»   » പുറത്തായെങ്കിലും പ്രതീക്ഷയോടെ റിച്ച

പുറത്തായെങ്കിലും പ്രതീക്ഷയോടെ റിച്ച

Posted By:
Subscribe to Filmibeat Malayalam
Richa Gangopadhyay,
വെങ്കട് പ്രഭുവിന്റെ 'ബിരിയാണി'യില്‍ നിന്ന് പുറത്തായെങ്കിലും റിച്ച ഗംഗോപാദ്ധ്യായ പ്രതീക്ഷയിലാണ്. ഭാവിയില്‍ വെങ്കട് പ്രഭുവിനൊപ്പം ഒരു ചിത്രം ചെയ്യാന്‍ പറ്റും എന്ന് തന്നെയാണ് നടി പറയുന്നത്. വെങ്കട് പ്രഭുവിന്റെ സ്റ്റൈല്‍ തനിക്കിഷ്ടമാണ്. അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യണമെന്നത് തന്റെ ആഗ്രഹമാണെന്നും റിച്ച വെളിപ്പെടുത്തി.

മൂന്ന് നായികമാരുള്ള ചിത്രത്തില്‍ റിച്ചയ്ക്ക് പകരക്കാരിയായി എത്തുന്നത് ഹന്‍സികയാണ്. ചിത്രത്തിന്റെ തിരക്കഥയില്‍ വരുത്തിയ ചില മാറ്റങ്ങള്‍ തനിക്ക് ഇഷ്ടപ്പെടാത്തതിനാലാണ് താന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറിയതെന്നാണ് റിച്ച പറയുന്നത്.

ആദ്യം ചിത്രത്തിന്റെ കഥ കേട്ടിരുന്നു. കഥാപാത്രം ഇഷ്ടമായി. അഭിനയിക്കാന്‍ സമ്മതം മൂളുകയും ചെയ്തു. എന്നാല്‍ പിന്നീട് ചിത്രത്തിന്റെ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തി. അത് തനിക്ക് കംഫര്‍ട്ടബിളായി തോന്നിയില്ല. ഇക്കാര്യം സംവിധായകനോട് തുറന്ന് പറഞ്ഞു. ചിത്രത്തില്‍ നിന്ന് പിന്‍മാറാനുള്ള തന്റെ തീരുമാനം സംവിധായകന്‍ അംഗീകരിക്കുകയായിരുന്നുവെന്നും നടി പറയുന്നു.

എന്നാല്‍ ഭാവിയില്‍ വെങ്കട് പ്രഭുവിനൊപ്പം ഒരു ചിത്രം ചെയ്യാനാവുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇതിലും മികച്ചൊരു കഥയുമായി ഞങ്ങള്‍ ഒന്നിക്കും-റിച്ച പറഞ്ഞു. കാര്‍ത്തിയാണ് ബിരിയാണിയിലെ നായകന്‍.

English summary
Richa Gangopadhyay might have walked out of Venkat Prabhu's 'Biriyani', which has Karthi Sivakumar in the lead, since she was not happy with some changes made to the script.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam