»   » ഏഴു സുന്ദര രാത്രികളില്‍ റിമയും ദിലീപും

ഏഴു സുന്ദര രാത്രികളില്‍ റിമയും ദിലീപും

Posted By:
Subscribe to Filmibeat Malayalam

ലാല്‍ ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ദിലീപും റിമ കല്ലിങ്കലും നായികാ നായകന്മാരായി എത്തുന്നു. ഏഴു സുന്ദര രാത്രികള്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ റിമയെക്കൂടാതെ മറ്റൊരു നായികകൂടിയുണ്ടാകും. രണ്ടാമത്തെ നായികനടിയ്ക്കായി ലാല്‍ ജോസ് അന്വേഷണത്തിലാണ്. പുതുമുഖതാരത്തെയാണ് ഈ റോളിലേയ്ക്ക് പരിഗണിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു.

2006ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റായ ലാല്‍ ജോസ് ചിത്രം ക്ലാസ്‌മേറ്റ്‌സിന് തിരക്കഥയൊരുക്കുയ ജെയിംസ് ആല്‍ബര്‍ട്ടാണ് ഏഴു സുന്ദര രാത്രികള്‍ക്ക് തിരക്കഥയൊരുക്കുന്നത്. ദിലീപിനൊപ്പം മുരളി ഗോപിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഒരു പരസ്യചിത്രസംവിധായകന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ജെയിംസ് പറയുന്നു. പരസ്യസംവിധായകന്റെ വിവാഹത്തിന് ഏഴ് നാള്‍മാത്രം ബാക്കിയുള്ളപ്പോഴാണ് സംഭവപരമ്പരകളുണ്ടാകുന്നത്. സംവിധായകന്റെ റോളിലെത്തുന്നത് ദിലീപാണ്. ദിലീപ് ചിത്രങ്ങളില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന എല്ലാ ചേരുവകളും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു പൂര്‍ണ എന്റര്‍ടെയിനറായിട്ടായിരിക്കും ചിത്രമൊരുക്കുക- ജെയിസ് പറയുന്നു.

ലാല്‍ ജോസിന്റെ പുതിയചിത്രമായ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയുമെന്ന ചിത്രം റിലീസ് ചെയ്തുകഴിഞ്ഞശേഷം ഏഴ് സുന്ദരരാത്രികളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് അണിയറക്കാര്‍ പറയുന്നത്. എന്തായാലും റിമ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നുള്ള കാര്യം ഉറപ്പായിട്ടുണ്ട്. വളരെ രസകരമായ ഒരു റോളിലാണ് റിമയെത്തുന്നത്. ഇതിന് മുമ്പ് കമ്മത്ത് ആന്റ് കമ്മത്ത് എന്ന ചിത്രത്തിലാണ് ദിലീപും റിമയും ഒന്നിച്ചഭിനയിച്ചിട്ടുള്ളത്. ക്രിസ്മസ് റിലീസായിട്ടായിരിക്കും ഏഴു സുന്ദരരാത്രികള്‍ തയ്യാറാക്കുകയെന്ന് ജെയിംസ് ആല്‍ബര്‍ട്ട് അറിയിച്ചു.

ഇപ്പോള്‍ എസ്‌കേപ്പ് ഫ്രം ഉഗാണ്ടയെന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് റിമ.

English summary
Lal Jose's Ezhu Sundara Rathrikal will see the hit duo Dileep and Rima Kallingal back in action
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam