»   » സുരാജ് വെഞ്ഞാറമൂടും റിമ കല്ലിങ്കലും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പേര് അറിയുമോ ??

സുരാജ് വെഞ്ഞാറമൂടും റിമ കല്ലിങ്കലും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പേര് അറിയുമോ ??

Posted By: Nihara
Subscribe to Filmibeat Malayalam

ഒരു പേരിലെന്തിരിക്കുന്നുവെന്ന് ചോദിക്കാന്‍ വരട്ടെ. സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ പലപ്പോഴും പേര് വിവാദമാവാറുണ്ട്, ചര്‍ച്ചയ്ക്കും ഇട നല്‍കാറുണ്ട്. അതിനാല്‍ത്തന്നെ സിനിമയുടെ പേര് പ്രധാനപ്പെട്ട കാര്യമാണ്. പലപ്പോഴും ചിത്രത്തിന്റെ വിഷയം മനസ്സിലാക്കാന്‍ പേര് സഹയാകമാവറുണ്ട്. റിമ കല്ലിങ്കലും സുരാജ് വെഞ്ഞാറമുൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പേര് ആഭാസം. നവാഗതനായ ജുബിത്ത് നമ്രടത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഒരു ബസും അതിലെ യാത്രക്കാരിലുമായാണ് ചി്തരം സഞ്ചരിക്കുന്നത്. ഇന്ദ്രന്‍സ്, റിമ കല്ലിങ്കല്‍, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ബസ് കണ്ടക്ടറായാണ് സുരാജ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. യാത്രക്കാരിയായി റിമ കല്ലിങ്കലും എത്തുന്നു.

Aabaasam

ജൂണ്‍ എട്ടിനാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. കൊച്ചി, തൃശ്ശൂര്‍, ബംഗളുരു, സേലം തുടങ്ങിയ സ്ഥലങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നിശ്ചയിച്ചിട്ടുള്ളത്.

English summary
The movie has Rima Kallingal, Suraj Venjaramoodu, Alencier Ley Lopez, Indrans and Sheetal Shyam in lead roles. The director tells, "It's a social satire. The story revolves around a bus and its passengers.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam