

കേട്ടതും അറിഞ്ഞതൊന്നുമല്ല ടിയാന്‍, ഗംഭീര ദൃശ്യ വിരുന്നായി ട്രെയിലര്‍ , കാണൂ!!

മൂക്കിന്‍ തുമ്പത്ത് ദേഷ്യമുള്ള പ്രൊഫസര്‍

മൂക്കിന്‍ തുമ്പത്ത് ദേഷ്യമുള്ള പ്രൊഫസറായാണ് മാസ്റ്റര്‍പീസില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. രാജാധിരാജയ്ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സന്തോഷ് പണ്ഡിറ്റ്, ഗോകുല്‍ സുരേഷ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദനും

മമ്മൂട്ടിയും ഉണ്ണി മുകുന്ദനും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ക്യാംപസ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ പോലീസ് ഓഫീസറായാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്.

വിദ്യാര്‍ത്ഥിയായി ഗോകുല്‍ സുരേഷ്

നോക്കിലും നടപ്പിലുമടക്കം കാര്‍ക്കശ്യക്കാരനായ അധ്യാപകനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. യാതൊരുവിധ വിട്ടു വീഴ്ചയ്ക്കും തയ്യാറാകാത്ത പ്രൊഫസറായി മമ്മൂട്ടി എത്തുമ്പോള്‍ വിദ്യാര്‍ത്ഥിയായി വേഷമിടുന്നത് യുവതാരം ഗോകുല്‍ സുരേഷാണ്.

വര്‍ഷങ്ങള്‍ക്ക് ശേഷം കോളേജിലേക്ക്

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി കോളേജ് പ്രൊഫസറിന്റെ വേഷത്തില്‍ എത്തുന്നത്. 1995 ല്‍ പുറത്തിറങ്ങിയ മഴയെത്തും മുന്‍പേയില്‍ കോളേജ് പ്രൊഫസറായാണ് മമ്മൂട്ടി വേഷമിട്ടത്. ആനി , ശോഭന, ശ്രീനിവാസന്‍ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന മെഗാസ്റ്റാര്‍ ചിത്രങ്ങളിലൊന്നു കൂടിയാണിത്.

മമ്മൂട്ടിക്കൊപ്പം സന്തോഷ് പണ്ഡിറ്റും എത്തുന്നു

മുഖ്യാധാരാ സിനിമകള്‍ പലപ്പോഴും പരിഗണിക്കാതെ മാറ്റി നിര്‍ത്തിയ സന്തോഷ് പണ്ഡിറ്റ് ഈ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നുവെന്നത് ഏറെ പ്രത്യേകതയുള്ള കാര്യമാണ്. സ്വന്തം ചിത്രമായ ഉരുക്ക് സതീശന് ഇടവേള നല്‍കിയാണ് താരം ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

മമ്മൂട്ടിയുടെ ലുക്ക് വൈറലായിരുന്നു

മാസ്റ്റര്‍ പീസിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങലിലൂടെ വൈറലായിരുന്നു. എഡ്ഡി ലിവിംഗ്‌സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രൊഫസറായാണ് ഈ ചിത്രത്തില്‍ മെഗാസ്റ്റാര്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങലിലൂടെ വൈറലായിരുന്നു.

ഓണത്തിനല്ല പൂജയ്ക്കാണ് റിലീസ്

മാസ്റ്റര്‍ പീസ് ഓണത്തിന് തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പൂജ അവധിയിലേക്ക് ചിത്രത്തിന്റെ റിലീസ് മാറ്റാനുള്ള തീരുമാനത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

English summary
Earlier, there were reports about the movie hitting screens during the Onam season. But we now hear that the release date is being postponed to September. The makers are eyeing to release it for the Pooja holidays.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam