»   » റിമയും ഫഹദും ഹൗസ്‌ബോട്ടില്‍

റിമയും ഫഹദും ഹൗസ്‌ബോട്ടില്‍

Posted By:
Subscribe to Filmibeat Malayalam

റിമ കല്ലിങ്കലും ഫഹദ് ഫാസിലും ആദ്യമായി ജോഡികളായ ചിത്രമായിരുന്നു ആഷിക് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം. റിമ, ഫഹദ് എന്നിവരെ സംബന്ധിച്ചും ആഷിക്കിനെ സംബന്ധിച്ചും വലിയ ബ്രേക്കായിരുന്നു ഈ ചിത്രം. നെഗറ്റീവ് റോളായിരുന്നുവെങ്കിലും ഫഹദിന് ഏറെ പ്രശംസകള്‍ ഈ ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചിരുന്നു. റിമയ്ക്ക് തന്റെ അഭിനയമികവ് തെളിയ്ക്കാന്‍ കഴിഞ്ഞ ആദ്യത്തെ വേഷമായിരുന്നു ഈ ചിത്രത്തിലെ ടെസ്സയെന്ന കഥാപാത്രം.

ഇപ്പോള്‍ റിമയും ഫഹദും വീണ്ടും ഒന്നിയ്ക്കുകയാണ്. നവാഗതനായ കെ സൂരജ് ഒരുക്കുന്ന ഹൗസ്‌ബോട്ട് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ജോഡി ചേരുന്നത്. ഒരുസംഘമാളുകള്‍ ഒരു ഹൗസ്‌ബോട്ടില്‍ യാത്രപോകുന്നതും ഇതിനിടയിലുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രം ഒരു ത്രില്ലറാണെന്നും തിരക്കഥാരചന പുരോഗതിയിലാണെന്നും അണിയറക്കാര്‍ പറയുന്നു. ഫഹദും റിമയും രണ്ടാമതായി ഒന്നിയ്ക്കുന്ന ഈ ചിത്രം ഇവരുടെ ആദ്യചിത്രം പോലെതന്നെ മികച്ച അഭിപ്രായം നേടുമെന്ന് പ്രതീക്ഷിയ്ക്കാം. ഒട്ടേറെക്കാലമായി സിനിമയില്‍ നിന്നും മാറിനില്‍ക്കുന്ന നടനും ഫോട്ടോഗ്രാഫറുമായ എന്‍എല്‍ ബാലകൃഷ്ണന്‍ ഈ ചിത്രത്തിലൂടെ തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആലപ്പുഴ, കൊച്ചി, ബാംഗ്ലൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍. ലിറ്റില്‍ കൃഷ്ണ ഫിലിംസിന്റെ ബാനറില്‍ ബിജു ആര്‍ പിള്ള നിര്‍മ്മിക്കുന്ന ചിത്രത്തിന്റെന ഷൂട്ടിംഗ് ജൂലായില്‍ തുടങ്ങും.

English summary
Fahad Fazil and Rima Kallingal to act together again for debudent director K Suraj's movie Houseboat.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam