»   » ട്രാക്കുമാറുന്ന സംവിധായകന്‍

ട്രാക്കുമാറുന്ന സംവിധായകന്‍

Posted By:
Subscribe to Filmibeat Malayalam

സ്വന്തം സിനിമ തന്നെ കോപ്പിയടിക്കേണ്ടി വരുന്നഗതികേടിലാണ് മലയാളത്തിലെ പ്രമുഖ സംവിധായകരെല്ലാം. ഒരിക്കല്‍ തങ്ങള്‍ ഹിറ്റാക്കിയ ചിത്രങ്ങള്‍ കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയും മാറ്റി ആശയം മാത്രം മാറാതെ പുതിയ രീതിയില്‍ അവതരിപ്പിക്കുക. എന്നിട്ടു കേമമാണെന്നു പറയുക. ചിത്രം പരാജയപ്പെട്ടാല്‍ പ്രേക്ഷകരെ ചീത്തവിളിക്കുക.

അല്‍പം തലമുതിര്‍ന്ന ഈ സംവിധാകയര്‍ കണ്ടു പഠിക്കേണ്ടത് യുവ സംവിധായകരെയാണ്. മലയാളത്തില്‍ മൂന്നു ചിത്രങ്ങള്‍ മാത്രം സംവിധാനം ചെയ്ത ആളാണ് രഞ്ജിത്ത് ശങ്കര്‍. പാസഞ്ചര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ പുതിയൊരു അവതരണശൈലി തന്നെ കൊണ്ടുവന്നു. പിന്നീട് എത്ര സിനിമകള്‍ പാസഞ്ചര്‍ എന്ന പേരുമാറ്റി ഇറങ്ങി. എന്നാല്‍ രണ്ടാമത്തെചിത്രം ആദ്യചിത്രത്തെപോലെ ആക്കാനല്ല രഞ്ജിത്ത് ശങ്കര്‍ ശ്രമിച്ചത്.

Ranjith Sankar

പൃഥ്വിരാജ് നായകനായ അര്‍ജുനന്‍ സാക്ഷി അല്‍പം മാജിക്കല്‍ റിയലിസം ഉപയോഗിച്ച ചിത്രമായിരുന്നു. അവതരണ രീതികൊണ്ട് വ്യത്യസ്തമായിരുന്നെങ്കിലും അര്‍ജുനന്‍ സാക്ഷി പ്രേക്ഷകനു ഇഷ്ടമായില്ല. എന്നാല്‍ മൂന്നാമത്തെ ചിത്രവും വ്യത്യസ്തമായി ചെയ്യാനാണ് അദ്ദേഹം ശ്രമിച്ചത്. വേണമെങ്കില്‍ ആദ്യചിത്രത്തിന്റെ പാത തന്നെ അദ്ദേഹത്തിനു പിന്‍തുടരമായിരുന്നു. പക്ഷേ രഞ്ജിത്ത് വഴിമാറി സഞ്ചരിച്ചു. മോളി ആന്റി റോക്‌സ് എന്നൊരു പെണ്‍പക്ഷ ചിത്രമായിരുന്നു ഇക്കുറിയെടുത്തത്. രേവതിയെപോലെയൊരു നടിയുടെ അഭിനയസാധ്യത പരമാവധി ഉപയോഗിക്കുകയും ചെയ്തു.

നാലാമത്തെ ചിത്രമാകട്ടെ എല്ലാറ്റില്‍ നിന്നും വ്യത്യസ്തമാണ്. കോമഡി ട്രാക്കിലൂടെയാണ് രഞ്ജിത്ത് സഞ്ചരിക്കുന്നത്. ജയസൂര്യ നായകനാകുന്ന ചിത്രത്തില്‍ കോമഡിയിലൂടെ ഒരു സാമൂഹിക വിഷയം അവതരിപ്പിക്കുന്നു. ആദ്യചിത്രത്തില്‍ ശ്രീനിവാസന്‍, ദിലീപ് എന്നിവരെയും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രത്തില്‍ പൃഥ്വിരാജിനെയും പരമാവധി ഉപയോഗപ്പെടുത്തിയ സംവിധായകന്‍ ഇക്കുറി ജയസൂര്യയുടെ മാന്നറിസങ്ങള്‍ക്കാണ് പ്രധാാന്യം നല്‍കുന്നത്.

പുണ്യാളന്‍ അഗര്‍ബത്തീസ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തൃശൂര്‍ക്കാരനായ ജോയി താക്കോല്‍ക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. നൈല ഉഷയാണ് നായിക. ജീവിതത്തില്‍ വലിയൊരു നിരീശ്വരവാദിയായിരുന്ന ജോയി പ്രതിസന്ധിഘട്ടത്തില്‍ ഈശ്വരവിശ്വാസിയാകുന്നു. കാലത്തിനനുസരിച്ച് വേഷം മാറുന്ന മനുഷ്യന്റെ അവസ്ഥയാണ് രഞ്ജിത്ത് ചിത്രീകരിക്കുന്നത്. രഞ്ജിത്തും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
Ranjith Sankar started his movie career with the acclaimed Passenger. He has followed that changes in his all films like Arjunan Saakshi ,Molly Aunty Rocks and now Punyalan Agarbattis.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam