»   » റിച്ചാര്‍ഡ് ഗെരെയ്‌ക്കൊപ്പം മമ്മൂട്ടി

റിച്ചാര്‍ഡ് ഗെരെയ്‌ക്കൊപ്പം മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
Mammootty-Richard Gere
അബുദാബി ഫിലിം ഫെസ്റ്റിവെല്ലിന്റെ ഉദ്ഘാടന ചടങ്ങില്‍ ഹോളിവുഡ് താരം റിച്ചാര്‍ഡ് ഗെരെയ്‌ക്കൊപ്പം മമ്മൂട്ടിയും.

മധേഷ്യയിലെ പ്രശസ്തമായ അബുദാബി ഫിലിം ഫെസ്റ്റിന്റെ ആറാം എഡിഷനിലാണ് മമ്മൂട്ടി ഹോളിവുഡ് താരത്തിനൊപ്പം റെഡ് കാര്‍പ്പെറ്റിലെത്തുക. ഒക്ടോബര്‍ 11 മുതല്‍ 20 വരെ നീളുന്ന ചലച്ചിത്രോത്സവത്തില്‍ 84 ചലച്ചിത്രങ്ങളും 84 ഹ്രസ്വ ചിത്രങ്ങളും പ്രദര്‍ശിപ്പിയ്ക്കും.

ഗെരെയുടെ ഹിറ്റ് ചിത്രമായ ആര്‍ബിട്രാഷാണ് മേളയിലെ ഉദ്ഘാടനചിത്രം. ഗെരെയ്‌ക്കൊപ്പം ചിത്രത്തില്‍ അഭിനയിച്ച നെയ്റ്റ് പാര്‍ക്കര്‍, സിനിമയുടെ മുഹമ്മദ് അല്‍ ടര്‍ക്കി, സംവിധായകന്‍ നിക്കോളാസ് ജെറേക്കി എന്നിവരും ചുവന്ന പരവതാനിയില്‍ ചുവടുവയ്ക്കും.

മമ്മൂട്ടിയ്ക്ക് പുറമെ ഇറാനിയന്‍ നടി ഗോള്‍ഷിഫ്ത്ത് ഫറാനിയും മേളയുടെ ഉദ്ഘാടന രാവില്‍ പങ്കെടുക്കുന്നുണ്ട്. ഇവര്‍ക്ക് പുറമെ അന്താരാഷ്ട്രതലത്തില്‍ പ്രശസ്തരായ ഒട്ടേറെ ചലച്ചിത്രകാരന്മാരും പത്ത് ദിനം നീളുന്ന മേളയുടെ ഭാഗമാവും. ദക്ഷിണ കൊറിയയില്‍ നിന്നുള്ള ചിത്രങ്ങളാണ് ചലച്ചിത്രമേളയുടെ ഇത്തവണത്തെ പ്രധാന ആകര്‍ഷണം.

English summary
Malayalam superstar Mammootty and Hollywood icon Richard Gere will share the red carpet on the opening night of the Abu Dhabi Film Festival

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam