»   » കന്നഡ സിനിമയ്ക്കും ക്രിക്കറ്റ് ലോകത്തിനും നഷ്ടമായത് വലിയൊരു കലാകാരനെയായിരുന്നു!

കന്നഡ സിനിമയ്ക്കും ക്രിക്കറ്റ് ലോകത്തിനും നഷ്ടമായത് വലിയൊരു കലാകാരനെയായിരുന്നു!

Posted By: Teresa John
Subscribe to Filmibeat Malayalam

കന്നഡ സിനിമയിലുടെ അഭിനയിച്ച് പിന്നീട് സെലിബ്രിറ്റി ക്രിക്കറ്റില്‍ നല്ലൊരു കളിക്കാരനാണെന്ന് തെളിയിച്ച നടന്‍ ധ്രുവ് ശര്‍മ്മ അന്തരിച്ചു. ശനിയാഴ്ച വീട്ടില്‍ തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ധ്രുവ് ഇന്ന് രാവിലെ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അവയങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെയാണ മരിച്ചത്.

പ്രണവ് മോഹന്‍ലാലിന്റെ നായിക ആരാണ്? ചിത്രീകരണം തുടങ്ങിയ സിനിമയെ കുറിച്ച് ജിത്തു ജോസ്ഫ് പറയുന്നു!!!

മോഹന്‍ലാലിന്റെ ആരാധികയായ മഞ്ജു വാര്യര്‍ കോമഡി കഥാപാത്രം അവതരിപ്പിച്ചാല്‍ എങ്ങനെയുണ്ടാവും!

ധ്രുവിന്റെ മരണം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ആരോഗ്യത്തിലും ഫിറ്റ്‌നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധയുള്ള ധ്രുവിന്റെ പെട്ടെന്നുള്ള മരണത്തോടെ നല്ലൊരു അഭിനേതാവിനെയും മികച്ചൊരു ക്രിക്കറ്റ് താരത്തെയുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ധ്രുവിന് വീട്ടില്‍ മാതാപിതാക്കളും ഭാര്യയും രണ്ട് മക്കളുമാണുള്ളത്. ബംഗ്ലാരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് താരത്തിന്റെ പെട്ടെന്നുള്ള വേര്‍പാട്.

ധ്രുവ് ശര്‍മ്മ

സിനിമയില്‍ അഭിനയിക്കുന്നതിന് ഒന്നും തടസമല്ലെന്ന് തെൡയിച്ച താരമാണ് ധ്രുവ് ശര്‍മ്മ. കേള്‍ക്കാനും സംസാരിക്കാനും കഴിവില്ലാത്ത ധ്രുവ് തന്റെ കഴിവ് കൊണ്ട് മാത്രമാണ് സിനിമയില്‍ പിടിച്ചു നിന്നത്.

നല്ലൊരു ക്രിക്കറ്റ് കളിക്കാരനാണ്

അഭിനയിത്തിന് പുറമെ താനൊരു ധ്രുവ് നല്ലൊരു ക്രിക്കറ്റ് കളിക്കാരനാണെന്ന് ധ്രുവ് ശര്‍മ്മ തെളിയിച്ചിരുന്നു. സെലിബ്രിറ്റി ക്രിക്കറ്റിലുടെയായിരുന്നു താരം എല്ലാവരെയും ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ചിരുന്നത്.

ആദ്യ സിനിമ


ധ്രുവ് ശര്‍മ്മ ആദ്യമായി അഭിനയിച്ച സിനിമയാണ് സ്‌നേഹാഞ്ജലി. 2007 ലായിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. അഞ്ജു ശര്‍മ്മ, സുരേഷ് ശര്‍മ്മ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

നീനാന്ദറെ ഇഷ്ട് കാനോ


ധ്രുവ് നായകനായി അഭിനയിച്ച മറ്റൊരു സിനിമയാണ് നീനാന്ദറെ ഇഷ്ട് കാനോ. ടി എന്‍ ജയറാമാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്.

തിപ്പാജി സെര്‍ക്കിള്‍

പൂജ ഗാന്ധി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തിപ്പാജി സെര്‍ക്കിള്‍ എന്ന സിനിമയില്‍ ധ്രുവ് ശര്‍മ്മ സഹതാരമായിട്ടും പ്രത്യക്ഷപ്പെട്ടിരുന്നു. നെഹാ പാട്ടീലായിരുന്നു താരത്തിന് നായികയായി ചിത്രത്തില്‍ അഭിനയിച്ചിരുന്നത്.

ബെംഗ്ലുരു 560023

കോമഡി എന്റര്‍ടെയിന്‍മെന്റ് ചിത്രമായിരുന്നു ബെംഗ്ലുരു 560023. ക്രിക്കറ്റിനെ പ്രമേയമാക്കിയായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്. ധ്രുവ് ശര്‍മ്മയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ലൂട്ടി

ധുവ് ശര്‍മ്മ പ്രധാന കഥാപാത്രമായി അഭിനയിച്ച മറ്റൊരു സിനിമയാണ് ലൂട്ടി. ചിത്രത്തില്‍ ഇഷ ഗോപ്പികരായിരുന്നു കേന്ദ്ര കഥാപാത്രമായി അഭിനയിച്ചിരുന്നത്. ഗിരീഷ് കാമ്പലപൂരായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.

English summary
Remembering Dhruv Sharma! Top 5 Movies Of The Actor!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam