For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുച്ഛിക്കുന്നവർ കാണൂ!! കുട്ടികൾക്ക് ആശ്വാസമായി ആ നടിമാരെത്തി, ഒരു ദുരിതാശ്വാസ ക്യാമ്പിലെ കാഴ്ച

|

കേരളത്തിലെ ജനങ്ങൾ നേരിട്ടത് ഒരു മഹാദുരന്തത്തെയായിരുന്നു. ഒരു പക്ഷെ ഇത്രയും വലിയൊരു ദുരന്തം കേരള ജനത നേരിട്ടിട്ടുണ്ടാകില്ല. ജനങ്ങളുടെ ജിവനും ജീവിതത്തിനു നേരെ പ്രകൃതി സംഹാരമാടിയപ്പോൾ ആദ്യമൊക്ക് നോക്കി നിൽക്കാൻ മാത്രമേ ജനങ്ങൾ കഴിഞ്ഞിരുന്നുള്ളൂ. കലിതുള്ളി എത്തുന്ന പ്രകൃതിയെ ശാന്തയാക്കുകഎന്നത് വളരെ ദുഷ്കരമായ ഒന്നാണ്. എന്നാൽ പ്രകൃതി ദുരന്തത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിച്ചത്.

പ്രളയമുണ്ടായപ്പോൾ മനസ്സിൽ വന്നത് ആ മുഖം! മുണ്ടും മടക്കിക്കുത്തി മുന്നിൽ കണ്ടേനെ, മണിയെ കുറിച്ച്..

കേരളത്തിലുണ്ടായ പ്രളയത്തിൽ ജനങ്ങൾക്ക് സഹായ ഹസ്തവുമായി കേരളത്തിന് അകത്തും പുറത്തുമുളളവർ രംഗത്തെത്തിയിരുന്നു. ദുരന്തമുഖത്തിൽ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്താനും ഇവർക്ക് സഹായം നൽകാനും മലയാള സിനിമ ലോകം മുന്നിൽ തന്നെയുണ്ടായിരുന്നു. രക്ഷപ്രവർത്തനങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും താരങ്ങൾ മുന്നിൽ തന്നെയുണ്ടായിരുന്നു. രാത്രിയെന്നോ പകലെന്നോയില്ലാതെ ദുരിതാബാധിതരിൽ ഒരളായി ഇവരും കൂടെയുണ്ടായിരുന്നു.

സാബുവിന് ശരിയ്ക്കും ഹിമയോട് ഇഷ്ടം? രഞ്ജിനി പോയപ്പോൾ സത്യം പുറത്ത്, അനൂപിനെ തള്ളി ഹിമയെ തലോടി...

 ക്യാമ്പുകളിൽ സജീവം

ക്യാമ്പുകളിൽ സജീവം

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്യാമ്പുകളിൽ സഹായ ഹസ്തവുമായി താരങ്ങൾ മുന്നിൽ തന്നെയുണ്ടായിരുന്നു. റെസ്റ്റില്ലാതെയായിരുന്നു കേരളം മുൾമുനയിൽ നിന്ന് ദിനങ്ങളിൽഇവർ പ്രവർത്തിച്ചത്. രക്ഷാപ്രവർത്തനത്തിലും മറ്റ് ഭഷ്യ വസ്ത്ര സാധനങ്ങളുടെ ശേഖരണത്തിലും തങ്ങളുടെ സെലിബ്രിറ്റി പദവിയോ മറ്റ് താര ജാഡകളെയില്ലാതെ കേരളത്തിലെ ജനങ്ങൾക്കൊപ്പം തന്നെ നിന്നിരുന്നു

 ക്യാമ്പുകളിൽ നിത്യ സന്ദർശകർ

ക്യാമ്പുകളിൽ നിത്യ സന്ദർശകർ

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിൽ ഇപ്പോഴും താരങ്ങൾ നിക്യ സന്ദർശകരായി എത്താറുണ്ട്. തിരുവോണ നാളിൽ മെഗസ്റ്റാർ മമ്മൂട്ടി വരപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചിരുന്നു. കൂടാതെ ചെങ്ങനൂരിലും അദ്ദേഹം സന്ദർശനം നടത്തി. അതുപ്പോലെ ടോവിനോ, കുഞ്ചക്കോ ബോബൻ, ഇന്ദ്രജിത്ത്, നടിമാരായ പാർവതി, റിമ, പൂർണമ, രമ്യ എന്നിവരും എത്തിയിരുന്നു. ഗായക സംഘങ്ങളും ക്യാമ്പുകളിൽ എത്തുന്നുണ്ട്.

പാട്ടും ഡാൻസുമായി താരങ്ങൾ

പാട്ടും ഡാൻസുമായി താരങ്ങൾ

നടിമാരായ പാർവതിയും, രമ്യയും, റിമയും കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ വല്ലന ജികെഎംഎംആര്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിൽ എത്തിയിരുന്നു. പാട്ടും ഡാൻസും മറ്റ് കലപരിപാടികളുമായി ക്യാമ്പ് നിവാസികളോടൊപ്പം താരങ്ങളും കൂടിയിരുന്നു.പ്രളയത്തോടെ വാടിത്തളര്‍ന്നുപോയ കുട്ടികളെ ഉന്മേഷഭരിതരാക്കാനാണ് തങ്ങളെത്തിയതെന്ന് റിമ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 അൻപോട് കൊച്ചി

അൻപോട് കൊച്ചി

പ്രളയ ബാധിതർക്കായി സംഘടിപ്പിച്ച അൻപോട് കൊചച്ചിയുടെ സന്നത പ്രവർത്തനങ്ങൾ ഇവരെ മൂന്ന് പേരേയും കൂടാതെ നടി പർണ്ണിമയും മുന്നിൽ തന്നെയുണ്ടായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കുളള ഭക്ഷണം പാക്ക് ചെയ്യുന്നതും സാധനങ്ങളുടെ ശേഖരണവുമായി ഇവർ മിന്നിൽ തന്നെയുണ്ടായിരുന്നു. ഇതിനു പുറമോ സമൂഹമാധ്യമങ്ങൾ വഴി സഹായം അഭ്യർഥിക്കുകയും ചെയ്തിരുന്നു. ക്യാമ്പുകളിലെ ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കുട്ടികൾക്കായി പുസ്തകങ്ങൾ

കുട്ടികൾക്കായി പുസ്തകങ്ങൾ

പ്രളയത്തിൽ അകപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്കുളള പുസ്തകവും പെയ് ന്റിങ് സാധനങ്ങളും വിതരണം ചെയ്തു. നടിമാർക്കൊപ്പം എംഎൽഎ വീണ ജോർജും ക്യാമ്പിലുണ്ടായിരുന്നു. നടിമാരുടെ പരിപാടികൾ കൂടൊതെ കോഴിക്കോട്ട് നിന്നെത്തിയ സംഘം നാടന്‍ പാട്ടും പാവനാടകവും അവതരിപ്പിച്ചു.

English summary
rima kallingal and parvathy remya nambeeshan visit pathanamthitta relief camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more