»   » മദ്യത്തിന് വിലകൂടമ്പോള്‍ മിണ്ടാത്തവര്‍ക്ക് അരിവില കൂടുതന്നതില്‍ സമരം ചെയ്യാന്‍ അര്‍ഹതയില്ല:മമ്മൂട്ടി

മദ്യത്തിന് വിലകൂടമ്പോള്‍ മിണ്ടാത്തവര്‍ക്ക് അരിവില കൂടുതന്നതില്‍ സമരം ചെയ്യാന്‍ അര്‍ഹതയില്ല:മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam

മദ്യത്തിന് വിലകൂടുമ്പോള്‍ മിണ്ടാത്തവര്‍ക്ക് അരിയുടെ വില കൂടുമ്പോള്‍ സമരം ചെയ്യാന്‍ അര്‍ഹതയില്ലെന്ന് മമ്മൂട്ടി. കള്ളിന് വില കൂടിയാല്‍ ഇവിടെ ആര്‍ക്കും പരാതിയില്ല. എന്നാല്‍ അരിവില കൂടമ്പോള്‍ സംസ്ഥാനത്ത് സമരം തുടങ്ങുന്നു. മദ്യത്തിന് വിലകൂടുമ്പോള്‍ സമരം ചെയ്യാത്തവര്‍ എന്തിനാണ് അരിവില കൂടുമ്പോള്‍ സമരം ചെയ്യുന്നതെന്നാണ് മമ്മൂട്ടിയുടെ ചോദ്യം.

ആ ചോദിത്തിനുള്ള ഉത്തരം, കൃഷി ചെയ്യാനുള്ള മടി എന്ന ഉത്തരത്തില്‍ നില്‍ക്കും. ജീവിക്കാന്‍ അത്യന്താപേക്ഷിതമായ അരിയും പച്ചക്കറിയും കൂടുതല്‍ വില കൊടുത്ത് വാങ്ങാന്‍ എല്ലാവരും തയ്യാറാവണമെന്നും ഓണക്കാലത്ത് മാത്രമല്ല എല്ലാകാലത്തും ഗുണമേന്മയുള്ള പച്ചക്കറികള്‍ വേണമെന്നും മമ്മൂട്ടി പറഞ്ഞു.

mammootty

കര്‍ഷകന് നന്നായി ജീവിക്കാനുള്ള സാഹചര്യമൊരുക്കിയാല്‍ കേരളത്തില്‍ കൃഷി കൂടുതല്‍ ജനകീയമാകും. അങ്ങനെ ചിന്തിച്ചു വേണം കാര്‍ഷികവിളകള്‍ക്ക് വില നിശ്ചയിക്കാനെന്നും മമ്മൂട്ടി പറയുന്നു.

സ്വന്തം പാടത്ത് പച്ചക്കറി കൃഷി നടത്തി മമ്മൂട്ടി എല്ലാവര്‍ക്കും മാതൃകയായിരുന്നു. കുമരകത്ത് കോളക്കേരിയില്‍ പാടത്ത് മമ്മൂട്ടി പ്രകൃതികൃഷി തുടങ്ങിയിരുന്നു. ജൈവവള കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെയാണ് ഇവിടെ കൃഷി ചെയ്യുന്നത്.

English summary
Actor Mammootty questions people mentality. We used to complain when rice price increase, not liqueur price.'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam