»   » താരങ്ങളുടെ പ്രതിഫലം എത്രയാണ്?

താരങ്ങളുടെ പ്രതിഫലം എത്രയാണ്?

Posted By:
Subscribe to Filmibeat Malayalam
Mohanlal
വിനീത് ശ്രീനിവാസന്‍ കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായ തട്ടത്തിന്‍മറയത്ത് നിര്‍മിച്ചത് 1.75 കോടി രൂപയ്ക്കാണ്. ഏകദേശം 20 കോടിയോളം രൂപയുടെ ലാഭമുണ്ടാക്കിയ ഈ ചിത്രം നിര്‍മാതാവായ മുകേഷിനും ശ്രീനിവാസനും എത്ര നേട്ടമുണ്ടാക്കിക്കൊടുത്തിരിക്കുമെന്ന് ഊഹിക്കാമല്ലോ. തട്ടത്തിന്‍ മറയത്തിന്റെ നിര്‍മാണ ചെലവായ 1.75 കോടി രൂപയാണ് നടന്‍ മോഹന്‍ലാലിന്റെ പ്രതിഫലം. മലയാളത്തില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നതും ഇദ്ദേഹം തന്നെ. മോഹന്‍ലാലിന് ഇത്രയും വലിയ പ്രതിഫലം നല്‍കി ഒരു സിനിമയെടുത്താല്‍ ഒരുപക്ഷേ തട്ടത്തിന്‍മറയത്തിന്റെയത്രെ നേട്ടമുണ്ടായെന്നു വരില്ല.

മമ്മൂട്ടി വാങ്ങുന്നത് 1.30 കോടി രൂപയാണ്. അതായത് കഴിഞ്ഞവര്‍ഷം മമ്മൂട്ടിക്ക് 1.30 കോടി രൂപ പ്രതിഫലം നല്‍കിയിട്ട് രഞ്ജിത്തിനു മാത്രമേ നേട്ടമുണ്ടായുള്ളൂ. താപ്പാനയുടെയും ഫേസ് ടു ഫേസിന്റെയുമൊക്കെ നിര്‍മാതാവാവിന് കഴിഞ്ഞവര്‍ഷം നല്‍കിയ പ്രതിഫലം വെള്ളത്തിലായി എന്നര്‍ഥം. ഗ്യാലക്‌സിയുടെ ബാനറില്‍ മിലന്‍ ജലീല്‍ അഞ്ചരകോടി രൂപ ചെലവിട്ടാണ് താപ്പാന നിര്‍മിച്ചത്. മൂന്നുകോടി രൂപ സാറ്റലൈറ്റ് റൈറ്റിലൂടെ കിട്ടിയതു കൊണ്ട് വലിയ നഷ്ടമില്ലാതെ ജലീല്‍ രക്ഷപ്പെട്ടു. കൂടെ നിര്‍മിച്ചിരുന്ന മോഹന്‍ലാല്‍ ചിത്രമായ റണ്‍ ബേബി റണ്‍ നിര്‍മിച്ചതും ജലീല്‍ തന്നെയായിരുന്നു. 5.5 കോടി രൂപയാണ് ഈ ചിത്രത്തിനു ചെലവായത്. 2.5 കോടി രൂപയാണ് സാറ്റലൈറ്റ് റൈറ്റ് നല്‍കിയത്. എന്നാല്‍ തിയറ്ററുകളില്‍ നിന്ന് കോടികള്‍ തിരിച്ചുകിട്ടിയതുകൊണ്ട് മിലന്‍ ജലീല്‍ വീണ്ടും കോടീശ്വരനായി.

നടന്‍ ദിലീപിന്റെ പ്രതിഫലം 1.10 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഈ പ്രതിഫലം നല്‍കിയ നിര്‍മാതാക്കള്‍ക്കെല്ലാം ദിലീപ് വഴി വന്‍ ലാഭം കിട്ടിയിട്ടുണ്ട്. മായാമോഹിനിയില്‍ ദിലീപ് പ്രതിഫലം വാങ്ങിയിരുന്നില്ല. പകരം എറണാകുളത്തെ വിതരണാവകാശമായിരുന്നു കൊടുത്തത്. അതുവഴി തന്നെ ഏകദേശം മൂന്നുകോടിയോളം രൂപ ലാഭം കിട്ടിയിട്ടുണ്ട്.

ചാക്കോച്ചനും പൃഥ്വിരാജുമാണ് പ്രതിഫലകാര്യത്തില്‍ തൊട്ടുപിന്നില്‍. രണ്ടുപേര്‍ക്കും 90 ലക്ഷം രൂപയാണ് നിര്‍മാതാക്കള്‍ കൊടുക്കുന്നത്. ഇതില്‍ ചാക്കോച്ചനു കൊടുത്ത പ്രതിഫലം മാത്രമേ നിര്‍മാതാക്കള്‍ക്കു കഴിഞ്ഞവര്‍ഷം മുതലായിട്ടുള്ളൂ. ഫഹദ് ഫാസിലിനും ജയറാമിനും ഒരേ പ്രതിഫലമാണ്. 40 ലക്ഷം രൂപ. ഫഹദിനായി മുടക്കിയ പണമെല്ലാം കഴിഞ്ഞവര്‍ഷം തിരികെ കിട്ടിയപ്പോള്‍ ജയറാം ചിത്രത്തിനു പണം മുടക്കിയവരെല്ലാം പെരുവഴിയിലായി.

അനൂപ് മേനോന്‍, ദുല്‍ക്കര്‍, ബാബുരാജ് എന്നിവര്‍ക്ക് ഒരേ പ്രതിഫലമാണ്- 25 ലക്ഷം രൂപ. ജയസൂര്യയ്ക്ക് 30 ലക്ഷം, ബിജുമേനോന്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ക്ക് 20 ലക്ഷം രൂപയാണ് പ്രതിഫലം. ഏറ്റവും കുറവ് പ്രതിഫലം വാങ്ങുന്ന പ്രധാന നടന്‍ നിവിന്‍ പോളിയാണ്. അഞ്ചുലക്ഷം രൂപ.

English summary
Superstar Mohanlal has become the highest paid Malayalam actor in the history of Malayalam cinema

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam