Just In
- 15 min ago
വിവാഹമോചനത്തിന് പിന്നാലെ മറ്റൊരു സന്തോഷം; 25 വര്‍ഷങ്ങള്‍ക്ക് ശേഷം നായികയാവാനൊരുങ്ങി വനിത
- 21 min ago
കാമുകന്റെ നെഞ്ചിലാണോ നടി ചേർന്ന് കിടക്കുന്നത്, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലാകുന്നു
- 24 min ago
കുടുംബവിളക്കിലേക്ക് വാനമ്പാടിയിലെ അനുമോളും? എന്നെത്തുമെന്ന് ആരാധകര്‍, മറുപടി ഇങ്ങനെ
- 31 min ago
മകള്‍ക്ക് വിവാഹം കഴിക്കണമെങ്കിൽ ആരെയും തിരഞ്ഞെടുക്കാം; ആ നടന്റെ പേര് മാത്രം പറയുന്നതെന്തിനെന്ന് താരപിതാവ്
Don't Miss!
- News
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം ഫെബ്രുവരി 28 വരെ നീട്ടി വ്യോമയാന മന്ത്രാലയം
- Sports
ഒന്നാം ടെസ്റ്റ്: ഒന്നാം ഇന്നിങ്സില്‍ പാകിസ്താന് 158 റണ്‍സ് ലീഡ്, ദക്ഷിണാഫ്രിക്ക പൊരുതുന്നു
- Finance
കേന്ദ്ര ബജറ്റ് 2021: ആദായനികുതിയില്‍ വലിയ ഇളവുകള്‍ പ്രതീക്ഷിക്കേണ്ട
- Lifestyle
വിവാഹം എന്ന് നടക്കുമെന്ന് ജനനത്തീയ്യതി പറയും
- Travel
സുവര്‍ണ്ണ വിധാന്‍സൗധ സ്ഥിതി ചെയ്യുന്ന വേണുഗ്രാമം, അറിയാം ബെല്‍ഗാമിനെക്കുറിച്ച്
- Automobiles
ഇന്ത്യൻ വാഹന വിപണിയിലെ ഇലക്ട്രിക് തരംഗം; ഒന്നാം വാർഷിക നിറവിൽ ടാറ്റ നെക്സോൺ ഇവി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഡബ്ലുസിസിയുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി, വിപുലീകരിക്കാനുള്ള നടപടി തുടങ്ങിയെന്ന് താരം!
ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ സംഭവത്തിനായിരുന്നു ഡബ്ലുസിസിയിലൂടെ തുടക്കമായത്. സിനിമയിമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കായി മാത്രം രൂപീകരിച്ച സംഘടനയെന്ന പേരില്‍ വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് ചരിത്രത്തില്‍ ഇടംപിടിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ നിന്നും രക്ഷനേടുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന പിറവിയെടുത്തത്.
മൈ സ്റ്റോറിയെ രക്ഷിക്കാന്‍ മെഗാസ്റ്റാര്‍, ഫേസ്ബുക്കിലൂടെ മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തുവിട്ടത്!
മഞ്ജു വാര്യര്‍, പാര്‍വതി, ഗീതുമോഹന്‍ദാസ്, ബീനാപോള്‍, അഞ്ജലി മേനോന്, രമ്യ നമ്പീശന്, സയനോര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് രൂപീകരിച്ചത്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് ഈ സംഘടന രൂപീകരിച്ചത്. ആക്രമിക്കപ്പെട്ട നടിക്ക് പൂര്‍ണ്ണ പിന്തുണ നല്കി സംഘടനയും അംഗങ്ങളും ഒപ്പമുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിചാരണ ആരംഭിക്കാനിരിക്കുകയാണെന്ന് അടുത്തിടെ ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നു.
കുട്ടികള്‍ ഒപ്പമുള്ളതിന്റെ സന്തോഷം മമ്മൂട്ടിയുടെ മുഖത്ത് കാണാനുണ്ട്, വാപ്പച്ചി കൂളാണെന്ന് ദുല്‍ഖറും!

വനിതകള്‍ക്കായി ഒരു സംഘടന
തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് നടി ആക്രമണത്തിനിരയായത്. സിനിമാപ്രവര്‍ത്തകരെയും ആരാധകരെയും ഒരുപോലെ നടുക്കിയ സംഭവമായിരുന്നു ഇത്. സിനിമാരംഗങ്ങളെ വെല്ലുന്ന കാര്യങ്ങളായിരുന്നു പിന്നീട് മലയാള സിനിമയില്‍ അരങ്ങേറിയത്. ഇത്തരമൊരു സാഹചര്യത്തിലാണ് സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതകളുടെ സുരക്ഷ വീണ്ടും ചര്‍ച്ചയായത്. സിനിമയില്‍ കാണുന്ന പോലെ അത്ര സുഖരമായ കാര്യങ്ങളല്ല സിനിമയ്ക്ക് പിന്നില്‍ സംഭവിക്കുന്നതെന്ന് വ്യക്തമായതോടെയാണ് വനിതകള്‍ക്കായി ഒരു സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചത്. മുന്‍നിര അഭിനേത്രിയായ മഞ്ജു വാര്യരുടെ നേതൃത്വത്തിലാണ് വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് രൂപീകരിച്ചത്. ഡബ്ലുസിസിയെന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സംഘടന പിറവിയെടുത്തത് അങ്ങനെയാണ്.

നേതൃനിരയിലെ താരങ്ങള്‍
മലയാള സിനിമയിലെ അഭിമാന താരമായ മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘടനയില്‍ ഗായികമാരും കോസ്റ്റിയൂം ഡിസൈനറും എഡിറ്ററും സംവിധായികയുമുള്പ്പടെ സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ചേര്‍ന്നത്. ഇവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് വനിതകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. താരങ്ങള്‍ സന്ദര്‍ശിച്ചതിനെക്കുറിച്ചും അവരുടെ ആവശ്യത്തെക്കുറിച്ചുള്ള കാര്യങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. ഡബ്ലുസിസിയുടെ ഫേസ്ബുക്ക് പേജിലൂടെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യമാണഅ ഈ സംഘടന മുഖ്യമന്ത്രിക്ക് മുന്നില്‍ വെച്ചത്. കാര്യങ്ങള്‍ പരിഗണിച്ച് വേണ്ട നടപടി സ്വീകരിക്കാമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്.

സംഘടന രൂപീകരിച്ചതിന് ശേഷമുള്ള പ്രതികരണം
താരങ്ങള്‍ക്കായി അമ്മ നിലവിലുളളപ്പോള് വനിതകള്‍ക്ക് മാത്രമായി പുതിയ സംഘടന രൂപീകരിച്ചപ്പോള്‍ വിവിധ തരത്തിലുള്ള പ്രതികരണങ്ങളായിരുന്നു സിനിമയില്‍ നിന്നും ലഭിച്ചത്. വനിതാ താരങ്ങളുള്‍പ്പടെ നിരവധി പേര് സംഘടനയ്ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി രംഗത്ത് വന്നിരുന്നു. ഇത്തരമൊരു സംഘടനയെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നായിരുന്നു ചിലര്‍ പ്രതികരിച്ചത്. മറ്റ് ചിലരാവട്ടെ ഇത്തരത്തിലുള്ള സംഘടനയുടെ ആവശ്യമേ ഉണ്ടായിരുന്നില്ലേയെന്ന തരത്തിലായിരുന്നു പ്രതികരിച്ചത്. സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെങ്കില്‍ പിന്നെ എന്തിനാണ് വനിതകള്‍ക്ക് മാത്രമായി ഒരു സംഘടന, അത്തരത്തില്‍ ഒരാവശ്യവും ഇതുവരെ തോന്നിയിട്ടില്ലെന്നായിരുന്നു ഒരു യുവനടി പ്രതികരിച്ചത്. താരങ്ങള്ക്കിടയില്ത്തന്നെ സംഘടനയെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളാണ് ഉള്ളത്.

നടിക്ക് പൂര്‍ണ്ണ പിന്തുണ നല്കി
കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ആക്രമണത്തിനിരയാകേണ്ടി വന്ന സഹപ്രവര്‍ത്തകയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്കി വിമന്‍ ഇന്‍ സിനിമ കലക്റ്റീവും അംഗങ്ങളും ഒപ്പമുണ്ടായിരുന്നു. മാനസികമായി ആകെ തകര്‍ന്ന നടിയെ സാധാരണഗതിയിലേക്ക് കൊണ്ടുവരുന്നതില്‍ സുപ്രധാന പങ്കായിരുന്നു ഇവര്‍ വഹിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ആദ്യം സംശയം ഉന്നയിച്ചതും വനിത സംഘടനയിലെ അംഗങ്ങളായിരുന്നു. സംഭവമായി ബന്ധപ്പെട്ട അന്വേഷണത്തിലും ഇവര്‍ പൂര്‍ണ്ണമായി സഹകരിച്ചിരുന്നു. നടിക്ക് നീതി ലഭിക്കുവരെ പോരാടുമെന്ന് സംഘടന വ്യക്തമാക്കിയിരുന്നു. വനിത സംഘടനയ്ക്ക് പിന്തുണ നല്കി യുവതാരങ്ങളായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

സംഘടന വിപുലീകരിക്കുന്നു
ഡബ്ലുസിസി വിപുലീകരിക്കാനും പുതിയ അംഗങ്ങളെ ചേര്‍ക്കാനുമുള്ള നടപടി സ്വീകരിച്ച് വരികയാണെന്ന് സംഘടനയിലെ പ്രധാന അംഗങ്ങളിലൊരാളായ രമ്യ നമ്പീശന് വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന് അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കെല്ലാം അംഗത്വം നല്‍കാനാണ് സംഘടന തീരുമാനിച്ചിട്ടുള്ളതെന്ന് രമ്യ നമ്പീശന് വ്യക്തമാക്കിയിട്ടുണ്ട്. അംഗത്വ വിതരണം നടത്തുന്ന ദിവസത്തെക്കുറിച്ച് കൃത്യമായ ധാരണയായിട്ടില്ല. ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ വനിത കൂട്ടായ്മ വിപുലീകരിക്കാനുള്ള നീക്കം അണിയറയില്‍ സജീവമായി തുടങ്ങിക്കഴിഞ്ഞുവെന്നും താരം വ്യക്തമാക്കിയിരുന്നു.

പ്രവര്‍ത്തനത്തില്‍ സംതൃപ്തിയുണ്ട്
ഇതുവരെയുള്ള സംഘടനയുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തിയുണ്ട്. വിമര്‍ശനങ്ങള്‍ക്കെല്ലാം പ്രവര്‍ത്തിയിലൂടെ മറുപടി നല്‍കാനുള്ള നീക്കത്തിലാണ് വിമന്‍ ഇന്‍ സിനിമ കലക്റ്റീവ്. സംഘടന രൂപീകരിച്ചപ്പോള്‍ മുതല്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി നിരവധി പേര് രംഗത്തെത്തിയിരുന്നു. നേരിട്ടുള്ള പ്രതികരണത്തേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തിയിലൂടെ വിമര്‍ശനങ്ങളെ ഒതുക്കാനാണ് അംഗങ്ങള്‍ ശ്രമിക്കുന്നത്. വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷം പിന്നിടുന്നതിനിടയില്‍ സംതൃപ്തിയാണ് അനുഭവപ്പെടുന്നത്. സുഗമമായ പ്രവര്‍ത്തനങ്ങളുമായി ഇനിയും മുന്നോട്ട് നീങ്ങാനാണ് സംഘടന തീരുമാനിച്ചിട്ടുള്ളതെന്നും താരം വ്യക്തമാക്കിയിരുന്നു.

ഫെഫ്കയുടെ നേതൃത്വത്തില്‍ വനിതസംഘടന
ഫെഫ്കയുടെ നേതൃത്വത്തില്‍ വനിത സംഘടന രൂപീകരിച്ചത് അടുത്തിടെയായിരുന്നു. അമ്മയ്ക്കും വനിത സംഘടനയ്ക്കും ബദലായാണ് ഈ സംഘടന രൂപീകരിച്ചതെന്ന തരത്തില്‍ തുടക്കത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ബി ഉണ്ണിക്കൃഷ്ണന്, സിബി മലയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള യോഗത്തിലാണ് വനിത സംഘടന രൂപീകരിച്ചത്. ഡബ്ബിങ്ങ് ആര്‍ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മിയാണ് ഈ സംഘടനയുടെ നേതൃിരയില്. ഫെഫ്കയുടെ നേതൃത്തില്‍ രൂപീകരിച്ച വനിത സംഘടനയെ സ്വാഗംത ചെയ്യുന്നു. ഇത്തരത്തിലുള്ള സംഘടനകള്‍ ഇനിയും മുന്നോട്ട് വരണമെന്നും രമ്യ നമ്പീശന് പറയുന്നു.