»   »  കുഞ്ചാക്കോ ബോബന്റെ ഈ നായിക ശക്തിമാനിലെ വില്ലന്‍ കില്‍വിഷിന്റെ മകളാണെന്ന് അറിയാമോ??

കുഞ്ചാക്കോ ബോബന്റെ ഈ നായിക ശക്തിമാനിലെ വില്ലന്‍ കില്‍വിഷിന്റെ മകളാണെന്ന് അറിയാമോ??

Posted By:
Subscribe to Filmibeat Malayalam

തൊണ്ണൂറുകളില്‍ കുട്ടികളുടെ ഹീറോ ആയിരുന്നു ശക്തിമാന്‍. ഭാഷാഭേദമന്യേ മുതിര്‍ന്നവരും കുട്ടികളും ശക്തിമാന്റെ ആരാധരകരായിരുന്നു. ശക്തമാനൊപ്പം സീരിയലിലെ വില്ലനും ഹിറ്റായി.

കില്‍വിഷ് എന്ന വില്ലനെ അവതരിപ്പിച്ചത് നടന്‍ സുരേന്ദ്ര പാലാണ്. അദ്ദേഹത്തിന്റെ മകള്‍ ഇന്ന് സൗത്ത് ഇന്ത്യന്‍ സിനിമകളിലെ മുന്‍നിര നായികയാണെന്ന് നിങ്ങളിലെത്രപേര്‍ക്കറിയാം... ആ മകളാരാണെന്ന് അറിയണ്ടേ...

സൂക്ഷിച്ചും കണ്ടും നിന്നില്ലെങ്കില്‍ പുറത്താക്കപ്പെടും, ഇവിടെ ഒന്നും സ്ഥിരമല്ലെന്ന് ടൊവിനോ തോമസ്

സുരേന്ദ്രപാല്‍

ഗ്രഹസ്ഥി എന്ന ചിത്രത്തിലൂടെ 1984 ലാണ് സുരേന്ദ്ര പാല്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് എയര്‍ലിഫ്റ്റ്, ഖുധാ ഖവാ, ജോധ അക്ബര്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

കില്‍വിഷായി ശക്തമാനില്‍

ചില ടെലിവിഷന്‍ ഷോകള്‍ അവതരിപ്പിച്ചതിലൂടെ സുരേന്ദ്ര പാല്‍ ഏറെ ശ്രദ്ധിക്കപപ്പെട്ടു. ശക്തമാനില്‍ കില്‍വിഷ് എന്ന വില്ലനായതോടെ സുരേന്ദ്ര പാല്‍ എന്ന അഭിനേതാവിനെ എല്ലാവരും മറന്നു.. പിന്നെ പ്രേക്ഷകര്‍ അദ്ദേഹത്തെ വിളിച്ചത് കില്‍വിഷ് എന്നാണ്.

മകള്‍ നായിക

ആ കില്‍വിഷിന്റെ മകളാണ് ഇന്ന് സൗത്ത് ഇന്ത്യന്‍ സിനിമകളിലെ സൂപ്പര്‍ നായികമാരിലൊരാളായ റിച്ച പനായി എന്ന് നിങ്ങളിലെത്രപേര്‍ക്കറിയാം??

മിസ് ലഖ്‌നൗ

പതിനേഴാം വയസ്സില്‍ മിസ് ലഖ്‌നൗ ആയി തിരഞ്ഞെടുക്കപ്പെട്ടത് മുതലെ റിച്ച പനായി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുപാട് പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ റിച്ചയ്ക്ക് അവസരം ലഭിച്ചു.

സിനിമ മോഹം

സിനിമയായിരുന്നു റിച്ചയുടെ മോഹം. അതിന് വേണ്ടി മോഡലിങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഊഹം തെറ്റിയില്ല.. മോഡലിങിലൂടെ റിച്ചയെ തേടി അവസരങ്ങള്‍ വന്നു.

മലയാളത്തില്‍ തുടക്കം

വാടാമല്ലി എന്ന മലയാള സിനിമയിലൂടെയാണ് റിച്ച പനായി അഭിനയ രംഗത്ത് എത്തിയത്. എന്നാല്‍ മലയാളികള്‍ക്ക് സുപരിചിതയായത് സാന്റ് വിച്ച് എന്ന ചിത്രത്തില്‍ ചാക്കോച്ചന്റെ മകളായി വന്നതില്‍ പിന്നെയാണ്.

മറ്റ് ഭാഷകളിലേക്ക്

മലയാളത്തിലൂടെ അഭിനയാരങ്ങേറ്റം കുറിച്ച റിച്ചയെ തേടി പിന്നീട് തമിഴ് - തെലുങ്ക് - കന്നടാ ഭാഷാ ചിത്രങ്ങള്‍ വന്നു. ഇന്ന് സൗത്ത് ഇന്ത്യയിലെ അറിയപ്പെടുന്ന നായികയാണ് റിച്ച പനായി.

English summary
Remember The Popular Villain Kilvish From Shaktiman? This Superstar Actress is His Daughter
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam