twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊച്ചിന്‍ ഹനീഫയുടെ ഓര്‍മകള്‍ക്ക് നാലു വയസ്സ്

    By Aswathi
    |

    വില്ലനായി മലയാള സിനിമയിലെത്തി, നമ്മെ കുടുകുടാ ചിരിപ്പിച്ച് പെട്ടെന്നൊരു ദിവസം കൊച്ചിന്‍ ഹനീഫ വിടപറഞ്ഞു. അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ മലയാളികളില്‍ ഒരു ചിരിയായി കൊച്ചിന്‍ ഹനീഫ എന്ന കലാകാരന്‍ ഇന്നും ജീവിക്കുന്നു. ഫെബ്രുവരി രണ്ടിന് കൊച്ചിന്‍ ഹനീഫ മലയാളികളെ വിട്ടകന്നിട്ട് നാലാണ്ട് തികയുന്നു.

    2010 ഫെബ്രുവരി രണ്ടിന് വൈകിട്ട് ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ വച്ച് കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിന്‍ ഹനീഫ അന്തരിച്ചു. അന്നും ഇന്നും അദ്ദേഹത്തിന് പകരം വയ്ക്കന്‍ മറ്റൊരാള്‍ എത്തിയിട്ടില്ല. നിഷ്‌കളങ്ക ഹാസ്യമായിരുന്നു കൊച്ചിന്‍ ഹനീഫയുടെ മുഖമുദ്ര. വില്ലന്‍ വേഷങ്ങളില്‍ നിന്ന് പിന്നീട് സംവിധാനത്തിലേക്കും തിരക്കഥയെഴുത്തിലേക്കും തിരിഞ്ഞെങ്കിലും എന്നും മലയാളികളെ ചിരിപ്പിച്ച നടനായാണ് ഹനീഫ അറിയപ്പെടുന്നത്.

    വാത്സല്യം പോലൊരു മെഗാ ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് കൊച്ചിന്‍ ഹനീഫ എന്ന് എത്രപേര്‍ക്ക് അറിയാം. കുടുംബ പ്രേക്ഷകരുടെ ഉള്ളറിഞ്ഞാണ് അദ്ദേഹം തന്റെ ചിത്രങ്ങള്‍ സംവിധാനം ചെയ്തത്. ഒരു സന്ദേശം കൂടി, ആണ്‍കിളിയുടെ താരാട്ട് തുടങ്ങിയ ചിത്രങ്ങള്‍ അതിന് ഉദാഹരണമാണ്. മലയാളത്തിന് പുറമെ ഒരു പിടി നല്ല തമിഴ് ചിത്രങ്ങളുടെയും ഭാഗമാകാന്‍ ഹനീഫയ്ക്ക് സാധിച്ചു.

    കൊച്ചിന്‍ ഹനീഫയുടെ ഓര്‍മകളിലൂടെ

    കൊച്ചിന്‍ ഹനീഫ

    കൊച്ചിന്‍ ഹനീഫയുടെ ഓര്‍മകള്‍ക്ക് മുന്നില്‍

    1951 ഏപ്രില്‍ 22നാണ് കൊച്ചിന്‍ ഹനീഫയുടെ ജനനം. സലീം മുഹമ്മദ് ഘൗഷ് എന്നാണ് പൂര്‍ണമായ പേര്. തെന്നിന്ത്യന്‍ സിനിമകളില്‍ നടനായും തിരക്കഥകൃത്തായും സംവിധായകനായും അദ്ദേഹം അറിയപ്പെടുന്നു. തമിഴിലും മറ്റ് ഭാഷകളിലും വി എം സി ഹനീഫ എന്നാണ് അറിയപ്പെട്ടിരുന്നത്

    കലാ ജീവിതത്തിന്റെ തുടക്കം

    കൊച്ചിന്‍ ഹനീഫയുടെ ഓര്‍മകള്‍ക്ക് മുന്നില്‍

    ഒരു മിമിക്രി കലാകാരനായാണ് ഹനീഫയുടെ തുടക്കം. എഴുപുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് സംവിധാനത്തിലേക്കും തിരക്കഥയിലേക്കും തിരിഞ്ഞ ഹനീഫ ഹാസ്യതാരമായി സ്ഥാനമുറപ്പിച്ചു.

    കൊച്ചിന്‍ ഹനീഫയുടെ ഓര്‍മകള്‍ക്ക് മുന്നില്‍

    കൊച്ചിന്‍ ഹനീഫയുടെ ഓര്‍മകള്‍ക്ക് മുന്നില്‍

    എറണാകുളം സെന്റ് ആര്‍ബട്‌സ് കോളേജില്‍ നിന്ന് ബോട്ടണിയില്‍ ബിരുദം നേടിയ ഹനീഫയെ ഒരു സര്‍ക്കാര്‍ ജോലിക്കയയ്ക്കാനായിരുന്നു വീട്ടുകാരുടെ തീരുമാനം. പക്ഷെ അതു ഉപേക്ഷിച്ച് സിനിമാ മോഹങ്ങളുമായി മദ്രാസിലെത്തുകയായിരുന്നു.

    സിനിമയിലെ അരങ്ങേറ്റം

    കൊച്ചിന്‍ ഹനീഫയുടെ ഓര്‍മകള്‍ക്ക് മുന്നില്‍

    1970കളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ഹനീഫ സിനിമാ ജീവിതത്തിലേക്ക് കടന്നു. അഷ്ടവക്രന്‍ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് തമിഴ്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലഭിനയിച്ചു

    സംവിധായകനായി

    കൊച്ചിന്‍ ഹനീഫയുടെ ഓര്‍മകള്‍ക്ക് മുന്നില്‍

    ഭീഷ്മാചാര്യ, വാത്സല്യം, വീണ മീട്ടിയ വിലങ്ങുകള്‍, ആണ്‍കിളിയുടെ താരാട്ട്, ഒരു സുന്ദരിപ്പൊട്ടിന്റെ ഓര്‍മ്മ, മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്, ഒരു സന്ദേശം കൂടി തുടങ്ങിയ മലയാള ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇതിന് പുറമെ പാസ പറൈവയ്കള്‍, പാടാത്ത തേനേക്കള്‍, പാസ മഴൈ, പകലിന്‍ പൗര്‍ണമി, പിള്ളൈ പാസം, വാസലിലെ ഒരു വെണ്ണിലാ തുടങ്ങിയ തമിഴ് ചിത്രങ്ങളും സംവിധാനം ചെയ്തു

    തിരക്കഥാകൃത്ത്

    കൊച്ചിന്‍ ഹനീഫയുടെ ഓര്‍മകള്‍ക്ക് മുന്നില്‍

    ഭീഷ്മാചാര്യ, കടത്തനാടന്‍ അമ്പാടി, പുതിയ കരുക്കള്‍, ഇണക്കിളി തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥയെഴുതി.

    മികച്ച നടനായി തിരഞ്ഞെടുത്തത്

    കൊച്ചിന്‍ ഹനീഫയുടെ ഓര്‍മകള്‍ക്ക് മുന്നില്‍

    സൂത്രധാരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2001ല്‍ മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം നേടി.

    കൊച്ചിന്‍ ഹനീഫ വിടപറഞ്ഞു

    കൊച്ചിന്‍ ഹനീഫയുടെ ഓര്‍മകള്‍ക്ക് മുന്നില്‍

    2010 ഫെബ്രുവരി രണ്ടിന് വൈകിട്ട് 3.45ഓടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് അന്തരിച്ചു

    English summary
    February 2nd, it's been four years since the ace actor Cochin Haneefa had left us. He had acted in more than 300 films in Malayalam, Tamil and Hindi film industry.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X