»   »  തീപ്പൊരി പേന രഞ്ജി താഴെവെയ്ക്കുന്നു

തീപ്പൊരി പേന രഞ്ജി താഴെവെയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Renji Panicker-Shaji Kailas
സ്‌ക്രീനിലെ തീപ്പൊരി ഡയലോഗുകള്‍ക്ക് ജന്മം നല്‍കുന്ന തൂലിക രഞ്ജി പണിക്കര്‍ താഴെവെയ്ക്കുന്നു. ഏറെ പ്രതീക്ഷകളോടെ ഒരുക്കിയ ദി കിംഗ് ആന്റ് ദി കമ്മീഷണര്‍ പരാജയപ്പെട്ടതിന്റ നിരാശയിലാണ് രഞ്ജി. ചാട്ടുളി പോലുള്ള ഡയലോഗുകള്‍ ഫലം കാണാതെ പോയതാണ് പത്രപ്രവര്‍ത്തകന്‍ കൂടിയായ രഞ്ജിയെ ഇങ്ങനെയൊരു തീരുമാനത്തിന് പ്രേരിപ്പിയ്ക്കുന്നത്.

അടുത്തൊന്നും ഒരു സിനിമയ ആലോചനയില്ലെങ്കിലും ഇനി സത്യന്‍ അന്തിക്കാടിന്റെ ശൈലിയില്‍ ഒരു കുടുംബ ചിത്രം മതിയെന്നാണ് ഇദ്ദേഹം തീരുമാനിച്ചിരിയ്ക്കുന്നതത്രേ. മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും ഒന്നിപ്പിച്ച് ചെയ്ത ചിത്രം തകര്‍ന്നടിഞ്ഞതാണ് രഞ്ജിയെ ഇങ്ങനെയൊരു തീരുമാനത്തിന് പ്രേരിപ്പിയ്ക്കുന്നതത്രേ.

സുരേഷ് ഗോപിയെ നായകനാക്കി കമ്മീഷണറും മമ്മൂട്ടിയെ നായകനാക്കി കിങും വിജയിപ്പിച്ച രഞ്ജിപണിക്കര്‍, സ്വന്തമായി സംവിധാനം ചെയ്ത ഭരത് ചന്ദ്രന്‍ ചന്ദ്രന്‍ ഐപിഎസും ഗംഭീരവിജയം നേടിയിരുന്നു. എന്നാല്‍ വിജയപരമ്പര കിങ് ആന്റ് കമ്മീഷണറിലൂടെ തുടരാന്‍ രഞ്്ജിയ്ക്കും സംവിധായകന്‍ ഷാജിയ്ക്കും കഴിഞ്ഞിരുന്നില്ല.

അതിനിടെ, 'ദി കിംഗ് ആന്റ് ദി കമ്മീഷണര്‍' തിയേറ്ററിലെത്തിയപ്പോള്‍ സലിംകുമാര്‍ അഭിനയിച്ച രംഗങ്ങള്‍ വെട്ടിമാറ്റിയതിനെക്കുറിച്ചുള്ള വിവാദം സിനിമാരംഗത്ത് സജീവമാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam