»   » ആഷിക്-റിമ പ്രണയകഥയില്‍ മതം വില്ലന്‍?

ആഷിക്-റിമ പ്രണയകഥയില്‍ മതം വില്ലന്‍?

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമാലോകം വീണ്ടുമൊരു താരപ്രണയവിവാഹം കാണാനായി കാത്തിരിക്കുകയാണ്. മറ്റാരുടേതുമല്ല ഏറെ വാര്‍ത്തയായ ആഷിക് അബു-റിമ കല്ലിങ്കല്‍ വിവാഹത്തിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. വളരെ നേരത്തേ തന്നെ പ്രണയത്തിലാവുകയും പിന്നാലെ ഒരുമിച്ച് ജീവിയ്ക്കാന്‍ തുടങ്ങുകയും ചെയ്ത ആഷികും റിമയും 2014ല്‍ വിവാഹതരമാകുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിനായുള്ള തയ്യാറെടുപ്പിലാണത്രേ രണ്ടുപേരും.

പക്ഷേ ഇതിനിടെ മതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇവര്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുകയാണെന്നാണ് കേള്‍ക്കുന്നത്. ഒരാള്‍ മുസ്ലീമും മറ്റേയാള്‍ ഹിന്ദുവുമായതിനാല്‍ ആരെങ്കിലും ഒരാള്‍ മതം മാറിയില്ലെങ്കില്‍ സുഗമമായി വിവാഹം നടത്തുന്നകാര്യം പ്രശ്‌നത്തിലാകും. അതിനാല്‍ പതിവുപോലെ റിമ തന്നെ മതം മാറി മുസ്ലീമായാലേ വിവാഹം നടക്കൂവെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

Ashiq-Rima

പക്ഷേ റിമ മതംമാറേണ്ട ആഷിക് മതം മാറി ഹിന്ദുവാകട്ടെയെന്നും അഭിപ്രായം ഉയര്‍ന്നുകഴിഞ്ഞു. ഈ അഭിപ്രായങ്ങള്‍ പറയുന്നത് ആഷിക്കോ റിമയോ ഒന്നുമല്ല. ഹിന്ദു മുന്നണി പ്രവര്‍ത്തകരും മറ്റുമാണ് ഇവരുടെ ജീവിതത്തിനിടയിലേയ്ക്ക് ഇടങ്കോലായി മതത്തെ എടുത്തിട്ടിരിക്കുന്നത്. എന്തായാലും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നുതന്നെ വേണം കരുതാന്‍. ഇപ്പോള്‍ത്തന്നെ തങ്ങള്‍ ഒരുമിച്ച് ജീവിയ്ക്കുന്നുണ്ടെന്നും അതുകൊണ്ട് മതം മാറാതെ വിവാഹം നടന്നില്ലെങ്കില്‍ വേണ്ടെന്നുമാണത്രേ ആഷിക് അബുവിന്റെ അഭിപ്രായം.

എന്തായാലും ഇരുവരും വിവാഹത്തോടടുക്കുന്നതിനനുസരിച്ച് നാട്ടിലെ മതഭ്രാന്തന്മാര്‍ക്ക് സ്വസ്ഥതയുണ്ടാകില്ലെന്നകാര്യം ഉറപ്പായിക്കഴിഞ്ഞു. ലിവിങ് ടുഗതറിന് കാണിച്ച തന്റേടം മതത്തിന്റെ കാര്യത്തിലും കാണിയ്ക്കാന്‍ കഴിഞ്ഞാല്‍ ആഷിക്കും റിമയും രക്ഷപ്പെടുമെന്നല്ലാതെ ഇക്കാര്യത്തില്‍ മറ്റൊന്നും പറയാന്‍ വയ്യ.

English summary
Reports says that religion may be make issues in Ashiq Abu, Rima Kallingal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam