Just In
- 1 min ago
വിവാഹശേഷം ആ തൊഴില്‍മേഖല തിരഞ്ഞെടുത്തത് ഭര്‍ത്താവിന്റെ വാക്കിന്റെ ബലത്തിലാണെന്ന് അശ്വതി ശ്രീകാന്ത്
- 12 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 12 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 12 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
Don't Miss!
- News
രാജസ്ഥാനില്‍ 16കാരിയെ ബാലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി, തൊണ്ടയില്‍ ആഴത്തില്‍ മുറിവ്
- Automobiles
അംബാനിയുടെ സുരക്ഷ വലയം ശക്തമാക്കാൻ മെർസിഡീസ് ബെൻസ് G63 AMG
- Sports
IND vs AUS: ആവേശകരമായ ക്ലൈമാക്സിലേക്ക്, ഇന്ത്യ പൊരുതുന്നു
- Lifestyle
തൊഴിലന്വേഷകര്‍ക്ക് ജോലി സാധ്യത: ഇന്നത്തെ രാശിഫലം
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജോണ്‍ ബ്രിട്ടാസിനൊപ്പം റിമ കല്ലിങ്കല്‍
കരിയറിന്റെ തുടക്കത്തില്‍ മികച്ച കഥാപാത്രങ്ങള്‍ കിട്ടാന്‍ അല്പം താമസിച്ചെങ്കിലും നടി റിമ കല്ലിങ്കല്‍ ഇപ്പോള്‍ ലൈം ലൈറ്റിലാണ്. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിന് ശേഷം പിന്നെ റിമയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഒന്നിനൊന്ന് വ്യത്യസ്തമായ റോളുകളാണ് പല ചിത്രങ്ങളിലും താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മധു കൈതപ്രം ഒരുക്കുന്ന പുതിയ ചിത്രത്തില്‍ റിമയാണ് നായികയായി എത്തുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. സില്‍വര്‍ ലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 2014 ജനുവരിയില്‍ തുടങ്ങുമെന്നാണ് അറിയുന്നത്.
പ്രമുഖ മാധ്യമപ്രവര്ത്തകന് ജോണ്‍ ബ്രിട്ടാസ് അഭിനയിക്കുന്നുവെന്നതിന്റെ പേരില്‍ ഇതിനകം തന്നെ സില്‍വര്‍ ലൈറ്റ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രതാപ് പോത്തന് മനോജ് കെ ജയന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. പൂര്‍ണമായും ഒമാനിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് എന്നാണ് അണിയറക്കാര്‍ പറയുന്നത്.
സിവി ബാലകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഒമാന്കാരെയും അവിടത്തെ കുടിയേറ്റക്കാരെയും കുറിച്ചുള്ള കഥയാണ് ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ എല്ലാ പ്രവാസി ചിത്രങ്ങളെയും പോലെ ഇത് ഗൃഹാതുരത ഉണര്‍ത്തുകയെന്ന ലക്ഷ്യം വച്ച മാത്രമൊരുക്കുന്ന ചിത്രമായിരിക്കില്ലെന്നും അണിയറക്കാര്‍ പറയുന്നു.