For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലിനിയുടെ ഓർമയിൽ തെളിഞ്ഞ ദൃശ്യങ്ങൾ എന്നെ അലട്ടിയിരുന്നു!! ചെയ്ത ഹോംവർക്കുകളെ കുറിച്ച് റിമ

  |

  കേരള ജനത ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു വൈറസ് . അതിജീവനത്തിന്റെ കഥയാണ് വൈറസിലൂടെ ആഷിഖ് അബു പ്രേക്ഷകരിലേയ്ക്ക് പകർന്നത്. കേരളജനതയെ ഒന്നടങ്കം ഭീതിയിലാക്കിയ സംഭവമായിരുന്നു നപ കാലം. കേട്ട് കേൾവി പോലുമില്ലാത്ത രോഗത്തെ ഒറ്റക്കെട്ടായി പൊരുതി തോൽപ്പിച്ച അതിജീവനത്തിന്റെ ചരിത്രമാണ് നിപയ്ക്ക് പറയാനുള്ളത്. . ഭയപ്പെടുകയല്ല അതിജീവനമാണ് വേണ്ടതെന്ന് തെളിയിച്ച ഒരു കാലഘട്ടം കൂടിയായിരുന്നു അത്. ആ കാലഘട്ടത്തിലേയ്ക്ക് ജനങ്ങളെ ഒന്നു കൂടി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു ആഷിഖ് അബു.

  ഷമ്മിയെ പോലെയാണ് ഞാൻ!! അങ്ങനെ ഒരു പാത്രം എന്റെ വീട്ടിലുമുണ്ട്.. വെളിപ്പെടുത്തലുമായി ശ്യം പുഷ്കരൻ

  വൈറസ് എന്ന ചിത്രത്തിൽ കണ്ടത് നമ്മൾ ഓരോർത്തരേയുമാണ്. ഒന്ന് സൂക്ഷിച്ച് നോക്കിയാൽ നമ്മളെ തന്നെ സ്ക്രീനിൽ കാണാൻ സാധിക്കും. അതിനാൽ തന്നെ വൈറസ് കേരള ജനതയുടെ ചിത്രമാണെന്ന് പറയാം. കണ്ടതിലും കേട്ടതിലും ഉപരി കാണാത്ത നിരവവധി കഥകളുണ്ട്. അതെല്ലാം ഉൾക്കൊളളിച്ചു കൊണ്ടാണ് വൈറസ് ഒരുക്കിയിരിക്കുന്നത്.കേരള സമൂഹം ഒന്നടങ്കം മറക്കാത്ത ഒരു മുഖമായിരിക്കും സിസ്റ്റർ ലിനിയുടേത്. ചിത്രത്തിൽ ലിനിയായി എത്തിയ റിമ കല്ലിങ്കൽ ആയിരുന്നു. കഥാപാത്രത്തിന് വേണ്ടി എടുത്ത തയ്യാറെടുപ്പുകളെ കുറിച്ച് റിമ തുറന്നു പറയുകയാണ്. മാത്യഭൂമി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യം പറഞ്ഞത്.

  കള്ളക്കഥകൾ ജീവിതത്തിൽ അപകടം ഉണ്ടാക്കും!! ആരോപണത്തിന് തെളിവു സഹിതം മറുപടി നല്‍കി നടി

   വൈറസിനു വേണ്ടിയുളള തയ്യാറെടുപ്പ്

  വൈറസിനു വേണ്ടിയുളള തയ്യാറെടുപ്പ്

  സംവിധായകൻ ആഷിഖ് അബു, തിരക്കഥകൃത്തുക്കളായ മുഹസിൻ പെരാരി, ഷർഫു, സുഹാസ് എന്നിവർ ചേർന്ന് പത്തു മാസത്തോളം ചിത്രത്തിനു വേണ്ടി കഠിനമായ ഹോം വർക്കുകൾ ചെയ്തിരുന്നു. രോഗബാധിതരുടെ ബന്ധുക്കൾ, ആരോഗ്യ പ്രവർത്തകർ, രാഷ്ട്രീയക്കാർ, തുടങ്ങി അസുഖം റിപ്പോർട്ട് ചെയ്ത നാട്ടിലെ ജനങ്ങളോടുവരെ ഇതിനെ കുറിച്ച് സംസാരിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. കൂടാതെ സംഭവം അതുപോലെ അവതരിപ്പിക്കുന്നതിനു പകരം സിനിമാറ്റിക്കായി അവതരിപ്പിക്കുകയാണ് തങ്ങൾ ചെയ്തതെന്നും റിമ പറഞ്ഞു.

   ആരേയും സങ്കടപ്പെടുത്തിയില്ല

  ആരേയും സങ്കടപ്പെടുത്തിയില്ല

  എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഒരു വിപത്തിനെ അതിജീവിച്ച കഥയാണ് വൈറസിലൂടെ പറയാൻ ശ്രമിച്ചത്. അപ്പോഴും ആ രോഗം കീഴടക്കിയ കുറെ കുടുംബങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഒരിക്കലും അവർക്ക് ഈ സിനിമ കൊണ്ട് മറ്റൊരു സങ്കടമുണ്ടാകാതിരിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രമിച്ചിട്ടുണ്ട്.

  സിസ്റ്റർ ലിനിയുടെ ജീവിതം

  സിസ്റ്റർ ലിനിയുടെ ജീവിതം

  ജീവൻ വകവയ്ക്കാതെയുളള ആത്മാർഥമായ സോവനത്തിൽ പൊലിഞ്ഞ ജീവിതമായിരുന്നു സിസ്റ്റർ ലിനിയുടേത്. എല്ലാവർക്കും അറിയാവുന്ന മാലാഖ. എന്നാൽ പലർക്കും അറിയാത്ത ഇമേഷണൽ ട്രാക്കിങ്ങിലൂടെ പെൺകുട്ടി കടന്നു പോയിരുന്നു താൻ രോഗ ബാധിതയാണെന്ന് അറിഞ്ഞിട്ടും സമചിത്തതയോടെ അവർ പെരുമാറി. രോഗം പടരാതിരിക്കാനുള്ള ആത്മനിയന്ത്രണം കാണിച്ചു കാണിച്ചു.

  ലിനിയാകൻ ചെയ്തത്

  ലിനിയാകൻ ചെയ്തത്

  ഭർത്താവിനേയും മകളേയും ഒരു നോക്ക് കാണാതെയാണ് ലിനി ലോകത്ത് നിന്ന് വിട പറഞ്ഞത്. ആ അവസാന നാളിൽ അവളുടെ ഓർമയിൽ തെളിഞ്ഞ ചിത്രങ്ങൾ എന്തൊക്കെയായിരിക്കാം.. എന്നിങ്ങനെയുള്ള സംഭവങ്ങൾ എന്നെ കുറെ കാലം അലട്ടിയിരുന്നു. അതൊക്കെ നന്നായി ഉൾക്കൊണ്ടാണ് ഈ കഥാപാത്രം അവതരിപ്പിച്ചത്. അഭിനയിച്ചതിനു ശേഷം പുനർജന്മം കിട്ടിയതു പോലെയാണ തോന്നിയത്.അതിനുശേഷം, ഓരോ നിമിഷവും യുദ്ധമുഖത്തെന്നപോലെ ജീവിക്കുന്ന മെഡിക്കല്‍ കമ്യൂണിറ്റിയോട് എനിക്ക് വലിയ ആദരവാണ്- റിമ പറഞ്ഞു

  English summary
  rima kallingal share homework of nurse lini
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X