»   » പ്രേക്ഷക ശ്രദ്ധ നേടി അലമാരയിലെ രഞ്ജി പണിക്കരുടെ ഗാനം

പ്രേക്ഷക ശ്രദ്ധ നേടി അലമാരയിലെ രഞ്ജി പണിക്കരുടെ ഗാനം

Posted By:
Subscribe to Filmibeat Malayalam

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അലമാര റിലീസിന് ഒരുങ്ങുന്നു. മാര്‍ച്ച് 17, 2017 നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. ചിത്രത്തിലെ ഒരു ഗാനം ഈ അടുത്ത് റിലീസായിട്ടുണ്ടായിരുന്നു. രഞ്ജി പണിക്കര്‍ ആലപിച്ച ഗാനം പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി.

renjipanickersongalamara

വള്ളിയും തെറ്റി പുള്ളിയും തെറ്റി എന്ന ഗാനത്തിലൂടെ പ്രശനസ്തനായ സൂരജ് എസ് കുറുപ്പാണ് ഗാനത്തിന് സംഗീതം നല്‍കിയത്. 'എന്‍ തല ചുറ്റണ പോല്‍...' എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിനെ കുറിച്ച് ഒരു ഏകദേശ രൂപം തരും. ഗാനത്തിന് പിന്തുണ നല്‍കി സൂരജും കൂടെ പാടുന്നുണ്ട്.

ഇന്നലെ റിലീസ് ചെയ്ത ഗാനം ഇപ്പോള്‍ തന്നെ 50000 ത്തില്‍ കൂടുതന്‍ ആള്‍ക്കാര്‍  യൂടൂബില്‍ കണ്ടു കഴിഞ്ഞു. ചിത്രത്തിന്റെ ചില ഭാഗങ്ങളൊക്കെ കാണിക്കുന്ന ഗാനരംഗം ആരുടേയും ഹൃദയം കവരുന്നതാണ്. രഞ്ജി പണിക്കര്‍ ആദ്യമായാണ് ഒരു ചിത്രത്തിനു വേണ്ടി ഗാനം ആലപിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന റോളും അദ്ദേഹം ചെയ്യുന്നുണ്ട്. സണ്ണി വെയിനാണ് മറ്റൊരു പ്രധാന കഥാപാത്രം. ഇവരെ കൂടാതെ മണികണ്ഠന്‍ ആചാരി, അതിഥി രവി, അജു വര്‍ഗ്ഗീസ്, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

English summary
Renji Panicker has garnered the attention of the audiences for song in Alamara

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam