»   »  നാലു വർഷം മുൻപ് ജീവിതത്തിൽ അതിഥി എത്തി! അതോടു കൂടി ജീവിതം മാറി, രേവതി വെളിപ്പെടുത്തുന്നു...

നാലു വർഷം മുൻപ് ജീവിതത്തിൽ അതിഥി എത്തി! അതോടു കൂടി ജീവിതം മാറി, രേവതി വെളിപ്പെടുത്തുന്നു...

Written By:
Subscribe to Filmibeat Malayalam

മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യൻ സിനിമ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടിയും സംവിധായികയുമായ രേവതി. അഭിനയിച്ച കഥാപാത്രങ്ങളെല്ലാം ഒന്നും ഒന്നിനൊന്നു മെച്ചം. ഇന്നും രേവതി എന്ന നടി ജീവൻ നൽകി കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ മനസിൽ മായാതെ നിൽക്കുകയാണ്.‌

revathy

ടീന നൽകിയ സമ്മാനം ബോണി കപൂറിന്റെ കണ്ണ് നിറച്ചു! ഇതെന്റെ ഹൃദയത്തിൽ തൊട്ടു, നന്ദി മാത്രം...

നടി എന്ന നിലയിൽ മാത്രമല്ല സംവിധായിക എന്ന നിലയിലും രേവതി തന്റെ കഴിവു പ്രകടിപ്പിച്ചിരുന്നു. രേവതിയുടം സ്വകാര്യ ജീവിത്തെ കുറിച്ച് അധികമാരും കേട്ടിരുന്നില്ല. സിനിമ ജീവിതത്തിന്റെ തുടക്കകാലത്ത് തന്നെ ക്യാമറമാനും സംവിധായകനുമായ സുരേഷ് മേനോനുമായി താരത്തിന്റെ വിവാഹം കഴിഞ്ഞിരുന്നു. പിന്നീട് വളരെ കുറച്ചു കാലത്തെ ദാമ്പത്തിക ജീവിതത്തിനു ശേഷം ഇവർ രണ്ടു പേരും വേർ പിരിഞ്ഞിരുന്നു. എന്നാൽ തന്റെ കഴിഞ്ഞു പോയ ദിവസങ്ങളെ കുറിച്ച് താരത്തിന് അധികം ഒന്നും പറയാനില്ല. എന്നാൽ കഴിഞ്ഞ നാലു വർഷങ്ങൾ രേവതിയുടെ ജീവിത്തിൽ ചില മാറ്റം വരുത്തി. പാരന്റ് സർക്കിൾ. കോം എന്ന പോർ‍ട്ടലിനും നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തിൽ കടന്നുവന്ന പുതിയ അതിഥിയെ കുറിച്ചും അവരുടെ വിശേഷങ്ങളെ കുറിച്ചും പറഞ്ഞത്.

ആര്യയുടെ റിയാലിറ്റിഷോ വിവാദമാകുന്നു! മതം മാറാൻ തയ്യാറാണോ! വരലക്ഷ്മിയുടെ ചോദ്യം...

മാഹി

കഴിഞ്ഞ നാലു വർഷം മുൻപാണ് രേവതിയുടെ ജീവിതത്തിൽ പുതിയൊരു അതിഥി എത്തിയത്. മകൾ മാഹി. താരത്തിന്റെ ജീവിതത്തിലെ എല്ലാമാണ് മാഹി. ഇപ്പോൾ രേവതിയ്ക്ക് പറയാൻ അവളുടെ സ്നേഹത്തെ കുറിച്ചും അമ്മ റോളിനെ കുറിച്ചുമാണ്. സിന്ധു ശിവലിംഗത്തിനു നൽകിയ അഭിമുഖത്തിലാണ് മാഹിയെ കുറിച്ചും അവളുടെ ലോകത്തെ കുറിച്ചും രേവതി പങ്കുവെച്ചത്. തന്റെ ജീവിതത്തിലേയ്ക്കുള്ള മാഹിയുടെ വരവിനെ കുറിച്ചും രേവതി തുറന്നു പറഞ്ഞു

എന്റെ സ്വന്തം മകൾ

കുറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് മാഹിയെ തനിയ്ക്ക് ലഭിച്ചത്. കുറെ നാളുകളായി ദത്തെടുക്കുന്നതിനെ കുറിച്ചു ആലോചിച്ചിരുന്നു. പിന്നീട് ഒരു ഡൊണറുമെത്ത് ഐവി എഫ് ചെയ്യുന്നതാവും നല്ലത് എന്ന് തോന്നി. പിന്നീടുള്ള യാത്രയിൽ താനും മാഹിയും ഒരുമിച്ചായിരുന്നു. കുഞ്ഞിന്റെ വരവോടു കൂടി ജീവിതത്തിലെ പ്രയാസങ്ങളെല്ലാം മാഞ്ഞ് തുടങ്ങി. അവൾ വളർന്നു വരുകയാണ്. ജീവിതത്തിന്റെ പലഘട്ടങ്ങലിലും തന്റെ ജനത്തെ കുറിച്ചു അവളോട് പറയണമെന്നുണ്ട്. എന്നാൽ ആ സത്യങ്ങൾ എങ്ങനെ എടുക്കുമെന്ന് അറിയില്ല. എന്നാൽ തന്റെ അമ്മ പറയാറുണ്ട്. മോൾ വളർന്നു വരുന്ന കാലത്ത് ഇതൊക്കെ മനസ്സിലാക്കാൻ സാധിക്കുമെന്നു. എന്നാൽ അങ്ങനെ തന്നെയാകട്ടെ എന്ന് താനും കരുതി.

ജീവിതത്തിലെ അമ്മ

നിരവധി ചിത്രത്തിൽ അമ്മ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. വളരെ വ്യത്യസ്തമായ അമ്മ വേഷങ്ങളാണ് കൈകാര്യം ചെയ്തിട്ടുള്ളതിൽ പലതും. എന്നാൽ സിനിമയിലെ അമ്മയും ജീവിതത്തിലെ അമ്മയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ഒരു കുഞ്ഞ് വേണമെന്ന് ജീവിതത്തിന്റെ പല അവസരത്തിലും തോന്നിയിട്ടുണ്ട്. എന്നാൽ അത് അപ്പോഴൊന്നും സാധിച്ചിരുന്നില്ല. എന്നാൽ വൈകിയവേളയിൽ അത് സംഭവിച്ചിരുന്നു. തന്റെ ഈ തീരുമാനം എത്രത്തോളം ശരിയാണെന്ന് അറിയില്ല. അത് മാഹിവളർന്നു വരുമ്പോൾ മാത്രമേ മനസിലാകാൻ കഴിയുകയുള്ളൂ.

സിംഗിൾ പാരന്റ്

സിംഗിൾ പാരന്റ് എന്നത് ഏറെ വെല്ലുവിളികൾ നിറ‍ഞ്ഞതാണ്. മാഹി വളർന്നു കൊണ്ടിരിക്കുകയാണ്. അവളുടെ കൂട്ടുകാർ. തന്റെ അച്ഛനെ കുറിച്ചു ചോദിക്കും. അപ്പോൾ എനിയ്ക്ക്'' ഡാഡി താത്ത '' ഉണ്ടെന്നാമ് പറയുന്നത്. അന്റെ അച്ഛനേയാണ് അവൾ അങ്ങനെ വിളിക്കുന്നത്. മാഹിയെ വളർത്താൻ എന്റെ മാതാപിതാക്കൽ ഉൾപ്പെടെയുള്ളവർ എന്നെ സഹായിക്കുന്നുണ്ട്. എന്തു കാര്യത്തിനു സഹായവുമായി കൂടെ അനിയത്തിയുണ്ട്. അവർ എല്ലാവരും മാഹിയെ തന്റെ മകളായി തന്നെയാണ് കാണുന്നത്.

English summary
Revathi is Now a Mother

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam