»   » ചികിത്സയില്‍ കഴിയുന്ന ജഗതിയുടെ ചിത്രം പുറത്ത്

ചികിത്സയില്‍ കഴിയുന്ന ജഗതിയുടെ ചിത്രം പുറത്ത്

Posted By:
Subscribe to Filmibeat Malayalam

വാഹനാപകടത്തില്‍ പരിക്കേറ്റ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വിദഗ്ധചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിയ്ക്കുന്നു. നടി റിമ കല്ലിങല്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട ചിത്രമാണ് സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പ്രചരിയ്ക്കുന്നത്.

ആശുപത്രി വരാന്തയില്‍ മകള്‍ പാര്‍വതിയ്ക്കും മറ്റുചിലര്‍ക്കുമൊപ്പം ജഗതി വീല്‍ച്ചെയറിലിരിയ്ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിയ്ക്കുന്നത്. പ്രസന്നവദനനായിരിക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ വലതുകൈയുടെ സ്വാധീനം പൂര്‍ണായും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചിത്രം സൂചന നല്‍കുന്നു. ജഗതി നന്നായി മെലിഞ്ഞതായും ചിത്രങ്ങളില്‍ നിന്ന് വ്യക്തമാവും.

Jagathy Sreekumar

ജഗതിയെ വെല്ലൂരിലേക്ക് മാറ്റിയതിന് ശേഷം ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്. മലയാളസിനിമയിലെ സഹപ്രവര്‍ത്തകരും രാഷ്ട്രീസാമൂഹിക രംഗങ്ങളെ പ്രമുഖരുമെല്ലാം ജഗതിയെ വെല്ലൂരിലെത്തി സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അവരൊന്നും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.

പൂര്‍ണമായും സുഖപ്പെടാത്ത ജഗതിയുടെ ചിത്രങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കള്‍ക്കും താത്പര്യമുണ്ടായിരുന്നില്ല. ജഗതിയുടെ ആരോഗ്യനിലയെക്കുറിച്ച് ഫീച്ചര്‍ തയാറാക്കുന്നതിനായെത്തിയ പ്രമുഖ സിനിമാവാരികയ്ക്കും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ലഭിച്ചിരുന്നില്ല. ബന്ധുക്കളുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിന് വഴങ്ങി ചിത്രങ്ങള്‍ അവര്‍ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഛായാചിത്രങ്ങളാണ് ഫീച്ചറില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം റീമ തന്നെയാണോ എടുത്തതെന്ന് വ്യക്തമല്ല, എന്തായാലും ജഗതിയുടെ ആരോഗ്യവിവരങ്ങള്‍ അറിയാന്‍ ഉറ്റുനോക്കിയിരിക്കുന്ന ആരാധകര്‍ക്ക് ഈ ചിത്രം വലിയൊരാശ്വാസം നല്‍കുന്നുണ്ടെന്ന് പറയാതെ വയ്യ.

2012 മാര്‍ച്ച് 10നുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ജഗതി കിടപ്പിലായത്. ദേശീയപാതയില്‍ കോഴിക്കോട് സര്‍വകലാശാലയ്ക്കടുത്ത് വെച്ച് ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

English summary
Actress Rima Kallingal reveals new pictures of Jagathy Sreekumar

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam