»   » ഷക്കീലയാവാന്‍ മലയാള ഭാഷ പഠിച്ച് റിച്ച ചദ്ദ: ഇത് കലക്കുമെന്ന് സിനിമാ പ്രേമികള്‍

ഷക്കീലയാവാന്‍ മലയാള ഭാഷ പഠിച്ച് റിച്ച ചദ്ദ: ഇത് കലക്കുമെന്ന് സിനിമാ പ്രേമികള്‍

Written By:
Subscribe to Filmibeat Malayalam

തൊണ്ണുറുകളില്‍ ബിഗ്രേഡ് സിനിമകളെ ഹരം കൊള്ളിച്ച നായികയായിരുന്നു ഷക്കീല.സുപ്പര്‍താരങ്ങളുടെയെല്ലാം ചിത്രങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യത ഷക്കീല ചിത്രങ്ങള്‍ക്കും പണ്ട് ലഭിച്ചിരുന്നു. മലയാളത്തില്‍ നിര്‍മ്മിച്ചിരുന്നു നടിയുടെ ചിത്രങ്ങളെല്ലാം തന്നെ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തന്നെ മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ആരാധകരുളള നടി കൂടിയാണ് ഷക്കീല.

ധര്‍മ്മജന്റെ നിര്‍മ്മാണത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രം വരുന്നു

മുന്‍കാല നടിമാരുടെ ജീവിതകഥകള്‍ പ്രമേയമാക്കി നിരവധി സിനിമകള്‍ വന്ന ഇന്ത്യന്‍ സിനിമാരംഗത്ത് ഷക്കീലയുടെ ജീവിതവും സിനിമയാക്കുകയാണ്. ചിത്രത്തിന്റെ പ്രഖ്യാപനം അടുത്തിടെ നടന്നിരുന്നു. അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

shakeela

ബോളിവുഡ് നടി റിച്ച ചദ്ദയാണ് ചിത്രത്തില്‍ ഷക്കീലയായി എത്തുന്നത്. ബോളിവുഡ് നടി റിച്ച ചദ്ദയാണ് പുതിയ ചിത്രത്തില്‍ ഷക്കീലയായി വേഷമിടുന്നത്. ഗ്യാങ്‌സ് ഓഫ് വസൈപ്പൂര്‍ ഗോലികോം കീ രാസ് ലീല രാംലീല, സരബ്ജിത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ താരമാണ് റിച്ച. സിനിമയുടെ സ്‌ക്രിപ്റ്റ് മികച്ചതാണെന്നും നല്ല അഭിനയ സാധ്യതയുളള വേഷമായതിനാലാണ് സമ്മതിച്ചെന്നും അടുത്തിടെ റിച്ചയോട് അടുത്ത വൃത്തങ്ങള്‍ സൂച്ചിപ്പിച്ചിരുന്നു.

richa chadha

സില്‍ക്ക് സ്മിതയുടെ ജീവിതം വിദ്യാബാലന്‍ അവതരിപ്പച്ച ലെവലില്‍ ഷക്കീലയുടെ ജീവിതം റിച്ച മികവുറ്റതാക്കുമോ എന്നൊക്കയുളള കാര്യം ചിത്രം പ്രഖ്യാപിച്ചതു മുതല്‍ക്കു ആരാധകര്‍ ചോദിക്കുന്ന കാര്യമാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെ ഷക്കീലയാവാനുളള തയ്യാറെടുപ്പുകളിലാണ് റിച്ച ചദ്ദയിപ്പോള്‍. കഥാപാത്രത്തിന്റെല പൂര്‍ണതയ്ക്കായി മലയാളം പഠിക്കുന്ന തിരക്കിലാണ് റിച്ച.

shakeela

മലയാളം പഠനത്തിനായി പ്രത്യേകം ആളെ നിയമിച്ച റിച്ച വാക്കുകളും അതിന്റെ ഉച്ചാരണവും പഠിക്കുന്നതിന്റെ ശ്രമങ്ങളിലാണ്. പുതിയ ഭാഷ പഠിക്കുന്നതില്‍ താരം എറെ താല്‍പര്യവതിയാണെന്നും ഷൂട്ടിംഗ് തുടങ്ങാന്‍ പോവുന്നതിന്റെ സന്തോഷത്തിലാണെന്നും റിച്ചയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ചിത്രം ഈ വര്‍ഷം അവസാനമായിരിക്കും തിയ്യേറ്ററുകളിലെത്തുക.

ബാഹുബലിക്ക് ശേഷമുളള രാജമൗലിയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു: നായകന്‍മാരാവുന്നത് ഈ താരങ്ങള്‍

ലാലേട്ടന്റെ അധിപനിലെ ഡയലോഗ് പറഞ്ഞ് ഫഹദ്: സൂപ്പറെന്ന് നസ്രിയയും അവതാരകനും

English summary
richa chadha learning malayalam for shakeela's biopic movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X