»   » അത്ര പെട്ടെന്ന് തിലകനെ മറക്കാന്‍ കഴിയുമോ

അത്ര പെട്ടെന്ന് തിലകനെ മറക്കാന്‍ കഴിയുമോ

Posted By:
Subscribe to Filmibeat Malayalam
Thilakan
കരുത്തുറ്റ അനേകം കഥാപാത്രങ്ങളെ മലയാളിക്കു സമ്മാനിച്ച പ്രശസ്ത നടന്‍ തിലകന്‍ അന്തരിച്ചിട്ട് ഒരു വര്‍ഷമാകുമ്പോള്‍ അദ്ദേഹത്തെ ഓര്‍ക്കാന്‍പോലും മലയാള സിനിമ തയ്യാറായില്ല. ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ നടന്‍ മധുവിന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന തിരക്കില്‍ ഒരു നിമിഷം പോലും അദ്ദേഹത്തെ ഓര്‍ക്കാന്‍ മലയാളത്തിലെ പ്രമുഖരായ താരങ്ങളോ സംവിധായകരോ തയാറായില്ല എന്നോര്‍ക്കുമ്പോള്‍ മനുഷ്യബന്ധത്തിന്റെ വില എത്ര നിസാരമാണ് എന്ന് തോന്നിപ്പോകും. മോഹന്‍ലാലിനും മമ്മൂട്ടിക്കും സുരേഷ്‌ഗോപിക്കും ജയറാമിന്റെയും ഒപ്പം നിരവധി ശക്തമായ കഥാപാത്ര അവതരിപ്പിച്ച തിലകനെ ഒരു വര്‍ഷം കൊണ്ട് ഇവര്‍ക്കു മറക്കാന്‍ കഴിഞ്ഞോ...

തിലകന്റെ പേരിലുള്ള അവാര്‍ഡ് ദാനം മാത്രമാണ് കഴിഞ്ഞ ദിവസം നടന്ന ഏക അനുസ്മരണം. അതില്‍ പ്രധാനമായും പങ്കെടുത്തത് സംവിധായകന്‍ വിനയനും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും. ഇങ്ങനെ ചെറിയൊരു പരിപാടിയായി നടത്തേണ്ടതായിരുന്നോ തിലകന്‍ അനുസ്മരണം. എല്ലാവര്‍ക്കും പെട്ടെന്നു എല്ലാം മറക്കാന്‍ സാധിക്കുന്നതിനാല്‍ തിലകന്റെ കാര്യത്തില്‍ സംഭവിച്ചതില്‍ നമ്മള്‍ പരിഭവിച്ചിട്ടു കാര്യമില്ല. അദ്ദേഹത്തിന്റെ മക്കള്‍ പോലും ഇങ്ങനെയൊരു അനുസ്മരണ പരിപാടിക്കു നേതൃത്വം നല്‍കിയില്ല എന്നോര്‍ക്കുമ്പോള്‍ സാധാരണക്കാരനായ പ്രേക്ഷകന്‍ മാത്രം ദുഖിച്ചിട്ട് എന്തുകാര്യം.

തിലകനെ അനുസ്മരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഒരു മലയാളം ചാനലില്‍ പെരുന്തച്ചന്‍ എന്ന ചിത്രം വീണ്ടും കാണിച്ചിരുന്നു. അതില്‍ അദ്ദേഹത്തെ പ്രകടനം കണ്ടവരെയെല്ലാം ഇപ്പോള്‍ നടക്കുന്ന കാര്യം ശരിക്കും ദുഖിപ്പിക്കും. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊക്കെ ശരിക്കും കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാധിച്ചത് എതിര്‍ഭാഗത്ത് തിലകന്‍ അഭിനയിച്ചതുകൊണ്ടായിരുന്നു. പ്രത്യേകിച്ച് മോഹന്‍ലാലിന്. തിലകന്‍ മരിച്ചപ്പോള്‍ കള്ളക്കണ്ണീരൊഴുക്കിയ താരങ്ങള്‍ ഒരിക്കല്‍ കൂടി ആലോചിക്കുക. നിങ്ങള്‍ കരഞ്ഞത് ആ വിയോഗം ഉള്ളില്‍ത്തട്ടിയതുകൊണ്ടുതന്നെയായിരുന്നോ?

English summary
September 24, it's been one year since the ace actor Thilakan had left us. He had acted in more than 200 films and was known as the Perumthachan of the Malayalam film industry.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam