»   » വിവാഹം വേണ്ടെന്നു വച്ച വൈക്കം വിജയലക്ഷ്മിക്ക് ബിഗ് സല്യൂട്ടുമായി റിമ കല്ലിങ്കല്‍

വിവാഹം വേണ്ടെന്നു വച്ച വൈക്കം വിജയലക്ഷ്മിക്ക് ബിഗ് സല്യൂട്ടുമായി റിമ കല്ലിങ്കല്‍

Posted By: Nihara
Subscribe to Filmibeat Malayalam

ഗായികയെന്ന രീതിയിലുള്ള കരിയര്‍ അവസാനിപ്പിച്ച് അധ്യാപനത്തിലേക്ക് മാറാന്‍ പ്രേരിപ്പിച്ച പ്രതിശ്രുതവരന്റെ തീരുമാനത്തോട് യോജിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും വൈക്കം വിജയലക്ഷ്മി പിന്‍മാറിയത്. ഗായികയ്ക്ക് പിന്തുണയുമായി ആരാധകരും സിനിമാ ലോകവും ഒന്നടങ്കം രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ ചലച്ചിത്ര താരങ്ങളും വിജയലക്ഷ്മിയുടെ തീരുമാനത്തെ അഭിനന്ദിച്ചു രംഗത്തെത്തിയിട്ടുണ്ട്. റിമ കല്ലിങ്കലാണ് ഗായികയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുള്ളത്.

വിവാഹത്തില്‍ നിന്നും പിന്‍മാറാനുള്ള കാരണം വ്യക്തമാക്കി വിജയലക്ഷ്മി സംസാരിച്ച വാക്കുകളും ഉള്‍പ്പെടുത്തിയാണ് അഭിനേത്രി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുള്ളത്. പെണ്‍കുട്ടികള്‍ക്കുള്ള യഥാര്‍ത്ഥ മാതൃകയാണ് വിജയലക്ഷ്മിയെന്നും റിമ കുറിച്ചിട്ടുണ്ട്.

കാരണം വിശദീകരിച്ച് വിജയലക്ഷ്മി

വിവാഹം വേണ്ടെന്നു തീരുമാനിച്ച രാത്രി ഒരു കച്ചേരിയുണ്ടായിരുന്നു. അന്നത്തെ ആ കച്ചേരിയോളം ആസ്വദിച്ച് സമീപ കാലത്തൊന്നും താന്‍ പാടിയിട്ടില്ലെന്നും തന്നെ ചുറ്റി വരിയുന്ന ചങ്ങല പൊട്ടിച്ചെറിഞ്ഞതു പോലെ തൊന്നിയെന്നും വിജയലക്ഷ്മി പറഞ്ഞിരുന്നു. ഈ വാക്കുകള്‍ ക്വോട്ട് ചെയ്താണ് റിമ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

ആണ്‍കുട്ടികളോട് ആരും തൊഴില്‍ ഉപേക്ഷിക്കാന്‍ പറയാറില്ലല്ലോ

വിവാഹ ശേഷം ആണ്‍കുട്ടികളോട് ആരും തൊഴില്‍ ഉപേക്ഷിക്കാന്‍ പറയാറില്ലല്ലോയെന്നും റിമ ചോദിക്കുന്നുണ്ട്. ഗായികയായി തുടരാതെ സംഗീത അധ്യാപികയായി തുടരാനാണ് വിജയലക്ഷമിയോട് പ്രതിശ്രുത വരന്‍ നിര്‍ദേശിച്ചത്. എന്നാല്‍ സംഗീതത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഗായികയ്ക്ക് ആ തീരുമാനത്തോടു യോജിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് വിവാഹത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.

വിവാഹത്തില്‍ നിന്നും പിന്‍മാറാനുള്ള കാരണം

ഒരുപാടൊന്നും ആലോചിക്കാതെ ,അധികമാരോടും ചര്‍ച്ച ചെയ്യാതെയാണ് വിവാഹത്തില്‍ നിന്നും പിന്‍മാറുന്നുവെന്ന കാര്യം വീട്ടുകാരെ അറിയിച്ചത്. തന്റെ എല്ലാ തീരുമാനത്തിലും താങ്ങും തണലും പിന്തുണയുമായി നില്‍ക്കുന്ന വീട്ടുകാര്‍ ഇക്കാര്യത്തിലും തന്നെ എതിര്‍ത്തില്ലെന്നും ഗായിക മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

സ്വഭാവത്തിലെ മാറ്റം ആദ്യമേ ശ്രദ്ധിച്ചിരുന്നു

വിവാഹം നിശ്ചയിച്ചതിനു ശേഷമുള്ള പ്രതിശ്രുത വരന്റെ സ്വഭാവത്തിലെ മാറ്റം ആദ്യമേ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. ആദ്യമൊക്കെ കണ്ടില്ല കേട്ടില്ല എന്നു വെച്ചെങ്കിലും പിന്നീട് പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. സംഗീതത്തെ തന്റെ ജീവവായുവായി കരുതുന്ന ഗായികയ്ക്ക് സഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു അത്.

ഗായികയായി തുടരണ്ട, അധ്യാപികയായാല്‍ മതി

പരിപാടികളിലൊന്നും പാടാന്‍ പോവണ്ട ഇനിയങ്ങോട്ട് സ്‌കൂളില്‍ സംഗീതാധ്യാപികയായാല്‍ മതിയെന്നായിരുന്നു പ്രതിശ്രുത വരന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ വിജയലക്ഷമിയെ സംബന്ധിച്ച് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത നിര്‍ദേശമായിരുന്നു അത്. കല്യാണം തീരുമാനിച്ച സമയത്ത് സംഗീത ജീവിതത്തിന് പിന്തുണ നല്‍കുന്ന ഒരാളാവണം തന്റെ മകളുടെ കൈ പിടിക്കേണ്ടത് എന്ന് ആഗ്രഹിച്ച രക്ഷിതാക്കളുടെ കണക്കുകൂട്ടലുകള്‍ പോലും തകര്‍ന്നത് അവിടെയായിരുന്നു.

കാഴ്ചയെക്കുറിച്ച് സംസാരിച്ച് വേദനിപ്പിച്ചു

സംസാരിക്കുമ്പോള്‍ പോലും തന്നെ വേദനിപ്പിക്കുന്ന വാക്കുകള്‍ ഉപയോഗിക്കാറുണ്ടായിരുന്നു. മരുന്നു കഴിച്ച് കാഴ്ച തിരിച്ചു കിട്ടാനൊന്നും പോകുന്നില്ല. കയ്യോ കാലോ ഇല്ലെങ്കിലും സാരമില്ല കാഴ്ചയില്ലാത്തത് സഹിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞിരുന്നുവെന്നും വിജയലക്ഷ്മി പറഞ്ഞു.

വിവാഹത്തില്‍ നിന്നും പിന്‍മാറി

വിവാഹ ശേഷം വീട്ടില്‍ താമസിക്കാമെന്ന് ആദ്യം സമ്മതിച്ചിരുന്നു പിന്നീട് അത് പറ്റില്ലെന്ന് അറിയിച്ചു. വിവാഹം കഴിഞ്ഞാലും ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേ ചെന്നെത്തുള്ളുവെന്ന് തനിക്ക് തോന്നിയതിനാലാണ് വിവാഹത്തില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചത്. പ്രതിശ്രുത വരന്റെ ബന്ധുക്കളടക്കം എല്ലാവരും തന്റെ തീരുമാനത്തെ പിന്തുണച്ചു.

വെളിച്ചത്തിലേക്ക്

എല്ലാ കാര്യങ്ങളെയും ശുഭ പ്രതീക്ഷയോടെയാണ് വിജയലക്ഷ്മി സമീപിക്കുന്നത്. വരദാനമായി ലഭിച്ച സംഗീതത്തെ അമൂല്യമായി കാണുന്ന കലാകാരി ഏറെ പ്രതീക്ഷയിലാണ്. ജീവിതത്തിലെ നിറപ്പകിട്ടാര്‍ന്ന കാഴ്ചകള്‍ കാണാന്‍ വിജയലക്ഷ്മിയോടൊപ്പം സംഗീതലോകം ഒന്നടങ്കം ഉണ്ട്. കാഴ്ച ലഭിക്കുന്നതിനുള്ള ചികിത്സ ആരംഭിച്ചിട്ടുണ്ട്. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന ചികിത്സയുടെ ആദ്യ ഘട്ടം കഴിയുന്നതിനിടയില്‍ത്തന്നെ വെളിച്ചത്തെ തിരിച്ചറിയാന്‍ ഗായികയ്ക്ക് കഴിയുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

ആലാപനത്തിലെ വ്യത്യസ്തത

മുന്‍പെങ്ങും കേട്ടിട്ടില്ലാത്ത ശബ്ദവുമായാണ് വിജയലക്ഷ്മി മലയാള സിനിമയിലേക്ക് കടന്നുവന്നത്. മലയാള സിനിമയിലെ ആദ്യകാല നായികയായ റോസിയുടെ കഥ പറഞ്ഞ കമല്‍ ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന ഗാനമാണ് വിജയലക്ഷ്മി ആദ്യം ആലപിച്ചത്.

English summary
Rima kallingal supports Vaikom Vijayalakshmi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X