»   » ഇന്നസെന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്, റീമാകല്ലിങ്കലിന്റെ പ്രതികരണം!!

ഇന്നസെന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്, റീമാകല്ലിങ്കലിന്റെ പ്രതികരണം!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസം വീട്ടില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തിയ ഇന്നെസെന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ റീമകല്ലിങ്കല്‍. ഫേസ്ബുക്കിലൂടെയാണ് നടി ഇന്നസെന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ പരോക്ഷമായി പ്രതികരിച്ചത്.

ജോലി വേണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെടുന്നത് പുരുഷന്മാരാണ്. എന്നാല്‍ കുറ്റകാരകുന്നത് സ്ത്രീകളും. ഇത്തരമൊരും സാമൂഹിക വ്യവസ്ഥയുടെ ഭാഗമായാണ് നാം ജീവിക്കുന്നത്. എന്നാല്‍ ഇതെല്ലാം ഒരിക്കല്‍ മാറുക തന്നെ ചെയ്യുമെന്ന് റീമ കല്ലിങ്കല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

rima

തന്നോട് മോശമായി പെരുമാറി എന്ന് പറഞ്ഞ് സിനിമാ നടിമാരും ഇതുവരെ പരാതി നല്‍കിയിട്ടില്ല. അതൊക്കെ പഴയക്കാലമാണ്. അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ തന്നെ അക്കാര്യം ആദ്യം അറിയിക്കുന്നത് മാധ്യമ പ്രവര്‍ത്തകരെയാണ്. എന്നാല്‍ മോശം സ്ത്രീകള്‍ കിടക്ക പങ്കിടാനും മടിക്കില്ലെന്നാണ് ഇന്നസെന്റ് പറഞ്ഞത്.

വാര്‍ത്ത സമ്മേളനത്തിന് ശേഷം ഇന്നസെന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമന്‍ ഇന്‍ സിനിമ കളക്ടീവും രംഗത്ത് എത്തിയിട്ടുണ്ട്. അതിന് പിന്നാലെയാണ് റീമ കല്ലിങ്കല്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയില്‍ നിന്ന് ആരെങ്കിലും ഉണ്ടായാല്‍ അതിന് വേണ്ട നടപടിയെടുക്കുമെന്നും ഇന്നസെന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കേസ് തെളിയുന്നതിന് മുമ്പ് ദിലീപിനെ അറസ്റ്റ് ചെയ്യണമെന്ന് പറയില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

English summary
Rima Kallingal facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam