twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രശ്മി രാജ്യാന്തര ചലച്ചിത്രോത്സത്തിന് തുടക്കം, അനേകം ജീവിതങ്ങള്‍ ജീവിച്ച അനുഭവമാണ് പ്രദാനം ചെയ്യുന്നത്: അടൂര്‍

    By നാസര്‍
    |

    മലപ്പുറം: മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന രശ്മി എഴുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് മലപ്പുറം ആനന്ദ് തിയ്യേറ്ററില്‍ തുടക്കമായി. വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഫെസ്റ്റിവല്‍ ഡയറക്ടര്‍ മണമ്പൂര്‍ രാജന്‍ബാബു ആദ്ധ്യക്ഷ്യം വഹിച്ചു. കെ ശ്യാമയുടെ ഒ എന്‍ വി കവിതാലാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. തുടര്‍ന്ന് ഡോ എസ് ഗോപു കെ ആര്‍ മോഹനനേയും, ഡോ എസ് സഞ്ജയ് ഡോ വി സി ഹാരിസിനേയും, എ ശ്രീധരന്‍ കാപ്പില്‍ വിജയനേയും അനുസ്മരിച്ചു.

    മലപ്പുറം ജില്ലയ്ക്കുവേണ്ടി പി ഉബൈദുള്ള എം എല്‍ എ അടൂര്‍ ഗോപാലകൃഷ്ണനെ പൊന്നാട അണിയിച്ചു. അടൂരിന് മലപ്പുറം പൗരാവലിയുടെ ആദരഫലകം നഗരസഭാദ്ധ്യക്ഷ സി എച്ച് ജമീല സമ്മാനിച്ചു. ചലച്ചിത്രോത്സവത്തിന്റെ സിഗ്നേച്ചര്‍ ഫിലിം പ്രകാശനം സംവിധായകന്‍ സഞ്ജു സുരേന്ദ്രനും ചലച്ചിത്രോത്സവപ്പതിപ്പ് പ്രകാശനം ചലച്ചിത്രനിരൂപകന്‍ എ മീരാസാഹിബും നിര്‍വഹിച്ചു. ഫേബിയന്‍ ബുക്‌സിന്റെ ഡോ എസ് സഞ്ജയും, ഡോ എസ് ഗോപുവും ചേര്‍ന്നു രചിച്ച 'കാഴ്ച്ചയുടെ പ്രതിമുഖങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം അടൂര്‍ നിര്‍വഹിച്ചു. നഗരസഭാംഗങ്ങളായ ഹാരിസ് ആമിയന്‍, കെ വി വത്സലകുമാരി, ഡി ടി പി സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, നൗഷാദ് മണ്ണിശ്ശേരി, പാലോളി കുഞ്ഞിമുഹമ്മദ്, പാലോളി അബ്ദുറഹിമാന്‍, കവി ജി കെ രാംമോഹന്‍, അനില്‍ കെ കുറുപ്പന്‍ പ്രസംഗിച്ചു. ഉദ്ഘാടന ചിത്രമായി സഞ്ജു സുരേന്ദ്രന്റെ ഏദന്‍:കാമനകളുടെ ഉദ്യാനം എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു.ഇന്ന് രാവിലെ 9. 30 ന് നാലുപെണ്ണുങ്ങള്‍, 11.30ന് ലൗലെസ്സ്, 2 ന് അന,മോണ്‍ അമോര്‍, 5.30 ന് നെരൂദ, 7.30 ന് 120 ബിപിഎം ബീറ്റ്‌സ് പെര്‍ മിനുട്ട് എന്നിവ പ്രദര്‍ശിപ്പിക്കും. വൈകീട്ട് 4.30ന് സ്ത്രീയും സിനിമയും എന്ന വിഷയത്തെ അധികരിച്ച് ഓപ്പണ്‍ ഫോറവുമുണ്ടാകും.

    adoor

    രശ്മി എഴുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രോത്സവം അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം

    ചെയ്യുന്നുഅനേകം ജീവിതങ്ങള്‍ ജീവിച്ച അനുഭവമാണ് സിനിമ പ്രദാനം ചെയ്യുന്നത്: അടൂര്‍

    അനേകം ജീവിതങ്ങള്‍ ജീവിച്ച അനുഭവമാണ് സിനിമ പ്രദാനം ചെയ്യുന്നതെന്നും ആ അനുഭവം ജനങ്ങളെ സംസ്‌കാരസമ്പന്നരാക്കുന്നുവെന്നും ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മാനസികോല്ലാസമുണ്ടാക്കല്‍ മാത്രമല്ല, ലോകത്തെ ജനം എങ്ങനെ ജീവിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ ലോകസിനിമകളിലൂടെ സാധിക്കും. എല്ലാത്തിനുമുപരിയായി നമ്മെത്തെന്നെ മനസ്സിലാക്കാനും ഇതുപകരിക്കും. -അടൂര്‍ പറഞ്ഞു. മറ്റു കലാസാഹിത്യപ്രവര്‍ത്തനങ്ങളെപ്പോലെ സിനിമാപ്രവര്‍ത്തനവും ഒരു സാംസ്‌കാരികപ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു.

    മനസ്സിന്റെ സങ്കീര്‍ണ്ണതകള്‍ ചിത്രീകരിച്ച് ഏദന്‍ ശ്രദ്ധേയമായി

    ജനിമൃതികള്‍ക്കിടയില്‍ ഒരു പാലം പോലെ ജീവിതത്തിന്റെ-കാമനകളുടെ-പൂന്തോട്ടം. തീവ്രവും, ആഗാധവും, കാമാതുരവും, ഹിംസാ ചോദകവും, ക്രോധോല്‍പാദകവുമായ കാമനകള്‍. മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണതകളിലേക്ക് കഥകളിലൂടെയും ഉപകഥകളിലൂടെയും ആഴ്ന്നിറങ്ങുകയാണ് ദേശീയ അവാര്‍ഡുജേതാവുകൂടിയായ സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍. രശ്മി രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനച്ചിത്രമായി പ്രദര്‍ശിപ്പിച്ച സുരേന്ദ്രന്റെ 'ഏദന്‍:കാമനകളുടെ ഉദ്യാനം'എന്ന ചിത്രം അതിനാല്‍ തന്നെ നല്ലസിനിമകള്‍ തേടിയെത്തിയ ആസ്വാദകര്‍ക്ക് വേറിട്ട അനുഭവം സമ്മാനിച്ചു. കഥയ്ക്കുളളില്‍ നിന്ന് പുതിയ കഥ വിരിയുന്ന ഇന്ത്യന്‍ ഇതിഹാസങ്ങളുടെ ആഖ്യാന രീതി സ്വീകരിച്ച ഈ ചിത്രത്തില്‍ ഹരി എന്ന പരാജിതനും, അവിവാഹിതനും, ഗ്രാമവാസിയുമായ എഴുത്തുകാരനാണ് പ്രധാന കഥാപാത്രം. വിരമിച്ച അദ്ധ്യാപകനും വൃദ്ധനുമായ പീറ്റര്‍ സാറിനോട് ഒരു ജീവന്‍മരണ നാടകത്തിലൂടെ പക വീട്ടുന്നു ഈ എഴുത്തുകാരന്‍. ബാംഗ്ലൂരില്‍ നിന്ന് കോട്ടയത്തെ ഗ്രാമത്തിലേക്ക് പിതാവിന്റെ മൃതദേഹവുമായി യാത്രചെയ്യുന്നതിനിടെ പ്രേമത്തിലകപ്പെടുന്ന നഴ്‌സ്, യേശുവിനെ കണ്ട് മാനസാന്തരപ്പെടുന്ന റൗഡി, മൃഗഡോക്ടര്‍ അയാളുടെ ചെറുപ്പക്കാരിയായ ഭാര്യ, ചരമപ്പരസ്യത്തില്‍ നിന്നും കണ്ടെത്തുന്ന ഷാജി, കുര്യാക്കോസ് തുടങ്ങി പലതരം കഥാപാത്രങ്ങള്‍ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു. ഹരിയായി അഭിലാഷ് നായരും, നീതു ആയി നന്ദിനിശ്രീയും മാടന്‍ തമ്പിയായി സണ്ണിയും പീറ്റര്‍ സാറായി ജോര്‍ജ്ജ് കുര്യനും മികച്ച അഭിനയം കാഴ്ച്ചവെച്ചു.

    ഫഹദില്ല, ദുല്‍ഖറില്ല, ഒടുവില്‍ മണിരത്‌നം തിരഞ്ഞെടുത്തത് മോഹന്‍ലാലിനെയോ? ആരാധകര്‍ക്ക് സന്തോഷിക്കാം...ഫഹദില്ല, ദുല്‍ഖറില്ല, ഒടുവില്‍ മണിരത്‌നം തിരഞ്ഞെടുത്തത് മോഹന്‍ലാലിനെയോ? ആരാധകര്‍ക്ക് സന്തോഷിക്കാം...

    ബിജു മേനോന്റെ ഒരായിരം കിനാക്കൾ എന്താണെന്ന് അറിയാമോ? അറിയാൻ കുറച്ച് കാത്തിരിക്കണം, പോസ്റ്റർ കാണാംബിജു മേനോന്റെ ഒരായിരം കിനാക്കൾ എന്താണെന്ന് അറിയാമോ? അറിയാൻ കുറച്ച് കാത്തിരിക്കണം, പോസ്റ്റർ കാണാം

    ശിക്ഷാവിധിയുടെ മുള്‍വടികളുമായി മധുവിനെ തല്ലി കൊന്നതല്ലേ.. താരങ്ങള്‍ക്കും ചിലത് പറയാനുണ്ട്...ശിക്ഷാവിധിയുടെ മുള്‍വടികളുമായി മധുവിനെ തല്ലി കൊന്നതല്ലേ.. താരങ്ങള്‍ക്കും ചിലത് പറയാനുണ്ട്...

    English summary
    reshmi film fest started in malappuram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X