»   » മൊതലാളി ജംഗ ജഗ ജഗ.. രമണന്‍ തിരിച്ചെത്തുന്നു എന്ന് ഹരിശ്രീ അശോകന്‍

മൊതലാളി ജംഗ ജഗ ജഗ.. രമണന്‍ തിരിച്ചെത്തുന്നു എന്ന് ഹരിശ്രീ അശോകന്‍

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളി പ്രേക്ഷകര്‍ ഇത്രയേറെ അകമഴിഞ്ഞു സ്‌നേഹിച്ച മറ്റൊരു കഥാപാത്രം വേറെയുണ്ടോ എന്ന് സംശയം. പഞ്ചാബി ഹൗസ് എന്ന ചിത്രം ഇന്നും പ്രേക്ഷകര്‍ ഇഷ്ടത്തോടെ ഓര്‍ത്തിരിയ്ക്കാന്‍ കാരണം നായകന്‍ ദിലീപും സംവിധായകര്‍ റാഫി മെക്കാര്‍ട്ടിനും മാത്രമല്ല.. അത് രമണന്റെയും വിജയമാണ്.

പഞ്ചാബി ഹൗസില്‍ ആദ്യം നിശ്ചയിച്ചത് ജയറാമിനെ, രമണനായി ജഗതിയെ; നിങ്ങളറിയാത്ത ഒരു സത്യകഥ

സോഷ്യല്‍ മീഡിയയിലെ ട്രോള്‍ ബോക്‌സുകളില്‍ രമണന്‍ സ്ഥിരം സാന്നിധ്യമാണ്. യൂത്തന്മാരെയും ചിരിപ്പിയ്ക്കുന്ന പഞ്ചാബി ഹൗസിലെ രമണന്‍ തിരിച്ചെത്തുന്നു എന്ന് രമണനെ അവതരിപ്പിച്ച് ഹരിശ്രീ അശോകന്‍.

ആരാണ് രമണന്‍

ഒരിക്കലും മലയാളികളോട് ആ ചോദ്യം ചോദിക്കരുത്.. പഞ്ചാബി ഹൗസ് എന്ന ചിത്രത്തില്‍ ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച രമണന്‍ എന്ന കഥാപാത്രം നയകനെക്കാള്‍ ശ്രദ്ധിക്കപ്പെട്ടതാണ്. ഇന്നും ആ സിനിമ ഓര്‍ത്തിരിയ്ക്കാന്‍ പ്രധാന കാരണം ഈ കഥാപാത്രമാണ്.

വീണ്ടും വരുന്നു എന്ന്

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട രമണന്‍ എന്ന കഥാപാത്രം 19 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വരുന്നതായി ഹരിശ്രീ അശോകന്‍ പറഞ്ഞു. വീണ്ടുമൊരു സിനിമയില്‍ ഹരിശ്രീ അശോകന്‍ രമണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ടത്രെ. എന്നാല്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും നടന്‍ നല്‍കിയില്ല

പഞ്ചാബി ഹൗസിന് രണ്ടാം ഭാഗമോ?

പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗത്തിലല്ല രമണന്‍ വീണ്ടും എത്തുന്നത് എന്നത് വ്യക്തമാണ്. റാഫി - മെക്കാര്‍ട്ടിന്‍ല കൂട്ടുകെട്ട് രണ്ട് വഴി പിരിഞ്ഞതോടെ ആ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്നുള്ള വാര്‍ത്തകള്‍ അവസാനിച്ചിരുന്നു. സീക്വല്‍ ചിത്രങ്ങളെല്ലാം പരാജപ്പെടുന്ന അവസ്ഥയില്‍ പഞ്ചാബി ഹൗസിനെ വീണ്ടുമെടുത്ത് പരാജയപ്പെടുത്തില്ല എന്നാണ് നേരത്തെ സിനിമയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

പഞ്ചാബി ഹൗസ്

1998 ലാണ് റാഫി - മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ പഞ്ചാബി ഹൗസ് എന്ന ചിത്രം റിലീസ് ചെയ്തത്. ദിലീപ് കേന്ദ്ര നായികനായി എത്തിയ ചിത്രത്തില്‍ ഹരിശ്രീ അശോകനെ കൂടാതെ ഇന്ദ്രന്‍സ്, കൊച്ചിന്‍ ഹനീഫ, ലാല്‍, മോഹിനി, തിലകന്‍, ജോമോള്‍, ജനാര്‍ദ്ദനന്‍, നീന കുറുപ്പ്, എന്‍എഫ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

English summary
“Remanan” The character name of Harisree Ashokan in his movie Punjabi House is very much familiar for all the Mollywood audience. Even after the 19th year of the film the character is flashing around trolls and socila medias. As per latest report the Remanan is coming back through a new movie. Harisree Asokan has stated that “Remanan is coming back in new movie”.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam