For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  രൂപം മാറി, കോലം മാറി... മോഹന്‍ലാലിന്റെ ആ നായിക തിരിച്ചെത്തുന്നു, ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം!!

  |

  മോഹൻലാലിന്റെ നായികമാരെല്ലാം തിരിച്ചുവരവിന്റെ പാതയിലാണ്. പൂർണിമ ജയറാം, മഞ്ജു വാര്യർ, നദിയ മൊയ്തു, രഞ്ജിനി തുടങ്ങിയവരൊക്കെ തിരിച്ചുവന്ന് സ്ഥാനമുറപ്പിച്ചു. ഇപ്പോഴിതാ മലയാള സിനിമയിൽ മോഹൻലാലിന്റെ നായികയായി എത്തി ശ്രദ്ധിക്കപ്പെട്ട തെന്നിന്ത്യൻതാരം ഭൂമിക ചൗളയും മടങ്ങിയെത്തുന്നു.

  ഭ്രമരം എന്ന ഒറ്റ സിനിമയിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഭൂമിക വിവാഹ ശേഷമുള്ള ഒൻപത് വർഷത്തെ ഇടവേള കഴിഞ്ഞ് തിരിച്ചെത്തുകയാണ്. മലയാളത്തെക്കാൾ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ശ്രദ്ധിക്കപ്പെട്ട ഭൂമിക ചൗള എന്താണെന്നും ആരായിരുന്നുവെന്നും ചിത്രങ്ങളിലൂടെ തുടർന്ന് വായിക്കാം...

  പഞ്ചാബിക്കാരി

  1978 ആ​ഗസ്റ്റ് 21 നാണ് ഭൂമിക ചൗള ജനിച്ചത്. ഒരു പഞ്ചാബി കുടുംബത്തിൽ ജനിച്ച ഭൂമികയുടെ യഥാർത്ഥ പേര് രച്ന ചൗള എന്നാണ്. കേണൽ അജിത് സിങ് ചൗളയാണ് പിതാവ്. ദില്ലിയിലാണ് ഭൂമിക പഠിച്ചതും വളർന്നതും.

  പത്തൊൻപതാമത്തെ വയസ്സിൽ

  കരിയർ ആരംഭിയ്ക്കുന്നത്, അതായത് 1997 ൽ ഭൂമിക തന്റെ കരിയറിൽ മാത്രം ശ്രദ്ധ കൊടുത്ത് മുംബൈയിലേക്ക് കൂടുമാറി. സിനിമയിൽ ഒരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഭൂമിക ഹിന്ദി മ്യൂസിക് ആൽബങ്ങളിലൂടെയാണ് കരിയർ ആരംഭിച്ചത്.

  തേരെ നാം ​നായിക

  സീ ടിവിയിലെ ഹിപ് ഹിപ് ഹറി എന്ന ടെലിവിഷൻ സീരീസിലൂടെയാണ് ഭൂമിക അഭിനയ ലോകത്തേക്ക് കടക്കുന്നത്. തേരെ നാം എന്ന സൽമാൻ ഖാൻ ചിത്രത്തിലൂടെ ഹിന്ദി സിനിമാ ലോകത്ത് അഭിമുഖമായ ഭൂമിക ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടത് വളരെ പെട്ടന്നാണ്. സൽമാൻ ഖാനാണ് ചിത്രത്തിലെ നായകൻ.

  തെലുങ്ക് സിനിമയിലൂടെ തുടക്കം

  തേരെ നാം എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിക്കുന്നതിന് മുൻപ് ഭൂമിക തെലുങ്ക് സിനിമാ ലോകത്ത് കാലുറപ്പിച്ചിരുന്നു. 2000 ൽ യുവകുടു എന്ന തെലുങ്ക് സിനിമിലൂടെയാണ് അഭിനയാരങ്ങേറ്റം. തുടർന്ന് പവൻ കല്യാണിനൊപ്പം അഭിനയിച്ച ഖുഷി എന്ന ചിത്രത്തിലൂടെ പുരസ്കാരങ്ങൾ വാരിക്കൂട്ടി.

  തെലുങ്കിലെ റാണി

  മഹേഷ് ബാബുവിനൊപ്പം അഭിനയിച്ച ഒക്കടു (2003), ജൂനിയർ എൻടിആറിനൊപ്പം അഭിനയിച്ച സിംഹാദ്രി (2003) എന്നീ ചിത്രങ്ങൾ വൻ ബോക്സോഫീസ് വിജയമായിരുന്നു. അതേ വർഷം തന്നെ ഭൂമികയുടെ മിസ്സമ്മ എന്ന ചിത്രവും റിലീസ് ആയിരുന്നു. കാൻസറിനെ അതിജീവിക്കുന്ന ബിസ്നസ്സുകാരിയുടെ വേഷം ഭൂമിക തകർത്തഭിനയിച്ചു.

  തമിഴിലേക്ക്

  2001 ൽ ബദ്രി എന്ന ചിത്രത്തിലൂടെയാണ് ഭൂമിക ചൗളയുടെ തമിഴ് സിനിമാ അരങ്ങേറ്റം. ഇളയദളപതി വിജയ്ക്കൊപ്പമാണ് തമിഴിൽ തുടക്കം കുറിച്ചത്. തുടർന്ന് 2002 ൽ റോജകൂട്ടം എന്ന് ചിത്രവും ചെയ്തു.

  അതിന് ശേഷം ബോളിവുഡിലേക്ക്

  തമിഴിലും തെലുങ്കിലും കാലുറപ്പിച്ച ശേഷമാണ് ഭൂമിക തേരെ നാം എന്ന ചിത്രത്തിലൂടെ സൽമാൻ ഖാനൊപ്പം ബോളിവുഡിൽ എത്തിയത്. ചിത്രം ഒരു ബോക്സോഫീസ് വിജയമായിരുന്നില്ല. എന്നാൽ പ്രകടനം കൊണ്ട് ഭൂമിക ഹിന്ദി സിനിമാ ലോകത്തിന്റെ മനം കവർന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള സീ സിനി പുരസ്കാരവും ഭൂമിക സ്വന്തമാക്കി.

  ബോളിവുഡിൽ താരമായി

  തുടർന്ന് അഭിഷേക് ഭച്ചനൊപ്പം റൺ (2004), സൽമാൻ ഖാനൊപ്പം വീണ്ടും ദിൽ നെ ജിസ് അപ്ന കഹാ (2004), രാഹുൽ ബോസിനൊപ്പം സിൽ സിലായേ (2005), അമിതാബ് ഭച്ചനൊപ്പം ബി കഹയാ (2005) തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. പലതും സാമ്പത്തിക വിജയം നേടുകയും ചെയ്തു.

  മലയാളത്തിലേക്ക്

  2009 ലാണ് ഭൂമിക മലയാള സിനിമാ ലോകത്ത് എത്തുന്നത്. ഭ്രമരം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി. 2013 ൽ പുറത്തിറങ്ങിയ ബഡ്ഡിയാണ് ഭൂമികയുടെ മറ്റൊരു മലയാള സിനിമ. യാരിയാൻ എന്ന ചിത്രത്തിലൂടെ 2008 ൽ ഭൂമിക പഞ്ചാബി ചിത്രത്തിലും സാന്നിധ്യം അറിയിച്ചിരുന്നു.

  പ്രണയ വിവാഹം

  സിനിമയിൽ തിരക്കിലായിരുന്നപ്പോഴും പ്രണയത്തിന് ഭൂമിക പ്രാധാന്യം നൽകിയിരുന്നു. തന്റെ യോ​ഗ അധ്യാപകൻ ഭരത് താക്കോറുമായി പ്രണയത്തിലായിരുന്നു ഭൂമിക. നീണ്ട നാലുവർഷത്തെ പ്രണയത്തിന് ശേഷം 2007 ൽ ഭൂമികയും ഭരതും വിവാഹിതരായി.

  ലളിതവിവാ​ഹം

  നാഷിഖിലെ ​ഗുരു നാനക് ദേവ് ​ഗുരുദ്വാരയിൽ വച്ചാണ് ഭൂമികയുടെയും ഭരത് താക്കോറിന്റെയും വിവാഹം നടന്നത്. വളരെ ലളിതമായിരുന്നു വിവാഹ ചടങ്ങുകൾ. ഇരുവരുെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ സാക്ഷ്യം വഹിച്ചത്.

  കുഞ്ഞിന്റെ ജനനവും ഇടവേളയും

  വിവാഹ ശേഷം ഭൂമിക ഭർത്താവിനൊപ്പം ഹൈദരാബാദിലേക്ക് താമസം മാറി. അവിടെ നിന്ന് ദുബായിലേക്കും. 2014 ഫെബ്രുവരിയിൽ ഭൂമികയ്ക്കും ഭരത് താക്കോറിനും ഒരു ആൺകുഞ്ഞ് പിറന്നു. അതുവരെ അതിഥി വേഷങ്ങളിലൂടെയെങ്കിലും മുഖം കാണിച്ചിരുന്ന ഭൂമിക അതോടെ സിനിമയിൽ നിന്ന് പൂർണമായും വിട്ടു നിന്നു.

  എഴുത്തുകാരിയായി

  സിനിമയിൽ നിന്ന് വിട്ടു നിന്ന ആ ചെറിയ ഒരു കാലയളവിൽ ഭൂമിക വെറുതേയിരുന്നില്ല. ജീവിതത്തിൽ നേരിട്ട് അനുഭവിച്ച ചില സംഭവങ്ങളെ വരികളായി എഴുതി. കണ്ടുമുട്ടിയ ആളുകളെ കുറിച്ചും ജീവിതത്തെ കുറിച്ചും ഭൂമിക എഴുതിയ അറുപതോളം കവിതകൾ പുസ്തകമായി പുറത്തിറങ്ങി.

  English summary
  Tere Naam actress Bhumi Pednekar, who turned 40 today, has starred in Telugu, Tamil, Punjabi, Malayalam and Hindi films

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more