»   » റിമയും ഗ്ലാമര്‍ റൂട്ടില്‍

റിമയും ഗ്ലാമര്‍ റൂട്ടില്‍

Posted By:
Subscribe to Filmibeat Malayalam

മോളിവുഡിന്റെ ഗ്ലാമര്‍ സുന്ദരിമാരുടെ കൂട്ടത്തിലേക്ക് റിമ കല്ലിങ്ങലും എത്തുന്നു. ബാച്ച്‌ലര്‍ പാര്‍ട്ടിയിലൂടെ പത്മപ്രിയയും രമ്യയും തുടങ്ങിവച്ച ഗ്ലാമര്‍ പ്രദര്‍ശനത്തിന് ഇതോടെ മലയാള സിനിമയില്‍ ഇതോടെ ശക്തിയേറുകയാണ്.

നേരത്തെ മലയാളത്തിലെ മുന്‍നിര നായകനടിമാരെല്ലാം ഐറ്റം ഡാന്‍സുകള്‍ക്കും ഗ്ലാമര്‍ പ്രദര്‍ശനത്തിനോടും മുഖം തിരിച്ചിരുന്നു. ഇറക്കുമതി ചെയ്യുന്ന സുന്ദരിമാരായിരുന്നു ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ തയാറായിരുന്നത്. എന്നാല്‍ ന്യൂജനറേഷന്‍ സിനിമകള്‍ കത്തിക്കയറിയതോടെ ഗ്ലാമറിനോടുള്ള നടിമാരുടെ മനോഭാവവും സമീപനത്തിലും മാറ്റം വന്നിരിയ്ക്കുകയാണ്.

ബാച്ച്‌ലര്‍ പാര്‍ട്ടിയ്ക്ക് ശേഷം വന്ന മാറ്റിനിയിലെ തകര്‍പ്പന്‍ ഐറ്റം ഡാന്‍സ് നടി മൈഥിലിയ്ക്ക് വന്‍ മൈലേജാണ് നല്‍കിയത്. അയലത്തെ വീട്ടിലെ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ വമ്പന്‍ ഹിറ്റായതോടെ കൂടുതല്‍ പേര്‍ ഗ്ലാമര്‍ റോളില്‍ പ്രത്യക്ഷപ്പെടാന്‍ തയാറായിക്കഴിഞ്ഞു. ഇവരില്‍ ഏറ്റവും പുതിയ ആളാണ് റിമ കല്ലിങ്ങല്‍.

ഫഹദ് ഫാസിലിനെ നായകനാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന നെത്തോലി ചെറിയ മീനല്ല എന്ന ചിത്രത്തിലാണ് റിമ ഗ്ലാമറസായി പ്രത്യക്ഷപ്പെടുന്നത്. അതും അതിഥി താരമായി, റിമ ഇക്കാര്യത്തെ കുറിച്ച് റിമ തന്നെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാലിത് ഐറ്റം ഡാന്‍സിന് വേണ്ടിയാണോയെന്ന് വ്യക്തമാക്കാന്‍ നടി തയാറായിട്ടില്ല.

വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ ഫഹദിനൊപ്പം അഭിനയിക്കുന്നതു വളരെ നല്ല അനുഭവമായി തോന്നുന്നു എന്നാണ് റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. സിനിമയിലെ റോളിനെക്കുറിച്ച് വിശദീകരിയ്ക്കാന്‍ സമയമായിട്ടില്ലെന്നാണ് സംവിധായകന്‍ പറഞ്ഞതെന്നും റിമ വെളിപ്പെടുത്തുന്നു.

English summary
Rima Kallingal is doing a guest role in the film ‘Netholi oru Cheriya Meenalla’.V.K. Prakash is the director of this film. Rima has already updated this news in Facebook.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam