»   » സോളാര്‍ തട്ടിപ്പ് സിനിമയാകുന്നു,നടന്‍ സുരേഷ് ഗോപി

സോളാര്‍ തട്ടിപ്പ് സിനിമയാകുന്നു,നടന്‍ സുരേഷ് ഗോപി

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: കേരള രാഷ്ട്രീയത്തെ പ്രതിസന്ധിയിലാക്കി മുന്നോട്ടു പോകുന്ന സോളാര്‍ തട്ടിപ്പ് സിനിമയാക്കാന്‍ പദ്ധതി. സുരേഷ് ഗോപിയെ നായകനാക്കി സംവിധായകന്‍ രഞ്ജി പണിക്കറാണ് സോളാര്‍ വിഷയം സിനിമയാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. സോളാര്‍ കത്തിക്കൊണ്ട് നില്‍ക്കുന്ന ഈ സാഹചര്യത്തിന്‍ തന്നെ സിനിമ അണിയിച്ചൊരുക്കി പുറത്തിറക്കാനാണ് രഞ്ജി പണിക്കരുടെ പദ്ധതി.

സിനിമയില്‍ പൊലീസ് വേഷം ഏറ്റവും നന്നായി ഇണങ്ങുന്നതാര്‍ക്കാണെന്ന് ചോദിച്ചാല്‍ മറിച്ചൊന്നാലോചിക്കാതെ പറയാം അത് സുരേഷ് ഗോപിക്കാണെന്ന്. ഭരത് ചന്ദ്രന്‍ ഐപിഎസ്സായി തിളങ്ങിയ സുരേഷ് ഗോപി സോളാര്‍ തട്ടിപ്പ് ആസ്പദമാക്കി ഒരുക്കുന്ന തന്റെ പുതിയ ചിത്രത്തിലും പൊലീസ് വേഷത്തില്‍ തന്നെയാണ് അവതരിക്കുന്നത്. സോളാര്‍ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എഡിജിപി ഹേമചന്ദ്രന്റെ റോളിലായിരിക്കും സുരേഷ് ഗോപി അഭിനിയിക്കുക.

Suresh Gopi

ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ രഞ്ജി പണിക്കര്‍ തുടങ്ങിക്കഴിഞ്ഞു. അഭിനയിക്കുന്ന മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. അതികം വൈകാതെ അതും വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. ഈ ഘട്ടത്തില്‍ സിനിമ പുറത്തിറങ്ങുമ്പോള്‍ ബോക്‌സോഫീസില്‍ വലിയ വിജയം നേടാനാകും എന്ന ചിന്തയാണ് തിരക്കുപിടിച്ച് ഇപ്പോള്‍ ഈ സിനിമ നിര്‍മ്മിക്കുന്നതിനു പിന്നിലുള്ള സാമ്പത്തിക ലക്ഷ്യം.

English summary
Director Renji Panicker making a new movie with Suresh Gopi bases on solar scam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam