»   » റിമി ഒരു പൊട്ടിക്കുട്ടിയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

റിമി ഒരു പൊട്ടിക്കുട്ടിയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

Posted By: AkhilaKS
Subscribe to Filmibeat Malayalam

റിമി ടോമി ഒരു പൊട്ടിക്കുട്ടിയാണെന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. റിമി ടോമി ചിരിക്കും കളിക്കും, പക്ഷേ പ്രതിഫലം വാങ്ങുന്ന കാര്യത്തില്‍ ഈ ചിരിയില്ല ഈ മണ്ടത്തരങ്ങള്‍ ഒന്നും ഇല്ല.

എന്താണെങ്കിലും പ്രതിഫലം വാങ്ങുന്ന കാര്യത്തില്‍ കുറച്ച് കര്‍ക്കശക്കാരി തന്നെയാണ് റിമി ടോമി. പ്രതിഫലത്തിന്റെ കാര്യം ചോദിച്ചപ്പോള്‍ മദര്‍ തെരേസ ഒന്നും ആകാനില്ലന്ന് റിമി ടോമി പറയുന്നു. പ്രമുഖ മാധ്യത്തിന്റെ അഭിമുഖത്തിലാണ് റിമി പ്രതിഫലത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞത്.

rimitomy

ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണി ഗാന രംഗത്തേയ്ക്ക് കടന്ന് വരുന്നത്. അതിന് ശേഷമാണ് ടി വി ചാനലുകളില്‍ അവതാരകയായും ശ്രദ്ധ നേടിയത്.

ജയറാം നായകനായി എത്തുന്ന തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രിലാണ് ആദ്യമായി റിമി ടോമി നായികയായി എത്തുന്ന ചിത്രം. സീരിയല്‍ തലയ്ക്ക് പിടിച്ച പുഷ്പവല്ലി എന്ന നാട്ടിന്‍പുറത്ത്കാരിയുടെ വേഷമാണ് റിമി അവതരിപ്പിച്ചത്.

English summary
Rimi Tomy is a playback singer in Malayalam and Tamil, television anchor and talk show host. Her debut was in the film Meesa Madhavan, directed by Lal Jose.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam