»   » പ്രകടനത്തില്‍ മാത്രമല്ല പ്രതിഫലത്തിന്റെ കാര്യത്തിലും സൂപ്പര്‍ താരങ്ങളെ വെല്ലുന്ന ബാലതാരങ്ങള്‍

പ്രകടനത്തില്‍ മാത്രമല്ല പ്രതിഫലത്തിന്റെ കാര്യത്തിലും സൂപ്പര്‍ താരങ്ങളെ വെല്ലുന്ന ബാലതാരങ്ങള്‍

Posted By: Nihara
Subscribe to Filmibeat Malayalam

സ്‌ക്രീനില്‍ മിന്നുന്ന പ്രകടനം കാഴ്ച വെക്കുന്ന ബാലതാരങ്ങളെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. സൂപ്പര്‍ താരങ്ങളുടെ മക്കളായി വേഷമിടാന്‍ വളരെ ചെറുപ്പത്തിലേ ഭാഗ്യം ലഭിച്ച ഇവരില്‍ പലരും ഭാവിയിലും സിനിമയിലേക്ക് തന്നെ എത്തുമെന്നുള്ള പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി ബാലതാരങ്ങളുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം അവരെ കാണുമ്പോഴും പ്രേക്ഷകമനസ്സിലെ ഇമേജ് ബാലതാരത്തിന്റെതാവും. അത്രമേല്‍ ജനപ്രീതിയാണ് കുഞ്ഞു താരങ്ങള്‍ക്കും ലഭിക്കുന്നത്.

ഇനി 'ഗ്ലാമർ' രാഷ്ട്രീയത്തിലേക്ക്; നയന്‍താരയുടെ പുതു ചുവടുവെപ്പിന് കാതോര്‍ത്ത് ആരാധകർ!!

ഇതൊക്കെ മുന്‍കൂട്ടി കണ്ടാണ് നിവിന്‍ പോളി അന്നങ്ങനെ പറഞ്ഞിരുന്നതെന്ന് മഞ്ജിമ !! ഏതൊക്കെ ??

ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ കുഞ്ഞു താരങ്ങള്‍ വളര്‍ന്നു വലുതായി നായികയായും നായകനായുമൊക്കെ എത്താനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമല്ല പ്രതിഫലത്തിന്റെ കാര്യത്തിലും സൂപ്പര്‍ താരങ്ങളെ കടത്തിവെട്ടുകയാണ് ബാലതാരങ്ങള്‍.

സൂപ്പര്‍ താരങ്ങളെ കടത്തിവെട്ടുന്ന പ്രകടനം

സൂപ്പര്‍ താരങ്ങളുള്ള സിനിമയാണെങ്കില്‍ക്കൂടി പലപ്പോഴും പ്രേക്ഷക ഹൃദയം കീഴടക്കുന്നത് കുഞ്ഞു താരങ്ങളായിരിക്കും. ആന്‍മരിയ കലിപ്പിലാണ്, ദി ഗ്രേറ്റ് ഫാദര്‍, ഒപ്പം , തെരി തുടങ്ങിയ ചിത്രങ്ങളിലെ ബാലതാരങ്ങളുടെ പ്രകടനം പ്രേക്ഷകര്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്.

പെര്‍ഫോമന്‍സ് മാത്രമല്ല പ്രതിഫലത്തിന്റെ കാര്യത്തിലും ഒന്നാമതാണ്

കാര്യത്തില്‍ മാത്രമല്ല പ്രതിഫലത്തിന്റെ കാര്യത്തിലും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമാണ് ഈ ബാലതാരങ്ങളുടെ സ്ഥാനം. മലയാളത്തിലും തമിഴിലും ബോളിവുഡിലും തിളങ്ങി നില്‍ക്കുന്ന ബാലതാരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

മുന്നില്‍ ആന്‍മരിയ തന്നെ

ദൈവത്തിരുമകള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയതാണ് ബേബി സാറ.പ്രതിഫലത്തിന്റെ കാര്യത്തിലും ആരാധകരുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ താരം.

സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം വേഷമിട്ടു

വിക്രം , മമ്മൂട്ടി തുടങ്ങിയ താരങ്ങള്‍ക്കൊപ്പം വേഷമിട്ട ബേബി സാറ. ഇര്‍ഫാന്‍ ഖാന്റെ ഇംഗ്ലീഷ് സിനിമയിലാണ് അടുത്തതായി അഭിനയിക്കുന്നത്. പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ് ഈ പതിനൊന്നു വയസ്സുകാരി.

ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കി

ബജ്രംഗി ബൈജാന്‍ എന്ന സിനിമ കണ്ടവരാരും ചിത്രത്തിലെ ഷാഹിദയെ മറക്കാനിടയില്ല. ഷാഹിദയായി മികച്ച പ്രകടനം കാഴ്ച വെച്ച ഹര്‍ഷാലി മല്‍ഹോത്രയാണ് പ്രതിഫലത്തിന്റെ കാര്യത്തില്‍ രണ്ടാമതായി നില്‍ക്കുന്നത്.

ഇളയദളപതിക്കൊപ്പമെത്തിയ താരപുത്രി

തെരിയില്‍ വിജയ് യ്ക്കൊപ്പം വേഷമിട്ട നൈനിക മീനയുടെ മകളാണ്. പ്രതിഫലത്തിന്‍റെ കാര്യത്തില്‍ അധിം പിന്നിലല്ലാത്ത സ്ഥാനമാണ് നൈനികയ്ക്കുമുള്ളത്.

English summary
Renumeration of little stars.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam