For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചോറും കൊണ്ട് അമ്മ വരുന്നതും നോക്കി നിൽക്കും!! എന്നാൽ... കലാഭവൻ മണിയുടെ ബാല്യകാലം ഇങ്ങനെ

  |

  ചില മനുഷ്യർ ഇങ്ങനെയാണ് ഭൂമിയിൽ നിന്ന് പോയാലും മനുഷ്യരുടെ മനസ്സിൽ എന്നും ജീവിക്കും. അത്തരത്തിൽ ജനങ്ങളുടെ മനസ്സിൽ ഇന്നും ജീവിക്കുന്ന ഒരു വ്യക്തിയാണ് കലാഭവൻ മണി. മരണത്തിനു മുൻപ് മണി ആരായിരുന്നോ അങ്ങനെ തന്നെയാണ് ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ.

  വിവാഹേതരബന്ധങ്ങളോട് താൽപര്യം!! സച്ചിനെ വിടാതെ പിടിച്ച് ശ്രീ റെഡ്ഡി, കൂടുതൽ കഥകൾ പുറത്ത്

  കലാഭവൻ മണിയെ കുറച്ച് സഹോദരൻ ആർഎൽവി രാമകൃഷ്ണ എഴുതുന്ന ഓരോ വരികളും വായനക്കാരുടെ കണ്ണുകളിൽ ആശ്രു നിറയ്ക്കുന്നു. അത്രയ്ക്ക് ജീവൻ നിലനിൽക്കുന്ന വാക്കുകളാണ് മണിയെ കുറിച്ച് ആർഎൽവി പറയുന്നത്. സ്വന്തം കഠിന പ്രയ്തനം കൊണ്ട് മാത്രമാണ് താഴ്ച്ചയിൽ നിന്ന് മണി ഉയരങ്ങൾ കീഴടക്കിയത്. മനുഷ്യ സ്നേഹി എന്നാണ് താരത്തിനെ ജനങ്ങൾ വിളിച്ചിരുന്നത്. മണിയുടെ ഈ സ്വഭാവത്തിനു പിന്നിൽ രണ്ടു പേരുടെ ഇടപെടലുണ്ട്. സഹോദരൻ ആർഎൽവി പറയുന്നത് കേൾക്കൂ...

  റെയ്ബാൻ വിട്ടൊരു കളിയുമില്ല! മുന്നോട്ട് തന്നെ, സ്ഫടികം 2വിനെ വിമർശിക്കുന്നവർ ഇതൊന്നു കേൾക്കൂ...

   കുട്ടിക്കാലം

  കുട്ടിക്കാലം

  തങ്ങളുടെ അമ്മയും അച്ഛനും വലിയ സൗഹൃദ മനസ്സുള്ള വലിയ മനുഷ്യ സ്നേഹികളായിരുന്നു. ഞങ്ങളുടെ കുട്ടികാലത്ത് അച്ഛനോടൊപ്പം അമ്മയും കൂലി പണിക്കു പോയിട്ടാണ് ഞങ്ങളെ വളർത്തിയത്.വീട്ടിൽ ഭക്ഷണം ഇല്ലാത്തതിനാൽ സ്കൂളിൽ നിന്നും ആഹാരം കിട്ടുമല്ലോ എന്ന പ്രതീക്ഷയിൽ വളരെ നേരത്തെ എന്നെ സ്കൂളിൽ ചേർത്തു. സ്കൂളിൽ നിന്നും കിട്ടുന്ന ഉപ്പുമാവ് കഴിച്ച് വിശപ്പടക്കി. എങ്കിലും അമ്മ ഉച്ചയാകുമ്പോൾ എനിക്കും മണി ചേട്ടനുമുള്ള ചോറ് ഒരു അലൂമിനിയ തൂക്കുപാത്രത്തിൽ കൊണ്ടുവരും. അപ്പോഴേക്കും മറ്റു കുട്ടികളുടെ ഉച്ചയൂണ് കഴിഞ്ഞ് ബെല്ലടിച്ചിരിക്കും. എങ്കിലും അമ്മ വരുന്നതും നോക്കി പുറത്ത് നിൽക്കും. അങ്ങിനെ നിൽക്കാൻ ടീച്ചർമാർ അനുവാദം തരും. കാരണം അമ്മ ഹോട്ടലിലെ ജോലി തിരക്കിനിടയിൽ നിന്നു വേണം പാവത്തിന് ഓടിയെത്താൻ എന്ന് അവർക്കറിയാം. ഹോട്ടലിൽ അടുക്കള പണിക്ക് സഹായിക്കലായിരുന്നു അമ്മയ്ക്ക് ജോലി. മറ്റു വീടുകളിലും ജോലിക്കു പോകുമായിരുന്നു.

   അച്ഛനും അമ്മയും താരമായി

  അച്ഛനും അമ്മയും താരമായി

  ഒടുവിൽ മക്കൾ വലുതായി ഒരു മകൻ ലോകം അറിയുന്ന സിനിമാ നടനായി. ആളുകളുടെ ഇടയിൽ അമ്മയും, അച്ഛനും താരമായി. കല്യാണ വീട്ടിലും, മരണ വീട്ടിലും എന്നു വേണ്ട ഒരോ സ്ഥലങ്ങളിലും മണിയുടെ അച്ഛനേയും, അമ്മയേയും കാണാൻ ആളുകൾ കൂടി .അവർക്കൊപ്പം ഫോട്ടോകൾ എടുത്തു. അപ്പോഴും പാവങ്ങൾ ഒന്നും അറിയാതെനിന്നു.എല്ലാവരോടും സ്നേഹത്തോടെ പെരുമാറി

  വലിയ പാത്രത്തിൽ ചോറ് ഉണ്ടാക്കും

  വലിയ പാത്രത്തിൽ ചോറ് ഉണ്ടാക്കും

  വീട്ടിലെ പട്ടിണി മാറിയപ്പോൾ അമ്മ എന്നും ഒരു വലിയ കലത്തിൽ ചോറ് വയ്ക്കും, ആരു വന്നാലും വയറുനിറയെ ആഹാരം കൊടുക്കും. അച്ഛനും സന്തോഷം.മണി മോനെ കാണാനെത്തുന്നവരല്ലെ ! അവരെ നന്നായി പരിചരിക്കണം. കഷ്ടതകൾ മാറി സ്നേഹവും സന്തോഷവും സഹോദര സ്നേഹം കൊണ്ടും സന്തോഷകരമായ സുദിനങ്ങളായിരുന്നു. ഇന്ന് ചാലക്കുടിയിൽ ചേട്ടനെ കാണാൻ വരുന്നവർക്കിടയിൽ ഞങ്ങളുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ.. എന്ന് ഞാൻ ആശിച്ചു പോകാറുണ്ട്. അവരുടെ സ്നേഹം അത് അനുഭവിച്ചവർക്കു മാത്രമെ അറിയു-അർഎൽവി ഫേസ്ബുക്കിൽ കുറിച്ചു

  നഷ്ടമായത് മണിച്ചേട്ടനെ മാത്രമല്ല

  നഷ്ടമായത് മണിച്ചേട്ടനെ മാത്രമല്ല

  മകനെ കാണാൻ വരുന്നവരോടൊക്കെ കുശലം പറയലും മുറുക്കാൻ ഇടിച്ചു കൊടുക്കലും ,എല്ലാ നല്ല ഓർമ്മകളായി ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. മണി ചേട്ടനെ സ്നേഹിക്കുന്നവരോടായി പറയുകയാണ് നമ്മുക്ക് നഷ്ടമായത് മണി ചേട്ടനെ മാത്രമല്ല നിങ്ങളെയെല്ലാം മക്കളെ പോലെ സ്നേഹിക്കാൻ മനസ്സുള്ള മാതാപിതാക്കളെ കൂടിയാണ്- എല്ലാം ദൈവ വിധി.

   മണി ചേട്ടനു മുന്നേ അവർ പോയത് നന്നായി

  മണി ചേട്ടനു മുന്നേ അവർ പോയത് നന്നായി

  ഒരു പക്ഷെ മക്കളുടെ മരണത്തിനു മുൻപ് അവർ യാത്രയായത് നന്നായി.കാരണം മക്കളുടെ കണ്ണുനീർ പൊടിയുന്നത് ഇഷ്ട്ടമല്ലായിരുന്നു ഞങ്ങളുടെ അച്ഛനും അമ്മയ്ക്കും; അവർക്ക് അത് സഹിക്കാവുന്നതിലും അപ്പുറത്തായിരിക്കും; അപ്പോ പിന്നെ അവരുടെ വേർപാട് എങ്ങിനെ സഹിക്കും. അഭിനവ മാതാപിതാക്കളും, സഹോദരങ്ങളും നാട് വാഴുന്ന ഈ കാലത്ത് .. ഇവരുടെ ഓർമ്മകൾ മനസ്സിന് സന്തോഷം തരുന്നു.

  English summary
  rlv ramakrishnan says parentes anckalabhavan mani memory
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X