»   »  പൃഥ്വിരാജിന്റെ മോളിയാന്റി

പൃഥ്വിരാജിന്റെ മോളിയാന്റി

Posted By:
Subscribe to Filmibeat Malayalam
Prithviraj
പൃഥ്വിരാജിന്റെ അരങ്ങേറ്റ ചിത്രമായ നന്ദനത്തില്‍ അമ്മയായി വേഷമിട്ടത് രേവതിയായിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകര്‍ക്ക് ഇഷ്ടമായി. ഇപ്പോഴിതാ ഇരുവരും ഒന്നിക്കുകയാണ്. മറ്റൊരു ചിത്രത്തിലൂടെ.

മോളിയാന്റി റോക്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിയെത്തുന്നത്. മോളിയാന്റി എന്ന ബാങ്ക് ഉദ്യോഗസ്ഥയാണ് സിനിമയില്‍ രേവതി. പിടിവാശിക്കാരനായ ഒരു ചെറുപ്പക്കാരനും മദ്ധ്യവയസ്‌കയായ ഒരു ബാങ്ക് ഉദ്യോഗസ്ഥയുടേയും ജീവിതത്തിലുണ്ടാവുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പാസഞ്ചര്‍ എന്ന സിനിമയിലൂടെ പ്രേക്ഷകമനം കീഴടക്കിയ രഞ്ജിത്ത് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന സിനിമയില്‍ തനിക്ക് ഏറെ വെല്ലുവിളിയുയര്‍ത്തുന്ന ഒരു കഥാപാത്രത്തെയാണ് ലഭിച്ചിരിക്കുന്നതെന്ന് നടി രേവതി പറയുന്നു.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നര്‍മ്മത്തിന് പ്രാധാന്യം നല്‍കുന്ന ഒരു കഥാപാത്രം തന്നെ തേടി വന്നതിലുള്ള സന്തോഷവും നടി മറച്ചുവച്ചില്ല. പാലക്കാടും തിരുവല്ലയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ആഗസ്തില്‍ ചിത്രം തീയേറ്ററുകളിലെത്തും.

English summary
Ranjith Shankar has begun work on his third film, ‘Molly Aunty Rocks’, which he says is a satire.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam