»   » രഞ്ജിത്ത്‌ വീണ്ടും മാതൃകയായി

രഞ്ജിത്ത്‌ വീണ്ടും മാതൃകയായി

Posted By:
Subscribe to Filmibeat Malayalam
Renjith
കുടുംബവുമൊത്ത് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ നിന്ന് തെറിച്ചുപേയി ട്രാക്കിലും ഖമ്മം ആശുപത്രിയിലുമായി നാലുനാള്‍ മൃതപ്രായനായി കിടന്ന് അദ്ഭുതകരമാം വിധം ജീവിതത്തിലേക്ക് നടന്നടുത്ത സുല്‍ഫിക്കര്‍ എന്ന പതിനേഴുകാരന്റെ ദുരന്തകഥ മാതൃഭൂമിയുടെ വാരാന്തപതിപ്പില്‍ പ്രതിപാദിച്ചിരുന്നു. ഇപ്പോള്‍ കോഴിക്കോട് മിംസില്‍ ഭാരിച്ച ചിലവുകളോടെ ചികില്‍സയെ നേരിടുകയാണ് സുല്‍ഫിക്കറും അവന്റെ ഉമ്മ ജാസ്മിനും.

ബാപ്പയില്ലാത്ത ആ കുടുംബത്തിന്റെ അവസ്ഥ ദുരിതപൂര്‍ണ്ണമായിരുന്നു. രഞ്ജിത്ത്‌ തന്റെ ദേശീയ അംഗീകാരത്തിന്റെ കൂടെ ലഭിച്ച ഒരു ലക്ഷം രൂപ സുള്‍ഫിക്കറിനു നല്കി മാതൃകയാവുന്നു. ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തിന് ലഭിച്ച അംഗീകാരമായിരുന്നു ഈ അവാര്‍ഡ് തുകയെന്നതും ഒരു നിമിത്തമാണ്. ആ സിനിമ പണം കൊണ്ടുള്ള അനിയന്ത്രിതമായ ചില നീക്കുപോക്കുകളുടെ കഥയാണ് പറയുന്നത്.

മാനവികത ഉയര്‍ത്തിപിടിക്കുന്ന വിധം പണത്തോടുള്ള ആഗ്രഹം മാറ്റിവെക്കുന്ന നായക കഥാപാത്രത്തേയും അവന്റെ നന്മയുടെ വഴികളുമാണ് ചിത്രം പ്രമേയമാക്കിയത്. സഹായം ചെയ്യുമ്പോള്‍ വലതു കൈനല്കുന്നത് ഇടതുകൈ അറിയരുതെന്നാണ് പറയുക. രഞ്ജിതും ഈ വിധമാണ് സുല്‍ഫിക്കറിനെ സഹായിക്കാന്‍ മുതിര്‍ന്നതെങ്കിലും വിവരമറിഞ്ഞ അടുത്ത ചില സുഹൃത്തുക്കളാണ് ഇത് മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ടതാണെന്നും സഹായമായി കൂടുതല്‍ ആളുകള്‍ വരാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചതത്രേ.

സിനിമയില്‍ നല്ല പ്രതിഫലം വാങ്ങി പ്രവര്‍ത്തിക്കുന്ന പലരും ഇത്തരം സഹായങ്ങള്‍ നല്കാറുണ്ട്. രഞ്ജിതും തന്റെ പങ്കു നിര്‍വ്വഹിച്ചെന്നു മാത്രം. മുല്ലപെരിയാര്‍ ഇഷ്യു നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ദാനചടങ്ങില്‍ നിന്നും വിട്ടുനിന്നുകൊണ്ട് ജനങ്ങളുടെ ഉല്‍കണ്ഠകള്‍ക്കൊപ്പം രഞ്ജിത്ത്‌തും പങ്കുചേര്‍ന്നിരുന്നു.

വരും നാളുകളില്‍ സുള്‍ഫിക്കറിനും കുടുംബത്തിനും കൂടുതല്‍ സഹായങ്ങള്‍ ലഭിക്കുമെന്ന് ആശിക്കാം. ദൈവത്തിന്റെ കൂട്ടിരിപ്പ് കുടുംബം അവനെ കണ്ടെത്തുന്നതു വരെ ഉണ്ടായിരുന്നു എന്നതാണ് അവിശ്വാസനീയമാം വിധം അദ്ഭുതപ്പെടുത്തുന്ന യഥാര്‍ത്ഥ്യം. സുള്‍ഫിക്കര്‍ പഴയ നിലയിലേക്ക് തിരിച്ചു വരിക തന്നെ വേണം.

English summary
Director Renjith has donated his national award prize money of Rs 1 lakh to Sulfikar's mother who is awaiting her son to lead a normal life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam