»   » സ്പിരിറ്റിന് പാര; പ്രദര്‍ശനം മുടങ്ങി

സ്പിരിറ്റിന് പാര; പ്രദര്‍ശനം മുടങ്ങി

Posted By:
Subscribe to Filmibeat Malayalam
Spirit
നിരൂപകപ്രശംസയ്‌ക്കൊപ്പം വാണിജ്യവിജയവും നേടി മുന്നേറിയ സ്പിരിറ്റിന് യൂറോപ്പില്‍ തിരിച്ചടിയെന്ന് റിപ്പോര്‍ട്ടുകള്‍. ഏറെ പ്രതീക്ഷകളോടെ ബ്രിട്ടനിലും അയര്‍ലന്റിലും പ്രദര്‍ശനത്തിനെത്തിച്ച ചിത്രത്തിനെതിരെ ചില മലയാളികള്‍ തന്നെ പാരയുമായി രംഗത്തെത്തിയിട്ടുണ്ടെന്ന് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചിത്രത്തില്‍ അമിതമായ മദ്യപാനരംഗങ്ങള്‍ ഉണ്ടെന്നും ഇത് പുതുതലമുറയെ വഴിതെറ്റിയ്ക്കുമെന്നും ചൂണ്ടിക്കാണിച്ച് ചിലര്‍ പരാതി നല്‍കിയതോടെ പലയിടത്തും സ്പിരിറ്റിന്റെ പ്രദര്‍ശനം തടഞ്ഞുവെന്ന് പറയപ്പെടുന്നു. യുകെയില്‍ ചില നിബന്ധനകളോടെ പ്രദര്‍ശനം തുടരുന്നുണ്ടെങ്കിലും അയര്‍ലന്റില്‍ സിനിമ കാണിയ്ക്കുന്നതെന്ന് തടഞ്ഞുവെന്നാണ് അറിയുന്നത്.

പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ സിനിമ കാണിയ്ക്കാന്‍ പാടില്ലെന്നാണ് നിബന്ധനകളിലൊന്ന്. അയര്‍ലന്റില്‍ പൊലീസ് ഇടപെട്ടാണ് സ്പിരിറ്റിന്റെ പ്രദര്‍ശനം നിര്‍ത്തിവച്ചത്. അയര്‍ലന്റിലെ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് പ്രദര്‍ശനം നടത്തുന്നതന്ന് കാണിച്ച് ഒരു മലയാളി സംഘടനയിലെ ഏതാനും അംഗങ്ങള്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മലയാളി സംഘടനകള്‍ക്കിടയിലെ പോരാണ് സിനിമയ്ക്ക് വിനയായത്.

ഏതാണ്ട് ദിവസേന 2000ത്തോളം യൂറോ മുടക്കിയാണ് മലയാള സിനിമകള്‍ ഇവിടെ പ്രദര്‍ശിപ്പിയ്ക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam