»   » തിയറ്ററുകളില്ല; റിലീസുകള്‍ വൈകുന്നു

തിയറ്ററുകളില്ല; റിലീസുകള്‍ വൈകുന്നു

Posted By:
Subscribe to Filmibeat Malayalam
Hero
മലയാളത്തില്‍ പുതിയ സിനിമകളുടെ റിലീസിങ് താളം തെറ്റുന്നു. മെയ് 18ന് ചാര്‍ട്ട് ചെയ്ത നാലോളം സിനിമകളുടെ റിലീസാണ് അനിശ്ചിതമായി വൈകുന്നത്. തിയറ്ററുകള്‍ ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് പൃഥ്വിരാജിന്റെ ഹീറോ, ജയറാമിന്റെ തിരുവമ്പാടി തമ്പാന്‍, നമുക്കു പാര്‍ക്കാന്‍, ഏഴാം സൂര്യന്‍, വാധ്യാര്‍, എന്നീ സിനിമകളുടെ റിലീസാണ് പ്രതിസന്ധിയിലായത്.

വേനലവധിക്കാലത്ത് തന്നെ ഈ സിനിമകള്‍ തിയറ്ററുകളിലെത്തിയ്ക്കാന്‍ ആഴ്ചകള്‍ക്ക് മുമ്പ് ശ്രമമാരംഭിച്ചിരുന്നു. എന്നാല്‍ തിയറ്റര്‍ കിട്ടാതെ വന്നതോടെ അടുത്ത ആഴ്ചകളിലേക്ക് റിലീസ് മാറ്റിയിരിക്കുകയാണ്.

മലയാള സിനിമ അടുത്തൊന്നും കാണാത്ത രീതിയില്‍ സിനിമകള്‍ നിറഞ്ഞോടുന്നതാണ് പുതിയ പ്രതിസന്ധിയ്ക്ക് ഇടയാക്കിയത്. വിഷുവിനോടനുബന്ധിച്ച് തിയറ്ററുകളിലെത്തിയ മായാമോഹിനി, ഓര്‍ഡിനറി, 22 ഫീമെയില്‍ കോട്ടയം എന്നീ സിനിമകള്‍ ഇപ്പോഴും നൂറോളം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. കളക്ഷനില്‍ കാര്യമായ വീഴ്ചയില്ലാതെയാണ് ഈ സിനിമകള്‍ തിയറ്ററുകള്‍ കയ്യടക്കിവച്ചിരിയ്ക്കുന്നത്.

ഗ്രാന്റ് മാസ്റ്റര്‍, ഡയമണ്ട് നെക്കലേസ്, മല്ലു സിംഗ് എന്നീ വമ്പന്‍ സിനിമകള്‍ കഴിഞ്ഞ വാരങ്ങളില്‍ 155 തിയറ്ററുകള്‍ കൂടി കയ്യടക്കിയതോടെ റിലീസ് സെന്ററുകള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ് സംസ്ഥാനമെങ്ങും. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ തിയറ്ററുകള്‍ ഒഴിയുമെന്ന കണക്കുക്കൂട്ടലില്‍ മെയ് 25ന് ഹീറോ, തിരുവമ്പാടി എന്നീ സിനിമകള്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്.

English summary
The 18th of May was scheduled to witness at least four releases in Mollywood.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam