»   » സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ച ആ സൂപ്പര്‍ ഹിറ്റ് രണ്‍ജി പണിക്കര്‍ ഡയലോഗിനെ രക്ഷിച്ചെടുത്ത കഥ!!!

സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ച ആ സൂപ്പര്‍ ഹിറ്റ് രണ്‍ജി പണിക്കര്‍ ഡയലോഗിനെ രക്ഷിച്ചെടുത്ത കഥ!!!

Posted By: Karthi
Subscribe to Filmibeat Malayalam

സെന്‍ബോര്‍ഡ് എക്കാലവും വിവാദങ്ങളാണ് സിനിമയില്‍ സൃഷ്ടിച്ചിട്ടുള്ളത്. അടുത്ത കാലത്തായി അത് കൂടുതലായി. ഒരു ചലച്ചിത്രകാരന്റെ സ്വതന്ത്രമായ ആത്മാവിഷ്‌കാരത്തിന് തടയിടുന്നാതാണ് സെന്‍സര്‍ ബോര്‍ഡ് ഇടപെടലുകളെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ വാദിക്കുന്നു. തീപ്പൊരി ഡയലോഗുകള്‍ കൊണ്ട് മലയാളി പ്രേക്ഷകരെ ത്രില്ലടിപ്പിച്ച തിരക്കഥാകൃത്ത് രണ്‍ജി പണിക്കര്‍ക്കും ഇതേ അഭിപ്രായം തന്നെയാണ്. 

കേരളത്തില്‍ ഏറ്റവും കര്‍ശനമായ സെന്‍സറിംഗിന് വിധേയമായിട്ടുള്ളത് തന്റെ സിനിമകളാണെന്ന് രണ്‍ജി പണിക്കര്‍ പറയുന്നു. സിനിമയില്‍ മദ്യപാനവും പുകവലിയും കാണിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതി കാണിക്കുന്നത് ശുദ്ധ ഭോഷ്‌ക്കാണ്.  ഇതുകൊണ്ട് ആരെങ്കിലും മദ്യപാനവും പുകവലിയും നിറുത്തുമോ എന്ന് അദ്ദേഹം ചോദിക്കുന്നു. 

സഹജ വാസനകളെ തടയാനാകില്ല

കരയരുത്, ചിരിക്കരുത് എന്നൊക്കെ പറയുന്നത് പോലെ മനുഷ്യന്റെ സഹജമായ വാസനകള്‍ ഇത്തരത്തിലുള്ള എഴുത്തുകള്‍ കൊണ്ട് തടയാനാകില്ലെന്ന് രണ്‍ജി പണിക്കര്‍ പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സെന്‍സര്‍ ബോര്‍ഡ് ജനവിരുദ്ധം

സമൂഹത്തിന്റെ മനസോ കാഴ്ച്ചപ്പാടോ ആവാഹിക്കാനുള്ള സംവിധാനമല്ല സെന്‍സര്‍ ബോര്‍ഡ്. മനുഷ്യന്റെ സ്വാതന്ത്ര്യത്തേക്കുറിച്ച് ഏറ്റവും വികലമായ കാഴ്ച്ചപ്പാട് പുലര്‍ത്തുന്ന സംവിധാനമായ ഇത് ജനവിരുദ്ധമാണെന്നും രണ്‍ജി പണിക്കര്‍ പറയുന്നു. ഭരാണധികാരികളുടെ രാഷ്ട്രീയം സിനിമയില്‍ നടപ്പിലാക്കാനുള്ള അവയവമാണ് സെന്‍സര്‍ ബോര്‍ഡ്.

നേരാ തിരമേനി... വേണ്ട

സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചവയില്‍ രണ്‍ജി പണിക്കരിന്റെ എക്കാലത്തേയും മികച്ച ഡയലോഗുകളില്‍ ഒന്നായ നേര തിരുമേനി ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല എന്ന ഡയലോഗും ഉണ്ടായിരുന്നു. ലേലത്തിലെ ഈ ഡയലോഗ് ഉള്‍പ്പെട്ട ഒരു റീല്‍ തന്നെ ഒഴിവാക്കണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം.

സഭകളെ വൃണപ്പെടുത്തും

പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയായിരുന്ന സെന്‍സര്‍ ബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥയായിരുന്നു ലേലത്തിലെ ഡയലോഗുകള്‍ ഒഴിവാക്കണമെന്ന് ഉത്തരവിട്ടത്. സഭകളെ വൃണപ്പെടുത്തും എന്നായിരുന്നു അവര്‍ പറഞ്ഞ കാരണം. ഒടുവില്‍ ഒരു തര്‍ക്ക യുദ്ധം തന്നെ നടത്തി അവരെ തോല്‍പിച്ചാണ് ആ ഭാഗം നിലനിറുത്തിയതെന്ന് രണ്‍ജി പണിക്കര്‍ പറയുന്നു.

തീപാറുന്ന ഡലോഗുകള്‍

അധികാര വര്‍ഗത്തെ വെല്ലുവിളിക്കുന്ന നായകന്മാരെ സൃഷ്ടിക്കുന്ന എഴുത്തുകാരനാണ് രണ്‍ജി പണിക്കര്‍. രണ്‍പണിക്കരുടെ കഥകളും എഴുത്തുകളും എപ്പോഴും അത്തരത്തിലുള്ളതായിരുന്നു. കമ്മീഷ്ണറിന് രണ്ടാം ഭാഗമൊരുക്കി സംവിധാനത്തിലേക്ക് കടന്നു വന്ന രണ്‍ജി പണിക്കര്‍ ചിത്രത്തിന് മൂന്നാം ഭാഗം ഒരുക്കാനുള്ള ആലോചനയിലാണ്.

പുതിയ പ്രൊജക്ടുകള്‍

പൃഥ്വിരാജ് നായകനാകുന്ന വിജി തമ്പി ചിത്രം വേലുത്തമ്പി ദളവ, സുരേഷ് ഗോപി നായകനാകുന്ന ഭരത്ചന്ദ്രന്‍ ഐപിഎസ് 2, സുരേഷ് ഗോപി നായകനായി മകന്‍ നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ലേലം 2, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം എന്നിവയാണ് രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതിുന്ന പുതിയ ചിത്രങ്ങള്‍.

English summary
Censor board demanded to cut the dialogue, 'Nera thirumeni...' from Lelam. They argued that those words will hurt Christians.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam