twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുത്തഞ്ചേരി വേര്‍പിരിഞ്ഞിട്ട് നാലുവര്‍ഷം

    By Nirmal Balakrishnan
    |

    Gireesh Puthenchery
    മധുരനൊമ്പരങ്ങള്‍ ഉണര്‍ത്തുന്ന ഒത്തിരി ഗാനങ്ങള്‍മലയാളിക്കു സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരി നമ്മെ വിട്ടുപോയിട്ട് നാലുവര്‍ഷമായി. എന്നാല്‍ അദ്ദേഹം സമ്മാനിച്ച ഗാനങ്ങള്‍ ഇപ്പോഴും നമ്മുടെ മനസ്സില്‍ കുളിരുകോരിയിടുന്നതിനാല്‍ അദ്ദേഹം വിട്ടുപോയതായി തോന്നുന്നില്ല. നാലുവര്‍ഷം മുന്‍പ് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് സുഹൃത്തുക്കള്‍ സ്‌നേഹപൂര്‍വം പുത്തന്‍ എന്നു വിളിക്കുന്ന പുത്തഞ്ചേരി വിടപറഞ്ഞത്.

    സിബി മലയില്‍, കമല്‍, രഞ്ജിത്ത് തുടങ്ങിയ നല്ല സിനിമകള്‍ ചെയ്യുന്ന കുറേ സംവിധായകര്‍ക്ക് അവരുടെ സിനിമകള്‍ എന്നും ഓര്‍മയില്‍ നില്‍ക്കാന്‍ സഹായിച്ചത് പുത്തഞ്ചേരിയുടെ ഗാനങ്ങളായിരുന്നു. ദേവാസുരം എന്ന ചിത്രത്തിലെ സൂര്യകിരീടം വീണുടഞ്ഞു എന്നുതുടങ്ങുന്ന ഗാനം വളരെയേറെ നൊമ്പരത്തോടെയാണ് മലയാളികള്‍ ഓര്‍ക്കുന്നത്. കമലിന്റെയും സിബി മലയിലിന്റെയും പ്രണയചിത്രങ്ങള്‍ക്കാണ് പുത്തഞ്ചേരി ഒത്തിരി നല്ല വാക്കുകള്‍ രചിച്ചത്.

    പുത്തഞ്ചേരിക്കു ശേഷം നിരവധി പേര്‍ കവികളായി വന്നെങ്കിലും കേള്‍ക്കുന്നവരുടെ മനസ്സിലേക്ക് വരികള്‍ എത്തുന്ന രീതിയില്‍ എഴുതാന്‍ പറ്റിയവര്‍ കുറവാണ്. റഫീക്ക് അഹമ്മദിനു മാത്രമാണ് അല്‍പമെങ്കിലും ആ സ്ഥാനത്തേക്ക് എത്താന്‍ സാധിച്ചത്. പ്രണയവും നൊമ്പരവും ഏറ്റവും ഇഷ്ടപ്പെടുന്ന വാക്കുകളിലൂടെ അവതരിപ്പിക്കാന്‍ സാധിച്ചതായിരുന്നു പുത്തഞ്ചേരിയുടെ വിജയം. ബാലേട്ടനിലെ ഇന്നലെ എന്റെ നെഞ്ചിലേ എന്നു തുടങ്ങുന്ന ഗാനം അല്‍പം വേദനയോടെമാത്രമേഇന്നും ഓര്‍ക്കാന്‍ സാധിക്കൂ.

    പുത്തഞ്ചേരിയുടെ മകന്‍ ദിന്‍നാഥ് പുത്തഞ്ചേരി അച്ഛന്റെ വഴി തന്നെയാണ് പിന്‍തുടരുന്നത്. അച്ഛന്‍ കൈപിടിച്ചു നടത്തിയ വഴികളിലൂടെ നടക്കാന്‍ കഴിയുമെന്ന് ദിന്‍നാഥ് മാറ്റിനി എന്നചിത്രത്തിലൂടെ തെളിയിച്ചു. ഇനി മകന്റെ അച്ഛനായി അറിയപ്പെടാന്‍ പുത്തഞ്ചേരിക്കു സാധിച്ചെന്നുവരും. അപ്പോഴും അദ്ദേഹം കുറിച്ചിട്ട വാക്കുകള്‍ കിനാവിന്റെ പടി കടന്നെത്തുന്നതായി നമുക്കറിയാന്‍ സാധിക്കും

    English summary
    February 10th, it's been four years since the ace music director Gireesh Puthancheri had left us.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X