»   » പ്രണയ വിവാഹം, ഭര്‍ത്താവിന്റെ പീഡനം, വിവാഹ മോചനം.. ഇപ്പോള്‍ പ്രിയങ്കയുടെ ജീവിതം മകന് വേണ്ടി

പ്രണയ വിവാഹം, ഭര്‍ത്താവിന്റെ പീഡനം, വിവാഹ മോചനം.. ഇപ്പോള്‍ പ്രിയങ്കയുടെ ജീവിതം മകന് വേണ്ടി

Posted By: Rohini
Subscribe to Filmibeat Malayalam

വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയ പ്രിയങ്ക, ശക്തമായ ഒത്തിരി കഥാപാത്രങ്ങളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. താന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെക്കാള്‍ ശക്തയാണ് യഥാര്‍ത്ഥ ജീവിതത്തില്‍ പ്രിയങ്ക.

പ്രിയങ്ക വിവാഹബന്ധം വേര്‍പ്പെടുത്താന്‍ കാരണം?

പ്രണയ വിവാഹവും ഭര്‍ത്താവിന്റെ പീഡനങ്ങളും വിവാഹ മോചനവുമൊക്കെ താണ്ടി ഇപ്പോള്‍ മകന് വേണ്ടി ജീവിയ്ക്കുകയാണ് പ്രിയങ്ക. കഴിഞ്ഞതിനെ കുറിച്ചോര്‍ത്ത് ഇപ്പോള്‍ തനിക്ക് ദുഃഖമില്ല എന്ന് പ്രിയങ്ക പറയുന്നു.

മകന് വേണ്ടി

കഴിഞ്ഞതോര്‍ത്ത് എനിക്കിപ്പോള്‍ ദുഃഖമില്ല, നഷ്ടബോധമില്ല. വളരെ ആശ്വാസവും സമാധാനവും. ഇനിയൊരു വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. എനിക്കൊരു ആണ്‍കുട്ടിയുണ്ട്. ഇനിയുള്ള എന്റെ ജീവിതം അവനോടൊപ്പമായിരിക്കും.

ബ്രേക്കെടുത്തത്

മോന്റെ ജനനമായിരുന്നു ഇടയ്‌ക്കൊരു ഇടവേളയുണ്ടാവാനുള്ള ഒരു പ്രധാനകാരണം. ഒന്ന് പിച്ചവച്ചു തുടങ്ങാതെ സിനിമയെന്നും പറഞ്ഞ് പോകാനാവില്ലായിരുന്നു. അതുകൊണ്ട് മനപ്പൂര്‍വ്വം ഞാന്‍ ബ്രേക്കെടുത്തതാണ്.

സെലക്ടീവാണ്

അല്ലെങ്കിലും ഞാന്‍ ഒരുപാട് സിനിമകളില്‍ ഒരേ സമയം അഭിനയിച്ചിരുന്നില്ലല്ലോ. ഒരു വര്‍ഷത്തില്‍ ഒന്നോരണ്ടോ സിനിമ എന്ന കണക്കിലെ ഞാന്‍ ചെയ്തിട്ടുള്ളു. ജലം, കുമ്പസാരം തുടങ്ങിയ സിനിമകള്‍ ചെയ്യുമ്പോള്‍ മോനെയും ലൊക്കേഷനില്‍ കൊണ്ടുപോയിരുന്നു.

മകന് ശേഷം മാത്രം

ഇപ്പോള്‍ മുകുന്ദിന് നാലുവയസ്സായി. എല്‍.കെ.ജിയില്‍ ചേര്‍ക്കുകയും ചെയ്തു. ചില കാര്യങ്ങളൊക്കെ പറഞ്ഞാല്‍ മനസ്സിലാകുകയും ചെയ്യുന്നുണ്ട്. പിന്നെ എന്റെ വീട്ടില്‍ അച്ഛനും അമ്മയും അവന്റെ എല്ലാ കാര്യങ്ങളും നോക്കുകയും ചെയ്തുകൊള്ളും. മോന്റെ കംഫര്‍ട്ടനുസരിച്ചേ ഞാനിപ്പോള്‍ സിനിമയ്ക്കു ഡേറ്റ്‌സ് കൊടുക്കാറുള്ളൂ.

പുതിയ സിനിമകള്‍

'സുഖമാണോ ദാവീദേ', മോഹന്‍ലാല്‍ - ലാല്‍ജോസ് ചിത്രം 'വെളിപാടിന്റെ പുസ്തകം' പിന്നെ രണ്ട് തമിഴ്പടങ്ങളുമാണ് പ്രിയങ്കയുടെ പുതിയ ചിത്രങ്ങള്‍. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവാണ് പ്രിയങ്ക

പ്രിയങ്കയുടെ ദാമ്പത്യം

2012 ല്‍ പ്രിയങ്കയും തമിഴ് യുവ സംവിധായകന്‍ ലോറന്‍സ് റാമുമായുള്ള വിവാഹം കഴിഞ്ഞത്. ആറ്റുകാല്‍ ദേവീ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. കഴിഞ്ഞ സെപ്തംബറിലായിരുന്നു ഇവര്‍ക്കിടയില്‍ വിള്ളല്‍ വീണത്.

English summary
Rest My Life Only Son Says Priyanka Nair

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam