»   » ഇമേജ് പൊളിച്ചടുക്കാന്‍ റിമ

ഇമേജ് പൊളിച്ചടുക്കാന്‍ റിമ

Posted By:
Subscribe to Filmibeat Malayalam
Rima Kallingal
തന്റേടിയായി അഭിനയിച്ച് മടുത്തുവെന്നാണ് റിമ കല്ലിങ്ങല്‍ പറയുന്നത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ അത്തരം വേഷങ്ങള്‍ നടി സ്വീകരിക്കുന്നില്ല. ഇപ്പോഴിതാ ജിഎസ് വിജയന്‍ സംവിധാനം ചെയ്യുന്ന ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയില്‍ നിന്നും റിമയെ തേടി തികച്ചും വ്യത്യസ്തമായ വേഷം എത്തിയിരിക്കുകയാണ്.

വളരെ മൃദുവായ ശബ്ദത്തില്‍ സംസാരിക്കുന്ന നാണം കുണുങ്ങിയായ മുസ്ലീം പെണ്‍കുട്ടിയായാണ് റിമ എത്തുന്നത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ റിമയുടെ നൂര്‍ജഹാന്‍ എന്ന കഥാപാത്രത്തിന് ഏറെ പ്രാധാന്യമുണ്ട്. ബാവൂട്ടിയുടെ നാമത്തിലെ നൂര്‍ജഹാന്‍ സിനിമാജീവിതത്തില്‍ തനിക്കൊരു വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് റിമ.

മമ്മൂട്ടിയും കാവ്യയും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ മലബാറുകാരുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നു.

English summary
"My role, Noorjahan, is a soft-spoken and shy Muslim girl from Calicut," says Rima, who is doing a cameo in the movie scripted by Ranjith.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam