twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുശീല ആകാന്‍ ആദ്യം വിളിച്ചത് റിമി ടോമിയെ!

    By Aswathi
    |

    അങ്ങനെ റിമി ടോമിയുടെ ദീര്‍ഘകാലത്തെ ആഗ്രഹം സഫലമാകുകയാണ്. നല്ലൊരു വേഷം കിട്ടിയിരുന്നെങ്കില്‍ സിനിമയില്‍ അഭിനയിക്കാം എന്ന് മുമ്പൊരുപാട് തവണ റിമി പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ എല്ലാം ഒത്തുവന്നൊരു വേഷം കിട്ടി. തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി റിമി ടോമി അരങ്ങേറ്റം കുറിയ്ക്കുകയാണ്.

    മുമ്പ് കാര്യസ്ഥന്‍, ബെല്‍റാം വേഴ്‌സസ് താരദാസ് എന്നീ ചിത്രങ്ങളില്‍ പാട്ട് രംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നുവെന്നല്ലാതെ അഭിനയിച്ച് പരിചയമൊന്നുമില്ല. എങ്കിലും അഭിനയിക്കാനുള്ള ആഗ്രമുണ്ടായിരുന്നു. മുമ്പ് ധാരാളം അവസരങ്ങള്‍ വന്നിരുന്നെങ്കിലും ഭയം കൊണ്ടും സമയമില്ലാത്തതുകൊണ്ടും ചെയ്യാതെ പോയതായിരുന്നുവത്രെ.

    rimi-tomy

    എന്തിനേറെ 1983 എന്ന ചിത്രത്തില്‍ സൃന്ദ അഷബ് അവതരിപ്പിച്ച സുശീല എന്ന കഥാപാത്രമാകാന്‍ ആദ്യം എബ്രിഡ് ഷൈന്‍ ക്ഷണിച്ചത് റിമിയെയായരുന്നു. 15 ദിവസമൊക്കെ അഭിനയത്തിന് വേണ്ടി നീട്ടിവയ്ക്കാന്‍ കഴിയാത്തതുകൊണ്ടാണ് അന്ന് അഭിനയിക്കാതിരുന്നത്. ഇപ്പോള്‍ കിട്ടിയിരിക്കുന്ന ചിത്രത്തിലും തനി നാട്ടിന്‍പുറത്തുകാരിയായ പുഷ്പവല്ലിയെയാണ് റിമി അവതരിപ്പിയ്ക്കുന്നത്.

    susheela-rimi-tomy

    ഒരുപാട് അവസരങ്ങള്‍ മുമ്പ് വന്നിട്ടുണ്ട്. അന്നു ധൈര്യമില്ലായിരുന്നു. കുറച്ച് കഴിയുമ്പോള്‍ പിള്ളാരും ബഹളവുമൊക്കെ ആയാല്‍ ഒന്നും നടക്കില്ലല്ലോ. പത്ത്, പതിനഞ്ച് ദിവസത്തെ കാര്യമല്ലേ ഉള്ളൂ എന്ന് കരുതിയാണ് രണ്ടും കല്‍പിച്ച് അഭിനയിക്കുന്നത്. ഇതിലൂടെ മലയാളത്തിലെ നമ്പര്‍ വണ്‍ നായകയാകാമെന്നോ വരുമാനമാര്‍ഗമുണ്ടാക്കാം എന്നോ ഒന്നും ഞാന്‍ ചിന്തിക്കുന്നില്ല.

    rimi-tomy

    എത്രയോ പേര്‍ അവസരങ്ങള്‍ക്കായി അലയുന്നു. അപ്പോള്‍ പിന്നെ നമുക്ക് കിട്ടിയതു വേണ്ടെന്നു വയ്‌ക്കേണ്ടല്ലോ. എനിക്ക് നായികയാകാനുള്ള സൗന്ദര്യമോ ആകാരവടിവോ ഹൈറ്റോ ഒന്നുമില്ല. ഞാന്‍ റിമി ടോമി എന്ന പാട്ടുകാരിയായതുകൊണ്ടാണ് അവര്‍ വിളിച്ച് അവസരം തന്നത്- റിമി ടോമി പറഞ്ഞു.

    English summary
    Rimi Tomy was the first choice as Susheela from 1983
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X