»   » രമ്യ, ലോകസഭയിലെത്തിയ ആദ്യ കന്നഡ താരം

രമ്യ, ലോകസഭയിലെത്തിയ ആദ്യ കന്നഡ താരം

Posted By:
Subscribe to Filmibeat Malayalam

കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തില്‍ നിന്നും വിജയിച്ച രമ്യ സാന്‍ഡല്‍ വുഡില്‍ നിന്നും നിയമസഭയിലെത്തുന്ന ആദ്യത്തെ നടിയായി. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മത്സരിച്ച രമ്യ ജനതാദള്‍ സെക്കുലര്‍ സ്ഥാനാര്‍ത്ഥി സിഎസ് പുട്ടരാജുവിനെയാണ് കീഴടക്കിയത്.

കന്നഡ സിനിമയിലെ ഭാഗ്യതാരമാണ് രമ്യ. അഭിനയിച്ചതില്‍ ഒട്ടുമിക്ക സിനിമകളും സൂപ്പര്‍ ഹിറ്റായിരുന്നു. തമിഴിലും തെലുങ്കിലും മുഖം കാണിച്ചിട്ടുള്ള രമ്യയെ ശരിയ്ക്കും ദക്ഷിണേന്ത്യന്‍ താരമെന്നു വിളിക്കാവുന്നതാണ്.

1982 നവംബറിലാണ് രമ്യ ജനിച്ചത്. ദിവ്യ സ്പന്ദന എന്നാണ് ശരിയായ പേര്. 2003ല്‍ അഭി എന്ന കന്നഡ സിനിമയിലൂടെ രംഗത്തുവന്നു. 2011ലാണ് താരം യൂത്ത് കോണ്‍ഗ്രസില്‍ ചേരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി പ്രചാരണം നടത്തുകയും ചെയ്തു.

രമ്യ ഏറ്റവും പ്രായം കുറഞ്ഞ ലോകസഭാംഗം

1982 നവംബര്‍ 29നാണ് രമ്യ ജനിച്ചത്. മാതാവ് രഞ്ജിത. വ്യവസായിയായ ആര്‍ടി നാരായണനാണ് രമ്യയെ വളര്‍ത്തി വലുതാക്കിയത്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്ന സമയത്ത് നാരായണന്‍ മരണമടഞ്ഞത് രമ്യയ്ക്ക് കടുത്ത ഷോക്കായിരുന്നു.

രമ്യ ഏറ്റവും പ്രായം കുറഞ്ഞ ലോകസഭാംഗം

രമ്യയുടെ പിതാവാരാണെന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമ്പോഴും പിതാവിന്റെ കള്ളി കാലിയാക്കി വെച്ചിരിക്കുകയായിരുന്നു.

രമ്യ ഏറ്റവും പ്രായം കുറഞ്ഞ ലോകസഭാംഗം

സ്വന്തം പിതാവിന്റെ പേരെന്താണെന്ന് പോലും അറിയാത്ത ഒരു സ്ഥാനാര്‍ത്ഥിയെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയതെന്ന ജനതാദള്‍ മുന്‍ എംഎല്‍എ എം ശ്രീനിവാസന്റെ പ്രസ്താവന ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു

രമ്യ ഏറ്റവും പ്രായം കുറഞ്ഞ ലോകസഭാംഗം

പ്രസ്താവന വിവാദമായപ്പോള്‍ ജനതാദള്‍ നേതാവ് പ്രസ്താവന തിരുത്തി. രമ്യ കോണ്‍ഗ്രസിന്റെ ടെസ്റ്റിയൂബ് ബേബിയാണെന്നായിരുന്നു തിരുത്തല്‍.

രമ്യ ഏറ്റവും പ്രായം കുറഞ്ഞ ലോകസഭാംഗം

മാണ്ഡ്യയിലെ നേതാവും പ്രസിദ്ധ നടനുമായ എംഎച്ച് അംബരീഷ് രമ്യയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. നിലവില്‍ സംസ്ഥാനമന്ത്രിയാണ് അംബരീഷ്.

English summary
Ramya, who was Saturday elected to Lok Sabha from Mandya constituency in Karnataka, is the first female actor from the state to enter parliament

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam