twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു വേഷത്തിനായി അടൂര്‍ സാറിനോട് കെഞ്ചി, കിട്ടാത്തതിന് കാരണം മുടി; രോഹിണി വെളിപ്പെടുത്തുന്നു

    By Aswini
    |

    പുതിയ ലുക്കില്‍ സന്തോഷത്തോടെ ദിലീപ്, കൂടെയുള്ളത് ആരാണെന്നറിയുമോ? കമ്മാരസംഭവം അവസാന ഘട്ടത്തില്‍!പുതിയ ലുക്കില്‍ സന്തോഷത്തോടെ ദിലീപ്, കൂടെയുള്ളത് ആരാണെന്നറിയുമോ? കമ്മാരസംഭവം അവസാന ഘട്ടത്തില്‍!

    പലതവണ കെഞ്ചി

    പലതവണ കെഞ്ചി

    അടൂര്‍ സാറിന്റെ അടുത്ത് ഞാന്‍ കുറേ വട്ടം കെഞ്ചി നോക്കിയിട്ടുണ്ട്. സര്‍ എനിക്കൊരു അവസരം തരുമോ എന്ന്. പക്ഷെ പറ്റിയ കഥാപാത്രം വേണ്ടേ എന്നായിരുന്നു മറുചോദ്യം.

    നാലു പെണ്ണുങ്ങളുടെ സമയം

    നാലു പെണ്ണുങ്ങളുടെ സമയം

    അദ്ദേഹം നാലു പെണ്ണുങ്ങള്‍ എന്ന ചിത്രമെടുക്കുന്ന സമയത്തും വീണ്ടും ഞാന്‍ അവസരം ചോദിച്ചു. ഞാന്‍ സിനിമയില്‍ ചെറിയമുടിക്കാരി പെണ്ണുങ്ങളെ അഭിനയിപ്പിക്കാറില്ല എന്നാണ് അന്ന് പറഞ്ഞത്. നിര്‍ഭാഗ്യവശാല്‍ എനിക്കന്ന് ഷോര്‍ട് കട്ടായിരുന്നു. ആ അവസരം നഷ്ടമായി

    കാത്തിരിക്കുന്നു

    കാത്തിരിക്കുന്നു

    അതിന് ശേഷം ഞാന്‍ മുടി മുറിച്ചിട്ടില്ല. നീട്ടി തന്നെ നടക്കുകയാണ്. അങ്ങനെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രം - രോഹിണി പറഞ്ഞു.

    ബാലതാരമായി തുടക്കം

    ബാലതാരമായി തുടക്കം

    തെലുങ്ക് സിനിമയില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് രോഹിണിയുടെ തുടക്കം. യശോദ കൃഷ്ണ എന്ന ചിത്രത്തില്‍ 1975 ല്‍ തുടക്കം കുറിച്ചു. പിന്നീട് പത്തിലധികം ചിത്രങ്ങളില്‍ രോഹിണി ബാലതാരമായി എത്തി.

    നായികയായി തുടക്കം

    നായികയായി തുടക്കം

    മലയാള സിനിമയിലൂടെയാണ് രോഹിണി നായികയായി അഭിനയിച്ചു തുടങ്ങിയത്. 1982 ല്‍ റിലീസ് ചെയ്ത കക്ക എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി. പി എന്‍ സുന്ദരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രോഹിണി തന്നെയായിരുന്നു പ്രധാന കഥാപാത്രം.

    മലയാളത്തില്‍ നിറഞ്ഞു നിന്നു

    മലയാളത്തില്‍ നിറഞ്ഞു നിന്നു

    പിന്നെ മലയാളത്തില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു രോഹിണി. ആറ് വര്‍ഷത്തിനുള്ളില്‍ അറുപതിലധികം സിനിമകളാണ് രോഹിണി മലയാളത്തില്‍ ചെയ്തത്. അന്നത്തെ ഹിറ്റ് നായികയായി മാറി.

    മറ്റ് ഭാഷകളിലേക്ക്

    മറ്റ് ഭാഷകളിലേക്ക്

    പറവയിന്‍ മറുപ്പക്കം എന്ന ചിത്രത്തിലൂടെയാണ് രോഹിണി തമിഴകത്ത് എത്തിയത്. 89 ന് ശേഷം രോഹിണി അധികം ശ്രദ്ധിച്ചത് തമിഴകത്താണ്. തമിഴിന് പുറമെ തെലുങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ച രോഹിണി വിരലിലെണ്ണാവുന്നത്ര കന്നട സിനിമകളിലും ഹിന്ദി സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

    ദേശീയ പുരസ്‌കാരം

    ദേശീയ പുരസ്‌കാരം

    1995 ല്‍ രോഹിണി ദേശീയ അംഗീകാരവും നേടിയെടുത്തു. സ്ത്രീ എന്ന തെലുങ്ക് ചിത്രത്തിന് മികച്ച തെലുങ്ക് ഫീച്ചര്‍ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍, രോഹിണിയ്ക്ക് ജൂറിയും പ്രത്യേക പരമാര്‍ശവും ലഭിച്ചു.

    ഇടവേള

    ഇടവേള

    1975 മുതല്‍ 1995 വരെ തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളിലായി തിരക്കിലായിരുന്നു രോഹിണി. ഒരു വര്‍ഷം പോയിട്ട്, ഒരു മാസം പോലും ഇടവേളകഴളില്ലായിരുന്നു. എന്നാല്‍ രഘുവുമായുള്ള വിവാഹത്തിന് ശേഷം 1996 ല്‍ രോഹിണി ബ്രേക്ക് എടുത്തു. പിന്നെ 2014 ല്‍ വിവാഹ മോചനത്തിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയായിരുന്നു.

    English summary
    Rohini is waiting for a call from Adoor Gopalakrishnan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X