»   » അപകടത്തിന്റെ ആഘാതത്തില്‍ നിന്നും അവള്‍ മുക്തയായി വരികയാണ്, നടിക്കൊപ്പമുള്ള രമ്യ പറയുന്നത്

അപകടത്തിന്റെ ആഘാതത്തില്‍ നിന്നും അവള്‍ മുക്തയായി വരികയാണ്, നടിക്കൊപ്പമുള്ള രമ്യ പറയുന്നത്

Posted By: Nihara
Subscribe to Filmibeat Malayalam

ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവ അഭിനേത്രി ആക്രമിക്കപ്പെട്ടത്. സമൂഹ മനസാക്ഷിയെത്തന്നെ ഞെട്ടിച്ച കേസിലെ പ്രതിയെ വ്യാഴാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നടി ലൊക്കേഷനിലേക്ക് പോകാനല്ല സഹപ്രവര്‍ത്തകയും അടുത്ത കൂട്ടുകാരിയുമായ രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് വണ്ടി എത്തിക്കാന്‍ പറഞ്ഞതെന്ന് നടനും സംവിധായകനുമായ ലാല്‍ വ്യക്തമാക്കി.

തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള യാത്രാമധ്യേ ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്താണ് രമ്യാ നമ്പീശന്‍. നടിയുടെ കൂടെയാണ് താരം ഇപ്പോഴുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത വാര്‍ത്ത നടിക്ക് ആശ്വാസമായെന്നും ഇത് മുഴുവന്‍ സ്ത്രീകള്‍ക്കും നീതി ലഭിക്കുന്ന സംഭവമായി മാറണമെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു.

മരവിച്ചു പോയ അവസ്ഥയിലാണ് അവള്‍

ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് ആകെ തകര്‍ന്നു പോയ അവസ്ഥയിലാണ് അവള്‍. താനും മകനും ഭാര്യയും രമ്യാ നമ്പീശനുമൊക്കെ അവളെ പഴയ അവസ്ഥയിലേക്കെത്തിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് ലാല്‍ പറഞ്ഞിരുന്നു.

അറസ്റ്റ് ആശ്വാസമേകി

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അറസ്റ്റിലായ കാര്യം അവള്‍ക്ക് ആശ്വാസമേകിയിട്ടുണ്ട്. അപകടത്തിന്റെ ആഘാതത്തില്‍ നിന്നും അവള്‍ മുക്തയായി വരികയാണ്.

പിന്തുണ നല്‍കി സുഹൃത്തുക്കള്‍ കൂടെയുണ്ട്

തനിക്ക് നീതി ലഭിക്കും വരെ പോരാടാനാണ് അവളുടെ തീരുമാനം. എല്ലാ വിധ പിന്തുണകളുമായി തങ്ങള്‍ സുഹൃത്തുക്കള്‍ അവളോടൊപ്പം ഉണ്ടാകുമെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു.

അറസ്റ്റ് വൈകിയതില്‍ ആശങ്ക

സംഭവത്തിലെ മുഖ്യ ആസൂത്രകനായ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്യാന്‍ വൈകിയത് അവള്‍ക്ക് ആശങ്ക ഉണ്ടായിരുന്നു. ഇപ്പോള്‍ അറസ്റ്റിനു ശേഷം അവള്‍ക്ക് അക്കാര്യത്തില്‍ ആശ്വാസമായി. സൂഹൃത്തുക്കളും പൊതു സമൂഹവും അവള്‍ക്കൊപ്പം നില്‍ക്കുന്നതും അവള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്.

English summary
A day after the arrest of Pulsar Suni, actress Remya Nambeesan has finally spoken about the incident and her friend, who was attacked by the gang of criminals. ''She is fighting for the entire womanfolk and for the industry. She was relieved to know about the arrest. Earlier, the delay in nabbing the accused had raised apprehensions. But now she is much better,'' said Remya.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam