»   » രേവതി വിവാഹമോചിതയായി

രേവതി വിവാഹമോചിതയായി

Posted By:
Subscribe to Filmibeat Malayalam

നടി രേവതിയ്ക്കും ഭര്‍ത്താവ് സുരേഷ് മേനോനും കുടുംബകോടതി വിവാഹമോചനം അനുവദിച്ചു. ഇരുവരും ഏറെക്കാലമായി പിരിഞ്ഞാണ് താമസിക്കുന്നത്. 2012 ഒക്ടോബറിലാണ് ഇവര്‍ പരസ്പരധാരണയോടെ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. വിവാഹമോചനം നേടിയാലും തങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരുമെന്ന് രേവതി അന്ന് പറഞ്ഞിരുന്നു.

പുതിയ മുഖം എന്ന തമിഴ് ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചതോടെയാണ് രേവതിയും സുരേഷ് മോനോനും പ്രണയത്തിലായത്. പുതിയ മുഖം സംവിധാനം ചെയ്തതും സുരേഷ് മേനോന്‍ തന്നെയായിരുന്നു. 1988ലാണ് ഇവരുടെ വിവാഹം നടന്നത്.

Revathi has been granted divorce

വിവാഹത്തിന് ശേഷം ഇരുവരും ചേര്‍ന്ന് ടെലിവിഷന്‍ സീരിയലുകളും മറ്റും നിര്‍മ്മിച്ചിരുന്നു. പിന്നീടാണ് ഇവരുടെ ബന്ധത്തില്‍ ഉലച്ചില്‍ വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് കുട്ടികളില്ല.

ഒരുമിച്ച് ജീവിക്കാന്‍ പറ്റാത്ത രീതിയില്‍ മാനസികമായി അകന്നതോടെ ഇവര്‍ വിവാഹമോചനം നേടാമെന്ന് തീരുമാനിക്കുകയായിരുന്നു.

English summary
Veteran actress Revathi has been granted divorce by the Additional Family Court on Monday.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam