»   » റിമയുടെ വിവാഹം സ്ത്രീധനത്തിനെതിരെയുള്ള സന്ദേശം

റിമയുടെ വിവാഹം സ്ത്രീധനത്തിനെതിരെയുള്ള സന്ദേശം

Posted By:
Subscribe to Filmibeat Malayalam

താരവിവാഹങ്ങളില്‍ ഏറെ വ്യത്യസ്തമായിരുന്നു നടി റിമ കല്ലിങ്കലിന്റെയും സംവിധായകന്‍ ആഷിഖ് അബുവിന്റെയും. കാക്കനാട് രജിസ്റ്റര്‍ ഓഫീസില്‍ വച്ച് രക്തപുഷ്മണിഞ്ഞ് ഇരുവരും പരസ്പരം സ്വന്തമാകുമ്പോള്‍ റിമയെന്ന വധുവിന്റെ ശരീരത്തില്‍ ഒരു തരി പൊന്നുണ്ടായിരുന്നില്ല.

ചെറുപ്പം മുതലുള്ള തന്റെ ആഗ്രഹമായിരുന്നു സ്വര്‍ണമില്ലാത്ത വിവാഹമെന്ന് റിമ തന്റെ ഫേസ് ബുക്ക് പേജിലൂടെ വ്യക്തമാക്കി. താനൊരു വധുവായി നിറയെ ആഭരണം അണിഞ്ഞു നില്‍ക്കുന്നതുകാണാന്‍ ഏറ്റവും ആഗ്രഹിച്ചിരുന്നത് എന്റെ മുത്തശ്ശിയായിരുന്നെന്നു. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ താന്‍ ഒരു വധുവായ ദിവസം അവരൊരുപാട് സന്തോഷിക്കുമാനയിരുന്നെന്നും എന്നാല്‍ ഒരു തരി പൊന്നണിയാത്തതില്‍ ദുഖമുണ്ടാകുമായിരുന്നെന്നും റിമ പറയുന്നു.

Ashiq abu Rima Kallingal

കുട്ടിക്കാലം മുതല്‍ സ്വര്‍ണത്തോട് താത്പര്യമുണ്ടായിരുന്നില്ല. വലുതായപ്പോള്‍ ആ അകലം കൂടി. സിനിമയില്‍ വന്നതോടെ സ്ത്രീധന സമ്പ്രദായത്തോടുള്ള തന്റെ ചിന്തകള്‍ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ കഴിഞ്ഞു.

അതുകൊണ്ട് എന്റെ വിവാഹം സ്ത്രീധനത്തിനെതിരെയുള്ള ഒരു സന്ദേശമായിരിക്കണമെന്നത് ആഗ്രഹമായിരുന്നു. മക്കളുടെ വിവാഹത്തിന് ഉള്ള സമ്പാധ്യങ്ങള്‍ മുഴുവന്‍ ചെലവഴിക്കേണ്ടി വരുന്ന മാതാപിതാക്കള്‍ക്ക് തങ്ങളുടെ വിവാഹം ഒരു സമര്‍പ്പണമാണ്- റിമ പറയുന്നു.

English summary
Rima Kallingal post her facebook page that her marriage is against dowry system.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam