»   » കരീനയുടെ അഴകളവിന്‍റെ രഹസ്യം

കരീനയുടെ അഴകളവിന്‍റെ രഹസ്യം

Posted By:
Subscribe to Filmibeat Malayalam

മുംബൈ:ഇടുങ്ങിയ അരക്കെട്ടും അധികം മേദസ്സില്ലാത്ത ശരീരവുമായി കരീന ആരാധകരെ ഇന്നും ത്രസിപ്പിക്കുന്നു. എന്താണ് കരീനയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്ന് എല്ലാവര്‍ക്കും സംശയം തോന്നും.

പുതു തലമുറയിലെ നായികമാര്‍ സൈസ് സീറോക്ക് വേണ്ടി ഭക്ഷണം ഉപേക്ഷിച്ച് പട്ടിണി കിടക്കുമ്പോള്‍ കരീനക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്. നല്ല ഭക്ഷണത്തിന്റെ കഥ.

Kareena Kapoor

കരീനക്ക് പ്രിയം പരിപ്പും ചോറും ആണത്രെ. അതിലും പ്രിയമുള്ള സാധനം നല്ല നെയ്യാണ്. ഇവ മൂന്നും എല്ലാ ദിവസവും കരീനയുടെ ഡിന്നര്‍ മെനുവില്‍ ഉണ്ടാകും.

പോഷകാഹാരങ്ങളെ കുറിച്ചുള്ള ഡോക്യുമെന്ററി സിനിമയായ 'ഫുഡ് വിസ്ഡം' 'ദ ആര്‍ട്ട് ഓഫ് ഈറ്റിങ് റൈറ്റ്' എന്നിവയുടെ ഭാഗമാണ് കരീന കപൂര്‍. ഈ പരിപാടിയില്‍ തന്നെയാണ് അവര്‍ തന്റെ ഡെയ്‌ലി മെനുവും പുറത്ത് വിട്ടത്.

ഒരു കപ്പ് കാപ്പിയും നേന്ത്രപ്പഴം കൊണ്ടുള്ള മില്‍ക് ഷേക്കുമാണ് കരീനയുടെ ബ്രേക്ക് ഫാസ്റ്റ്. പിന്നെ നല്ല യമ്മി ആലൂ പറാത്ത. അതിന് മുകളില്‍ ഒരു സ്പൂണ്‍ നെയ്യ് കൂടി ഒഴിച്ചാല്‍ കരീന കൂടുതല്‍ ഉഷാറാകും. ലളിതമായ വീട്ടു ഭക്ഷണമാണ് തനിക്കേറ്റവും പ്രിയമെന്ന് കരീന പറയുന്നു. ഡിന്നറിനാണെങ്കില്‍ ചോറും പരിപ്പും പിന്നെ ഇത്തിരി നെയ്യും.

ഒരിക്കല്‍ 'സീറോ സൈസ്' ആയി ബോളിവുഡിനെ ഞെട്ടിച്ച കരീന ഇപ്പോള്‍ അല്‍പം തടിവച്ചുവരികയാണ്. പക്ഷേ അത് അമിതമാകാതെ സൂക്ഷിക്കാനും കരീനക്കറിയാം. ശരീരം സൂക്ഷിക്കാന്‍ പട്ടിണി കിടക്കാന്‍ താന്‍ തയ്യാറല്ലെന്ന് കരീന നേരത്തേ വ്യക്തമാക്കിയിരുന്നു. നല്ല പോഷകാഹാരം കഴിക്കണം. ജങ്ക് ഫുഡ് ഒഴിവാക്കണം. വെജിറ്റേറിയന്‍ ആണ് നല്ലത്.... കരീനയുടെ ചില നുറുങ്ങ് ഉപദേശങ്ങള്‍.

English summary
The gorgeous actress Kareena Kapoor is in love with dal, rice and most importantly ghee which she eats almost daily in dinner and still maintains her slim body.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam