»   » സ്മിത മലയാളത്തിലും പക്ഷേ; ഡേര്‍ട്ടിയാവില്ല

സ്മിത മലയാളത്തിലും പക്ഷേ; ഡേര്‍ട്ടിയാവില്ല

Posted By:
Subscribe to Filmibeat Malayalam
Silk Smitha
ഡേര്‍ട്ടി പിക്ചര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സില്‍ക്ക് സ്മിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കി മലയാളത്തിലും സിനിമയൊരുങ്ങുന്നു. എന്നാല്‍ ഡേര്‍ട്ടി പിക്ചറില്‍ നിന്നും വ്യത്യസ്തമായി വിജയലക്ഷ്മിയില്‍ നിന്ന് സില്‍ക്ക് സ്മിത എന്ന നടിയിലേയ്ക്കുള്ള വളര്‍ച്ച അതേരീതിയില്‍ അവതരിപ്പിക്കുകയാവും ചിത്രം ചെയ്യുക.

പ്രൊഫൈല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് കലൂര്‍ ഡെന്നീസാണ് തിരക്കഥയൊരുക്കുന്നത്. അനില്‍ സംവിധാനം ചെയ്യുന്ന പ്രൊഫൈലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

റിച്ച ഗംഗോപാദ്ധ്യായയാവും ചിത്രത്തില്‍ സില്‍ക്ക് സ്മിതയെ അവതരിപ്പിക്കുക. സില്‍ക്ക് സ്മിതയെ അടുത്തറിയാമായിരുന്ന ഒരു കൂട്ടം ആളുകളാണ് ഈ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

ഇണയെ തേടി എന്ന ചിത്രത്തിലൂടെ സ്മിതയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ ആന്റണി ഈസ്റ്റ്മാനാണ് പ്രൊഫൈലിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ജൂണില്‍ ആരംഭിക്കും.

English summary
The film, tentatively titled Profile, portrays the life of an actress, who - with her sensuous, dusky face and titillating dancing - ruled over the South Indian film industry for nearly 17 years

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X