»   » അക്ഷരയുടെയും അനന്തുവിന്റെയും കഥ സിനിമയാകുന്നു

അക്ഷരയുടെയും അനന്തുവിന്റെയും കഥ സിനിമയാകുന്നു

Posted By:
Subscribe to Filmibeat Malayalam
Akshara and Ananthu
എച്ച്‌ഐവിയുടെ പേരില്‍ സമൂഹം മാറ്റി നിര്‍ത്തിയിരുന്ന അക്ഷര, അനന്തു എന്നീ വിദ്യാര്‍ഥികളുടെ ജീവിതം സിനിമയാകുന്നു. നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക്് തിരക്കഥയൊരുക്കിയ റോബിന്‍ തിരുമലയാണ് വി പോസിറ്റീവ് എന്ന പേരില്‍ ഇവരുടെ ജീവിതം അഭ്രപാളിയില്‍ പകര്‍ത്തുന്നത്. മന്ത്രി എം.കെ.മുനീര്‍ ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുന്നുണ്ട്.

അക്ഷരയുടെയും അനന്തുവിന്റെയും അമ്മയുടെ ജീവിതം പറഞ്ഞ വി പോസിറ്റീവ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥയൊരുങ്ങുന്നത്. സമൂഹം മാറ്റി നിര്‍ത്തിയ അക്ഷര പഠിച്ച് ഉന്നത നിലയിലെത്തുന്നതിലാണ് സിനിമ അവസാനിക്കുന്നത്. ജീവിതത്തില്‍ പോസിറ്റീവായ സന്ദേശം പകര്‍ന്നുകൊണ്ടാണ് ചിത്രമൊരുങ്ങുന്നത്.

മാനത്തെ കൊട്ടാരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് റോബന്‍ തിരുമല ശ്രദ്ധേയകനാകുന്നത്. ഹരിദാസ് ആയിരുന്നു സംവിധായകന്‍. ഹരിദാസിനൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങള്‍ റോബിന്‍ ഒരുക്കിയിട്ടുണ്ട്. മമ്മൂട്ടി നായകനായ ഇന്ദ്രപ്രസ്ഥം, മനോജ് കെ. ജയന്റെ കണ്ണൂര്‍, അനൂപ് മേനോന്റെ വീണ്ടും കണ്ണൂര്‍ എന്നിവയുടെയെല്ലാം തിരക്കഥ റോബിന്‍ തിരുമലയായിരുന്നു.

ചെമ്പട എന്ന ചിത്രമാണ് റോബന്‍ ആദ്യം സംവിധാനം ചെയ്തത്. ബാലയായിരുന്നു ഇതിലെ നായകന്‍. ആക്ഷന്‍ ചിത്രമായിരുന്നു ചെമ്പട. സാമ്പത്തികമായി വന്‍ വിജയം നേടിയില്ലെങ്കിലും സംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധേയനാകാന്‍ റോബിനു സാധിച്ചിരുന്നു.
വി പോസിറ്റീവില്‍ സംഗീതമൊരുക്കുന്നതും റോബന്‍ തന്നെയാണ്. പ്രകാശ് മാരാര്‍ ആണ് ഗാനരചന. മൂന്നുഗാനങ്ങളില്‍ ഒന്ന് മന്ത്രി എം.കെ. മുനീര്‍ ആലപിക്കും.

എച്ച്‌ഐവി പോസിറ്റീവ് ആയതിന്റെ പേരില്‍ സമൂഹം മാറ്റിനിര്‍ത്തിയ അക്ഷരയെയും അനന്തുവിനെയും അറിയാത്ത ആരുമുണ്ടാകില്ല. സ്‌കൂളില്‍ പോകാന്‍ പോലും പറ്റാത്ത സ്ഥിതിയിലായിരുന്ന ഇവര്‍ക്ക് ഒടുവില്‍ തുണയായത് സര്‍ക്കാരിന്റെ ഇടപെടലായിരുന്നു. നടന്‍ സുരേഷ്‌ഗോപിയും ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ സഹായിച്ചിരുന്നു. ഈ വിഷയമെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ചിത്രമൊരുങ്ങുന്നത്.

English summary
You know Akshara and Ananthu? have been boycotted at school and in their village of Kodiyoor in Kerala because they are HIV-positive. Now Robin Thirumala doing a cinema based on their real life.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam